Obituary
പുനലൂർ: സി.പി.ഐ നേതാവ് ആര്യങ്കാവ് പാറപ്പള്ളിൽ വീട്ടിൽ പി.ഒ. യോഹന്നാൻ (82) നിര്യാതനായി. ആര്യങ്കാവ് പഞ്ചായത്ത്, സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡൻറും ട്രേഡ് യൂനിയൻ നേതാവുമായിരുന്നു. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അലക്സ്, ആൻസി, സജി, ബിൻസി. മരുമക്കൾ: സിജി, ജോസഫ്, ഷൈനി, റോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആര്യങ്കാവ് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
മുഖത്തല: ചേരീക്കോണം വിളയിൽ വീട്ടിൽ എ.വി. ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജി, രാജേഷ്. മരുമകൻ: ഷിജു (പുണെ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചടയമംഗലം: ഇളമ്പഴന്നൂർ കൊച്ചാലുംമൂട് ഒലിപ്പിൻകര പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ അമീനുമ്മാൾ (72) നിര്യാതയായി. മക്കൾ: സാജിത, ബീന, നൗഷാദ്, നിഷാദ്. മരുമക്കൾ: കാസിം, ഷെരീഫ്, ജസി, ഷീജ.
ചവറ: ചെറുശ്ശേരിഭാഗം പുതുവിള വടക്കതില്‍ ഓമനക്കുട്ടന്‍പിള്ള (ഓണററി ഫ്ലൈറ്റ് ലഫ്റ്റനൻറ് ജി.ഒ.കെ. പിള്ള ^77) നിര്യാതനായി. ഭാര്യ: തങ്കമണിപിള്ള. മക്കള്‍: മനോജ്, മഞ്ജു, മൃദുല. മരുമക്കള്‍: പി. പ്രഭാത്, രമേശ് കെ. പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
എഴുകോൺ: വട്ടമൺകാവ് വൈഷ്ണവത്തിൽ കെ.പി. സുരേഷ് (62) നിര്യാതനായി. ഭാര്യ: മിനി ഭാസ്കർ. മക്കൾ: വൈശാഖ്, വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കടയ്ക്കൽ: പുല്ലുപണ എക്സ് സർവിസ് ജങ്ഷനിൽ മുരളിയുടെയും ശാന്തിയുടെയും മകൻ സോനു മുരളി (24) നിര്യാതനായി. സഹോദരി: സുമി. സംസ്കാരം ചൊവ്വാഴ്ച.
കരുനാഗപ്പള്ളി: നമ്പരുവികാല നിഷാലയത്തിൽ ആനന്ദെൻറ ഭാര്യ പുഷ്പലത (52) നിര്യാതയായി. മക്കൾ: നിഷ, നീതു. മരുമക്കൾ: വിനീത്, ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ഓയൂർ: പൂയപ്പള്ളി തച്ചക്കോട് പാലവിള പുത്തൻവീട്ടിൽ നടരാജൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിന്ധു, മഞ്ജു,ആശ. മരുമക്കൾ: സുരേഷ്, അനിൽ, രഞ്ജിത്.
കൊല്ലം: മുന്‍ കോര്പറേഷന് കൗണ്‍സിലറും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡൻറുമായ കാവനാട് മീനത്തുചേരി കളീലില്‍ വടക്കതില്‍ ജി. മുരളി ബാബു (61) നിര്യാതനായി. ശക്തികുളങ്ങര കരദേവസ്വം മുന്‍ വൈസ്പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അജിത മുരളിബാബു. മകന്: അര്‍പ്പിത് ബാബു. സഞ്ചയനം 23ന് രാവിലെ 7.30ന്.
ഓച്ചിറ: അഴീക്കൽ ചാന്നാംപറമ്പിൽ ശങ്കരൻ (86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിന, വിധു, ബൈജു, മിനി. മരുമക്കൾ: മോഹനൻ, ലത, ഷിന, ബെൽബാൻ.
കൊല്ലം: അയത്തിൽ അപ്സര ജങ്ഷനിൽ സുരഭി നഗർ 70 ൽ അയ്യപ്പൻ ചെട്ടിയാരുടെ ഭാര്യ കനകമ്മാൾ (73) നിര്യാതയായി. മക്കൾ: മിനി, ജയ. മരുമക്കൾ: അശോകൻ, ബാബു.
ചാത്തന്നൂർ: കാരംകോട് ഉളിയനാട് പത്മവിലാസത്തിൽ രവീന്ദ്രൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രമണി, ഉഷ, രാജേന്ദ്രൻപിള്ള, ശ്രീകുമാരൻപിള്ള, ശ്രീദേവി, ശ്രീലത. മരുമക്കൾ: വേണുനാഥൻ പിള്ള, ശശിധരൻപിള്ള, ശോഭന, സതി, തുളസീധരൻപിള്ള, അജയകുമാർ.