Obituary
തട്ടാമല: ബോധി നഗർ ‘ശിഖാസി’ൽ (മഴുവഞ്ചേരിൽ) സുഗതൻ (88) നിര്യാതനായി. മക്കൾ: സലിൻ, ശിഖ, വിനോദ്, ജയ. മരുമക്കൾ: സഹജ, പ്രേംജി, ഷീല, സുശീലൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
തലവൂര്‍: കുര വടകോട് നെടുമ്പറമ്പില്‍ വീട്ടില്‍ അച്യുതന്‍പിള്ള (83) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: ജയകുമാരി (ജി.എസ്.കെ.വി. എൽ.പി.എസ്, പാടം), ജയകുമാര്‍ (താലൂക്ക് ആശുപത്രി പത്തനംതിട്ട). മരുമക്കള്‍: തുളസീധരന്‍പിള്ള, സ്മിത.
കരുനാഗപ്പള്ളി: ആലപ്പാട് പണ്ടാരതുരുത്ത് ഇളശ്ശേരിൽ (അഞ്ജു ഹോം) വീട്ടിൽ ഡോ: കുമുകേശന്റെ ഭാര്യ പത്മജ (73) നിര്യാതയായി. മക്കൾ: അരുൺ (ലഫ്റ്റനന്റ് കേണൽ), പരേതയായ അഞ്ജന കുമുകേശ്. മരുമകൾ: സൗമ്യ അരുൺ.
കരുനാഗപ്പള്ളി: ആർ.എസ്.പിയുടെ ആദ്യകാല പ്രവർത്തകനും റിട്ട.ഐ.ആർ.ഇ ജീവനക്കാരനുമായിരുന്ന തൊടിയൂർ കല്ലേലിഭാഗം മിഥിലയിൽ (ചവറ തോട്ടിന് വടക്ക് ആനന്ദഭവനം) ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ബിന്ദു, നിഷാദ് (ആസ്ട്രേലിയ), ലിസ. മരുമക്കൾ: ഷാജി (ആരോഗ്യവകുപ്പ്), നിഷ (ആസ്ട്രേലിയ), വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
ചവറ: പന്മന മനയില്‍ അജിതാലയത്തില്‍ (പുലിപ്രം വീട്) അനില്‍കുമാര്‍ (49) നിര്യാതനായി. ഭാര്യ: രാഖി. മക്കള്‍: ആരോമല്‍, അതുല്‍ കൃഷ്ണ, ഗൗരി നന്ദ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
പട്ടാഴി: ഏറത്തുവടക്ക് വൈരവത്തുവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ മണിയമ്മ (68) നിര്യാതയായി. മക്കൾ: ശ്രീകല, പരേതനായ രാജേഷ്കുമാർ, രതീഷ്കുമാർ. മരുമക്കൾ: സാജു, രമ്യ രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുളക്കട: കുളക്കട കിഴക്ക് പെരുമുറ്റത്ത് ഗോപാലകൃഷ്ണൻ നായർ (79, റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: പി. അംബുജാക്ഷിയമ്മ. മക്കൾ: ബിന്ദുലേഖ, രാജി. മരുമക്കൾ: ഗോപകുമാർ (റിട്ട. ഫോറസ്റ്റ്), സി. ഗാഥ (ജില്ല ട്രഷറി, കൊല്ലം).
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പണിയ്ക്കന്റയ്യത്ത് വീട്ടിൽ പരേതരായ ലക്ഷ്മണന്റെയും ഭാരതിയുടെയും മകൻ ഹരീഷ്കുമാർ (45) നിര്യാതനായി. ഭാര്യ: ബബിത. മകൾ: ഹരിത. സഹോദരങ്ങൾ: ഗീത, സജീവൻ, അനിൽകുമാർ, സുനിൽകുമാർ, ലീനാകുമാരി.
പത്തനാപുരം: മുൻ എം.എൽ.എയും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന നടക്കുന്ന് കുരുടാമണ്ണിൽ പരേതനായ എ. ജോർജിന്റെ ഭാര്യ റൂബി ജോർജ് (82) നിര്യാതയായി. മക്കൾ: സുനില ജോർജ്, റജില ജോർജ്, മൃദുല ജോർജ്. മരുമക്കൾ: ജോർജ് ജേക്കബ് (പുരയ്ക്കൽ മോട്ടേഴ്സ് കോട്ടയം), ബിനു സക്കറിയ (ബിസിനസ് കോട്ടയം), പരേതനായ റോയി മാത്യു. കോട്ടയത്ത് മകളുടെ വസതിയിലുള്ള മൃതദേഹം ഞായറാഴ്ച ഉച്ചക്ക് പത്തനാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പിടവൂർ ബഥേൽ മാർത്തോമ്മാ ദേവാലയത്തിൽ.
ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ ചെറുപുന്നറ വീട്ടിൽ നാസർ (59) നിര്യാതനായി. ഭാര്യ: നെസിയ. മക്കൾ: നൗഫൽ, അഫ്സൽ, ആമിന. മരുമകൻ: ഫൈസൽ.
കൊല്ലം: തെക്കേവിള പുത്തൻനട നഗർ 187/ബി, ‘ഭാവന’യിൽ ഭവാനന്ദൻ (75) നിര്യാതനായി. ഭാര്യ: പങ്കജമാല. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: അശ്വതി, സൗമ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് പൊതുശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കേരളപുരം: റോയി വില്ലയിൽ രാമചന്ദ്രൻപിള്ള (77) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: പൃഥ്വിരാജ്, പരേതനായ പ്രതാപ്ചന്ദ്രൻ, പ്രവീൺ ചന്ദ്ര, റോയ്.