Obituary
കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മാളിയേക്കൽ വീട്ടിൽ രാധാകൃഷ്ണപിള്ള (56) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: പാർവതി, നന്ദന. മരുമകൻ: അനന്തു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: തഴവ തോന്നല്ലൂർ വീട്ടിൽ പരേതനായ ഗോപിനാഥെൻറ മകൻ പ്രേംചന്ദ് (അമൂൽ ^59) നിര്യാതനായി. ഭാര്യ: ബിജിമോൾ. മകൾ: സ്വാതി അമൂൽ. മരുമകൻ: അഖിൽ. സഞ്ചയനം വെള്ളിയാഴ്ച.
ചവറ: തോട്ടിനുവടക്ക് സന്ധ്യനിലയത്തിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പരേതനായ സാംലാൽ സുജിത്ത്, സന്ധ്യ. മരുമക്കൾ: സുജിത, വിജയലക്ഷ്മൺ.
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അമൃതകുളത്ത് അമൃതം 80 എയിൽ വിൽഫ്രഡ് ഗോമസ് (68) നിര്യാതനായി. ഭാര്യ: ലീന ഗോമസ്. മക്കൾ: ഹേമ ഗോമസ്, ഡയാന ഗോമസ്. മരുമക്കൾ: സിജി വർഗീസ്, ജെനോഡിൻ ഫിലിപ്.
ചവറ: പുതുക്കാട് താന്നിമൂട് രത്നവിലാസം (പൊരുന്നവിളയില്) ദിനേശന്പിള്ളയുടെ ഭാര്യ ശ്യാമളകുമാരി (72) നിര്യാതയായി. മക്കള്‍: ശ്രീജയകുമാര്, രതീദേവി (അമ്പിളി). മരുമക്കള്‍: പ്രിയ, സുരേഷ്കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കുണ്ടറ: പി.കെ.പി കവലവിളയിൽ പുത്തൻവീട്ടിൽ ഹനീഫാകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: അഷറഫ്, ഒസീല, റജില, നൗഷാദ്, പരേതരായ ഫാസില, ഷാഫി. മരുമക്കൾ: ഷീജ, അബ്ദുൽ റഷീദ്, ഇക്ബാൽ, അബ്ദുൽ അസീസ്, സുനിത.
ഓച്ചിറ: പ്രയാർ വടക്ക് ആർ.എസ് വില്ലയിൽ പി. ശ്രീധരൻ (91^ റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. മക്കൾ: അജയൻ, ബീന, ബിജു. മരുമക്കൾ: ബിന്ദു, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ആയൂർ: പെരുങ്ങല്ലൂർ കണ്ടത്തിൽ വീട്ടിൽ റിട്ട. സുബേദാർ മേജർ കെ.ഒ. മാത്യു (97) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ മാത്യു (ആയൂർ വാർപ്പുരയിൽ കുടുംബാംഗം). മക്കൾ: റോസമ്മ വർഗീസ്, ജോസ് മാത്യു, ഷീഷാ ജോയി, രഞ്ജിത് മാത്യു. മരുമക്കൾ: മിനി, ജയ, പരേതരായ പി.കെ. വർഗീസ്, ജോയി വർക്കി.
എഴുകോൺ: റിട്ട. റെയിൽവേ ജീവനക്കാരൻ അമ്പലത്തുംകാല വിഷ്ണുഭവനിൽ ഷാൺമാതുരൻ (90) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശോഭന, മുരളീധരൻ, പ്രതാപൻ, അംബിക. മരുമക്കൾ: പരേതനായ പ്രഭാകരൻ, അമ്പിളി, ദീപ, ഷാജി.
കൊല്ലം: വടക്കേവിള ശ്രീവിലാസം നഗറിൽ പരേതനായ ഉപ്പുകട സൈനുദീെൻറ മകൻ അൻസാരി (50) നിര്യാതനായി. മാതാവ്: റമീസാബീവി. സഹോദരിമാർ: പരേതയായ റജീന, നജ്മ നജിമുദ്ദീൻ, അസ്മത്ത് ഹക്ക്, ലാഹിക്ക ഷംനാദ് ഖാൻ.
അഞ്ചൽ: തടിക്കാട് വായനശാല ജങ്ഷൻ ചരുവിള പുത്തൻവീട്ടിൽ സഹീദ് (57) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഷഹിന, ഷെഫീഖ്. മരുമകൻ: ഷാഫി.
കൂട്ടിക്കട: അരിവാൾമുക്ക് പെര്‍മന തൊടിയിൽ പരേതനായ മാധവെൻറയും ദേവകിയുടെയും മകൻ സന്തോഷ് (42) നിര്യാതനായി.