Obituary
വടശ്ശേരിക്കോണം: തെറ്റിക്കുളം അനിഴത്തിൽ രാജേന്ദ്രൻ ചെട്ടിയാർ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാജസുജ, രതീന, രാജസ്മിത, പ്രതീഷ. മരുമക്കൾ: രാജീഷ്, ബിജു, അശോകൻ, സഞ്ജു.
എഴുകോൺ: ഇടയ്ക്കിടം കണ്ണങ്കര അജയഭവനത്തിൽ ബി. ചന്ദ്രശേഖരൻ (77) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: മഞ്ജു, ഡോ. അജയ്കുമാർ. മരുമക്കൾ: മനോജ് ഹരികൃഷ്ണൻ, സൂര്യ എസ്. സുകുമാരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.
കരുനാഗപ്പള്ളി: പുതിയകാവ് താഴത്തോട്ടത്ത് അജയ് ഭവനത്തിൽ രവീന്ദ്രനാഥൻ (76, റിട്ട. മിലിട്ടറി, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. താഴത്തുകുളക്കട തുരുത്തിയിൽ കുടുംബാംഗമാണ്. ഭാര്യ: താഴത്തോട്ടത്ത് തങ്കമണി അമ്മ (റിട്ട. അധ്യാപിക, കുലശേഖരപുരം യു.പി.എസ്). മക്കൾ: അജയ് രവീന്ദ്രനാഥ് (സൺടെക് ബിസിനസ് സൊല്യൂഷൻസ് യു.എ.ഇ), അനു രവീന്ദ്രനാഥ്, അഞ്ജു രവീന്ദ്രനാഥ്. മരുമക്കൾ: അബിത രാജഗോപാൽ, ജി. പ്രശാന്ത് (ബംഗളൂരു), രാജേഷ് കെ. നായർ (ജസ്റ്റ് എനർജി ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
കരുനാഗപ്പള്ളി: പടനായർകുളങ്ങര കടുവുങ്കൽ വീട്ടിൽ ആർ. കൃഷ്ണൻ കുഞ്ഞ് (84) നിര്യാതനായി. ഭാര്യ: തങ്കമ്മ പിള്ള. മക്കൾ: ബിന്ദു, ബിജുകുമാർ. മരുമക്കൾ: അജയൻ പിള്ള, ലേഖ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി ദിവ്യാ ഭവനത്തിൽ ചന്ദ്രമോഹനൻ പിള്ള (68) നിര്യാതനായി. ഭാര്യ: സുശീലയമ്മ. മക്കൾ: ദിവ്യ, അരുൺ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
ചവറ: പന്മനമനയിൽ പെരുമ്പള്ളിൽ പരേതനായ പരമേശ്വരന്റെ ഭാര്യ രേവമ്മ (64) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഗോപകുമാർ, മായ. മരുമക്കൾ: അനിത, ലക്ഷ്മി, രാജു.
കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ എ. നവാസ് (മണി, 55) നിര്യാതനായി. ഭാര്യ: രഹ്നാ ബീഗം. മക്കൾ: ഫാത്തിമ നവാസ്, ഫാറൂഖ് നവാസ്. മരുമകൻ: അനസ്.
കൊട്ടാരക്കര: കോട്ടാത്തല കല്ലുവിള പടിഞ്ഞാറ്റതിൽ പി. ഗോപാലൻ ആചാരി (77) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മാൾ. മക്കൾ: സാബു, സുരേഷ്, സുനിത, മനോജ്. മരുമക്കൾ: അമ്പിളി, പരേതയായ മഞ്ജു, മോഹൻ, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ആയൂർ: ഒഴുകുപാറയ്ക്കൽ ഷാലി നിവാസിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ ശോശാമ്മ ജോർജുകുട്ടി (77) നിര്യാതയായി. മക്കൾ: ഓമന ഐസക്, അമ്മിണി ബാബു, ലാലി ഷാജി. മരുമക്കൾ: ഐസക്, ബാബു, ഷാജി ബേബി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.
ഓച്ചിറ: ക്ലാപ്പന ചിറ്റേത്ത് പുത്തൻ വീട്ടിൽ തമ്പുരാന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: ഹേലി തമ്പുരാൻ, പൗർണമി. മരുമക്കൾ: ശാലി, ബിജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീദേവി സദനത്തിൽ ദേവകിയമ്മ (89) നിര്യാതയായി. സഹോദരി: ലക്ഷ്മിക്കുട്ടിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഉമയനല്ലൂർ: പടനിലം രാജീവ് ഭവനിൽ രാധ (85) നിര്യാതയായി. മക്കൾ: ഇന്ദിര, സുധർമ, ജയൻ, സുജാത, പരേതരായ അമ്മിണി, വിജയൻ. മരുമക്കൾ: പരേതനായ ബാബു, ശിവരാജൻ, ഷൈല, രഞ്ജിതൻ, യമുന, മോഹനൻ.