Obituary
കടപ്പാക്കട: കടപ്പാക്കട ഭാവന നഗർ 296 വയലിൽ പുത്തൻ വീട്ടിൽ എൻ. ഭാസ്കരൻ പിള്ള (84) നിര്യാതനായി. ഭാര്യ: എൽ. തങ്കമ്മ. മക്കൾ: അനിൽകുമാർ, അനിത, പരേതയായ അജിത. മരുമക്കൾ: ജ്യോതി കൃഷ്ണ, പരേതനായ സുകുമാർ എസ്. നായർ, അനിൽകുമാർ. സഞ്ചയനം 24ന്.
ഓയൂർ: വാഹനം ഓടിക്കുന്നതിനിടെ ഓയൂർ ആക്കൽ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീന അസീസയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ആക്കൽ വട്ടത്തിൽ വീട്ടിൽ അഹമ്മദ് കുഞ്ഞിന്റെ മകൻ സുനീർ (40) ആണ് മരിച്ചത്. കഴിഞ്ഞ 12 നായിരുന്നു സംഭവം. കഴിഞ്ഞ 12 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുനീർ ആറുമാസം മുമ്പാണ് നാട്ടിൽവന്ന് മടങ്ങിയത്. പിതാവ്: അഹ്മദ് കുഞ്ഞ്. മാതാവ്: റൂഹലത്തു ബീവി. ഭാര്യ: ഫൗസിയ. മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കി.
ചടയമംഗലം: കൊച്ചാലുംമൂട് ആലത്തറമല വിജയവിലാസത്തിൽ നടരാജപിള്ള (85) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സുരേഷ് കുമാർ, ചന്ദ്രലേഖ. മരുമക്കൾ: സീനത്ത്, വിജയൻ പിള്ള.
കല്ലേലിഭാഗം: വെസ്റ്റ് പാലവിള വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി. യോഹന്നാൻ (84) നിര്യാതനായി. ഭാര്യ: ലീലാമ്മ യോഹന്നാൻ (അടൂർ ചൂരക്കോട് മംഗലപ്പള്ളിൽ കുടുംബാംഗം). മകൻ: വിൻസന്റ് ജോൺ. മരുമകൾ: ജിജി വിൻസന്റ് (അധ്യാപിക, തൊടിയൂർ യു.പി.എസ്, കല്ലേലിഭാഗം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കല്ലേലിഭാഗം ശാലോം മാർത്തോമപ്പള്ളി സെമിത്തേരിയിൽ.
ഓച്ചിറ: മേമന മുല്ലശ്ശേരില്‍ പരേതനായ ഇബ്രാഹിംകുട്ടി (ഗ്രീന്‍ ഹോട്ടല്‍, ഓച്ചിറ)യുടെയും സല്‍മാബീവിയുടെയും മകന് അബ്ദുല്‍ സത്താര്‍ (52) നിര്യാതനായി. ഹൽവ വ്യാപാരിയാണ്. ഭാര്യ: ഷെമീമ. മക്കള്‍: ഫഹദ് സത്താര്‍, ഫാദല്‍ സത്താര്‍, ഹിനാ ഫാത്തിമ.
എഴുകോൺ: റിട്ട. ഇൻകംടാക്സ് ഓഫിസർ ഇടയ്ക്കിടം പ്ലാങ്കാലയിൽ എൻ. സോമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സിബി, സീബ. മരുമക്കൾ: ജീവരാജ്, പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
നിലമേൽ: സി.പി.ഐയുടെ ആദ്യകാല നേതാവ് നിലമേൽ ലാൽ ഭവനിൽ പരേതനായ വി. പ്രഭാകരൻ ആശാന്റെ മകൻ പി. ജോയി (54) നിര്യാതനായി. ഭാര്യ: ഹെലൻ (അധ്യാപിക, മാങ്കോട് എൽ.പി.എസ് ചിതറ). മകൻ: ഗോവിന്ദ്.
പരവൂർ: പരവൂർ കൂനയിൽ ബിന്ദു വിലാസത്തിൽ എ. ദാമോധരൻ (84) നിര്യതനായി. ഭാര്യ: എസ്. പ്രസന്ന. മക്കൾ: നിർമലൻ (കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്), ബിന്ദു (ദുബൈ). മരുമക്കൾ: ഷൈനി, രാജീവ് (ദുബൈ). സഞ്ചയനം 23ന് രാവിലെ എട്ടിന് സ്വവസതിയിൽ.
കൊല്ലം: തിരുമുല്ലവാരം വയലിൽ വീട്ടിൽ മുരളീധരന്റെ മകൻ മഹേഷ് (39) നിര്യാതനായി. മാതാവ്: പങ്കജം. ഭാര്യ: ശാന്തി. മക്കൾ: ശ്രീജേഷ്, ജയേഷ്.
കരിത്തുറ: കിഴക്കടത്ത് വീട്ടിൽ ജോസഫ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: മേരി ഷാർഇറ്റ്, ക്രിസ്റ്റഫർ, സുനിൽ ജോസഫ്, ജെസ്റ്റിൻ, ആൻസി ആൻഡ്രൂസ്. മരുമക്കൾ: ആൻഡ്രൂസ് റോക്കി, ആൻസി.
ഓച്ചിറ: കുതിരപ്പന്തി തഴവ ഗവ. കോളജിന് സമീപം നൂറാട്ട് പടീറ്റത്തിൽ വി. ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ഗോപകുമാരി, സരസ്വതിയമ്മ, ഗീതാകുമാരി, സന്തോഷ്കുമാർ. മരുമക്കൾ: ജ്യോതി, സുകുമാരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കലയ്ക്കോട്: കലയ്ക്കോട് ശാന്ത സദനത്തിൽ പരമേശ്വരൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജീവ്, രാധിക. മരുമകൻ: മനോജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.