Obituary
കരുനാഗപ്പള്ളി: തഴവ കടത്തൂർ തെങ്ങുവെച്ചയ്യത്ത് വീട്ടിൽ നാസറുദ്ദീൻ (56 ) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നായിഫ് (മസ്കത്ത്), നഹാസ്, നാദിയ. മരുമക്കൾ: ആയിഷ, അൻഷാജ് (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
കോട്ടുക്കൽ: ആലംകോട് സുനിൽ സദനത്തിൽ ബാലകൃഷ്ണപിള്ള (71) നിര്യാതനായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സ്മിത. മരുമക്കൾ: വീണാകുമാരി, ശ്രീജകുമാരി, വേണു. സഞ്ചയനം ഫെബ്രുവരി ഏഴിന് രാവിലെ ഏഴിന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ ബംഗ്ലാവിള വീട്ടിൽ യൂനുസ്കുട്ടി (80) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: മുഹമ്മദ് റഷീദ്, മുഹമ്മദ് നിസാർ. മരുമക്കൾ: സറീന റഷീദ്, ഷബ്ന.
ചവറ: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ വടക്കുംതല കിഴക്ക് ഊപ്പൻവിളയിൽ ഭാസ്കരൻപിള്ള (88) നിര്യാതനായി. ഭാര്യ: സരസമ്മപിള്ള. മക്കൾ: ഉഷാകുമാരി, ബാബുകുട്ടൻ പിള്ള, മണിക്കുട്ടൻപിള്ള, ചന്ദ്രലേഖ പിള്ള. മരുമക്കൾ: മോഹനൻപിള്ള, അനിൽകുമാർ, രജനി, ആശ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചിറക്കര: ചിറക്കര കുളത്തൂർക്കോണത്ത് ശ്രീരാഗത്തിൽ (കോണത്തുവീട്) പരേതരായ ജനാർദനപിള്ളയുടെയും കമലമ്മയമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (50) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ദൃശാന്ത്, ദൃശ്യ, ദിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
ഓച്ചിറ: വയനകം മെഴുവേലിൽ ഉണ്ണികൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: വിശ്വലക്ഷ്മി. മക്കൾ: അഖില, അഖിലേഷ്.
പരവൂർ: കൂനയിൽ എൽ.പി സ്കൂളിനുസമീപം ആലുവിളയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കെ. ശാരദ (92) നിര്യാതയായി. മക്കൾ: അശോകൻ (ലീനാ പെയിന്റ്സ്), ലീന, പരേതരായ ശശിധരൻ, സുരേഷ്ബാബു. മരുമക്കൾ: വിജയകുമാരി, ഷീല, ജെയ്നി, ഷാജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ - 56 കരിഞ്ഞിലോട്ടിൽ പരേതനായ മുള്ളേത്ത് എം.പി. കേശവന്റെ മകൻ കെ. രാമാനുജൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ലേഖ രാമാനുജൻ. മക്കൾ: ഹിമ, ഹരി. മരുമക്കൾ: സുനിൽ ശങ്കരനാരായണൻ, വിദ്യ ഹരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
പരവൂർ: ചിറക്കരത്താഴം തടത്തിവിള വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുദർശനൻ, സുശീലൻ, അജിത. മരുമക്കൾ: യമുന, പരേതരായ സുനിത, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
പത്തനാപുരം: കമുകുംചേരി എലിക്കാട്ടൂർ വട്ടവിള വീട്ടിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗിരിജ, പരേതയായ സുനിജ, സുബാഷ്, സുനിൽകുമാർ, സനിൽ കുമാർ. മരുമക്കൾ: വിശ്വനാഥൻ, ശിവൻ, ബിന്ദു, വിജി, ബിജി.
പത്തനാപുരം: പുന്നല പടയണിപ്പാറ എസ്.ആർ സദനത്തിൽ പരേതനായ സുരേന്ദ്രന്റെയും രാധാമണിയുടെയും മകൻ എസ്.ആർ കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ ഷിജു സുരേന്ദ്രൻ(42) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ബിജു, സജു.
ഓച്ചിറ: തഴവ കുതിരപ്പന്തി ശ്യാം നിവാസിൽ (മുല്ലശ്ശേരി വടക്കതിൽ) ജി.ആർ. രാജൻ (81- രക്ഷാധികാരി മൂലേശേരിൽ ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റ്, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്യാംകുമാർ, ഷൈല, ഷൈൻകുമാർ. മരുമക്കൾ: ബിന്ദു, പരേതനായ രാജ്കുമാർ, ആശ (സിവിൽ പൊലീസ് ഓഫിസർ ഓച്ചിറ പി.എസ്).