Obituary
പോരേടം: മുളയം കുന്നുവിള വീട്ടിൽ അബ്ദുൽ മജീദിെൻറ ഭാര്യ ജമീല ബീവി (78) നിര്യാതയായി. മക്കൾ: ലത്തീഫ്, ശിഹാബ്, ജലാൽ, നുസൈഫ, സൈഫുദ്ദീൻ. മരുമക്കൾ: നസീർ, ഫാത്തിമ ബീവി, ഷീജ ബീവി, ഷിജി, രഹന.
കൊല്ലം: പോളയത്തോട് (ചായക്കടമുക്ക്) മുണ്ടയ്ക്കൽ ഈസ്റ്റ് എം.ഇ.ആർ.എ 202 നിഷ നിവാസിൽ സത്യദേവെൻറ ഭാര്യ പ്രേമവല്ലി (റിട്ട. സൂപ്രണ്ട് ഡി.ഡി ഓഫിസ് -75) നിര്യാതയായി. മക്കൾ: സാജൻ, നിഷ. മരുമക്കൾ: ദീപു, ധന്യ. സഞ്ചയനം 22ന്.
െകാല്ലം: കായംകുളം കുറ്റിതെരുവ് വാളക്കോട്ടു കിഴക്കതിൽ ഷാജിയുടെയും നീതുവിെൻറയും മകൻ ആദിൽ മുഹമ്മദ് (16) നിര്യാതനായി. സഹോദരങ്ങൾ: ആമിർ ഷാജി, മുഹമ്മദ് ഷാജി.
ചാത്തന്നൂര്‍: കവിയും മുന്‍ പൊലീസ് ഓഫിസറുമായ ചാത്തന്നൂര്‍ വിജയനാഥിെൻറ ഭാര്യ പുഷ്പാ വിജയനാഥ് (മുന്‍ അധ്യാപിക, 64) നിര്യാതയായി. മക്കള്‍: താര പി. വിജയ് (അധ്യാപിക ചെറിയ വെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസ്), ആര്യ പി. വിജയ്. മരുമക്കള്‍: ജി. മനോജ് (ഖത്തര്‍), വി. വിനോദ് കുമാര്‍ (എസ്.ഐ). സഞ്ചയനം 25ന്.
ചെങ്ങമനാട്: ചേത്തടി ശ്രീവിലാസത്തിൽ പരേതനായ എൻ. രാമകൃഷ്ണപിള്ളയുടെ (റിട്ട. കോടതി ഉദ്യോഗസ്ഥൻ) ഭാര്യ ജാനമ്മ (68) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ: ഹരികുമാർ (കേരള ബാങ്ക് കൊട്ടാരക്കര). സഞ്ചയനം 23ന് രാവിലെ എട്ടിന്.
കൊട്ടിയം: കൊട്ടിയം ചാമവിളവീട്ടിൽ എഡ്വിൻ തോമസിെൻറ (കുഞ്ഞുമോൻ) ഭാര്യ ഗ്രേസി എഡ്വിൻ (60) നിര്യാതയായി. മക്കൾ: പ്രിൻസ് എഡ്വിൻ (ദുബൈ), പ്രവീൺ എഡ്വിൻ (സൗദി). മരുമകൾ: ലീജിയ (ദുബൈ).
ചവറ: പട്ടത്താനം നടയില്ക്കിഴക്കതില് പരേതനായ സാരസാക്ഷന്പിള്ളയുടെ (റിട്ട. മിലിട്ടറി) ഭാര്യ: കമലാഭായിയമ്മ (68) നിര്യാതയായി. മക്കള്‍: ആഷ, നിഷ. മരുമക്കള്‍: നെവിന് രാജ്, സുരേഷ് കുമാര്‍. സഞ്ചയനം ബുധനാഴ്ച എട്ടിന്.
കുന്നിക്കോട്: ചരുവിള പുത്തൻവീട്ടിൽ പാറുക്കുട്ടി (75) നിര്യാതയായി. മക്കൾ: അജയഘോഷ്, ജയരാജ്. മരുമക്കൾ: ഷിബ, പ്രിൻസി.
കൊട്ടിയം: ഷീബ ഡെയിലിൽ എച്ച്. ഷാഹുൽ ഹമീദ് (77- റിട്ട. ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: കുൽസം ബീവി. മക്കൾ: ഷീബ, ഷെമി, ഷഹിന, ഷീന. മരുമക്കൾ: ഷാജി, ഷെരീഫ് (എംപ്ലോയ്മെൻറ് ഓഫിസർ കൊല്ലം), ഷറഫുദ്ദീൻ, ഷാഫി.
ചവറ: കോയിവിള ഓലയ്ക്കാട്ടുവിളയിൽ മുഹമ്മദ് കുഞ്ഞിെൻറയും ഫാത്തിമ കുഞ്ഞിെൻറയും മകൻ അബ്ദുൽ വഹാബ് (56) നിര്യാതനായി. ഒരാഴ്ചയായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: സൗദാ ബീഗം. മക്കൾ: ഷാമില, ഷംന. മരുമക്കൾ: സൽമാൻ, നൗഫൽ. എസ്.വൈ.എസ് ചവറ സോൺ പ്രസിഡൻറ് എസ്. നൗഷാദ് മന്നാനിയുടെ പിതൃസഹോദരനാണ്. എസ്.വൈ.എസ് സാന്ത്വനം വളൻറിയേഴ്സ് കോവിഡ് പ്രോട്ടോകോൾ പ്രകാരം കോയിവിള ജമാഅത്തിൽ ഖബറടക്കം നടത്തി.
കൊല്ലം: ഇൗസ്റ്റ് മുണ്ടയ്ക്കൽ പുതുക്കാല വയലിൽവീട്ടിൽ വസന്തകുമാരി (52) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ പോളയത്തോട് വില്ലേജ് പ്രസിഡൻറായും സി.പി.െഎ മുണ്ടയ്ക്കൽ ഇൗസ്റ്റ് എ ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: അശോകൻ (കുഞ്ഞുമോൻ). മക്കൾ: അശ്വതി, അനീഷ്. മരുമക്കൾ: ഷിബു, സ്നേഹ. സഞ്ചയനം ബുധനാഴ്ച.
കൊട്ടിയം: മേവറം തെക്കേവിള വടക്കതിൽ വീട്ടിൽ നിസാമുദ്ദീൻ (46) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ഹാജിറ, ത്വൽഹത്ത്, ആയിഷ മെഹ്റിൻ.