Obituary
ചാത്തന്നൂർ: എറം വാർഡിൽ ഗോവിന്ദനിവാസിൽ പരേതനായ ഹരിദാസെൻറ ഭാര്യ രാധാമണി (78-മണി) നിര്യാതയായി. മക്കൾ: സുനു, സാനു. മരുമക്കൾ: ബി.ടി. സോമരാജൻ (റിട്ട. അസി. സെക്രട്ടറി, എസ്.എൻ.വി ബാങ്ക്, പരവൂർ), ഷീബ.
ഓച്ചിറ: മേമന വല്യത്ത് വടക്കതിൽ (ബിസ്മി) അഹമ്മദ്കുഞ്ഞ് (65) നിര്യാതനായി. കായംകുളം മുക്കവല ബിസ്മി ടൈൽസ് ഉടമയാണ്. ഭാര്യ: ലൈലാബീവി. മക്കൾ: ഫാസിൽ, ഹാഷിം, അജിംഷാ. മരുമക്കൾ: ഫാത്തിമ, ഹസീന, സജിന.
കുളത്തൂപ്പുഴ: മൈലമൂട് ലക്ഷംവീട് കോളനിയില്‍ പരേതനായ മണിയെൻറ ഭാര്യ രാധ (57) നിര്യാതയായി. മക്കള്‍: പ്രീത, ഗീത. മരുമക്കള്‍: മനോജ്, ബിനു.
പരവൂർ: പുത്തൻകുളം തുളസീനിവാസിൽ കെ. ചെല്ലപ്പൻ (84) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ശശികല, തുളസി, സിന്ധു, ബിന്ദു, ശോഭി, സിമി. മരുമക്കൾ: ദിവ്യ, രഘു, സതീശൻ, പ്രസാദ്, ഷൈൻ, പരേതരായ രാജു, രഘു.
കൊല്ലം: കോവിഡ് ചികിത്സയിലിരുന്ന ആർ.എസ്.പി കൊല്ലം ജില്ല കമ്മിറ്റിയംഗം മരിച്ചു. കിളികൊല്ലൂർ വേണാട് നഗർ 167 ശ്രീകലയിൽ കിളികൊല്ലൂർ ശ്രീകണ്ഠൻ (60) ആണ് മരിച്ചത്. മുൻ തൊഴിൽമന്ത്രി ബാബു ദിവാകരെൻറ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറിയായിരുന്നു. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി, വിവിധ യൂനിയനുകളുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വസന്ത ശ്രീകണ്ഠൻ. മക്കൾ: ആര്യ, അഖിൽ. മരുമക്കൾ: ജയകൃഷ്ണൻ (സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി), രാഖി.
കരുനാഗപ്പള്ളി: ആലുംകടവ് ചെരുംമ്പള്ളിത്തറയില് പരേതനായ രാഘവെൻറ ഭാര്യയും കയര്‍ത്തൊഴിലാളി കോണ്‍ഗ്രസിെൻറ ജില്ല പ്രസിഡൻറും കയര്‍ഫെഡ് മുന്‍ ഡയറക്ടറുമായ ആര്. ദേവരാജെൻറ മാതാവുമായ കമലാഭായി (81) നിര്യാതയായി. മക്കള്‍: ശുഭ, രാജേന്ദ്രന്. മരുമക്കള്‍: സുശീല ദേവരാജന്‍ (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, കരുനാഗപ്പള്ളി), വിജയചന്ദ്രന്‍, ജെ. സുധര്‍മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
കരുനാഗപ്പള്ളി: ചികിത്സയിൽ കഴിഞ്ഞുവന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശ്യാം നിവാസിൽ ശശിയുടെ ഭാര്യ വസന്ത (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മക്കൾ: ശാലിനി, ശ്യാംകുമാർ. മരുമക്കൾ: മഹാദേവൻ, ശാരി.
പരവൂർ: കോട്ടപ്പുറം തെക്കേകല്ലുംപുറം പരേതനായ സുരേന്ദ്രെൻറ ഭാര്യ വിമല (ഓമന, 76) നിര്യാതയായി. മകൻ: ശശികുമാർ. മരുമകൾ: ഷീല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് കൂനയിൽ പുലിക്കുളത്ത് വീട്ടുവളപ്പിൽ.
കൊല്ലം: അയത്തിൽ കെട്ടിടത്തിൽ വീട്ടിൽ (അയത്തിൽ നഗർ- 10) എ. ഹുസൈൺ (59) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: മുഹ്സിൻ (അബഹ കെ.എസ്.എ), മുഫ്ലിഹ്, മുഫീദ. മരുമകൻ: മുഹമ്മദ് ഷാൻ ദാരിമി.
ചവറ: പുത്തൻതുറ എഴിക്കകത്ത് സതീഷ്കുമാർ (62) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമകൻ: ജയപ്രകാശ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
നിലമേൽ: ബംഗ്ലാംകുന്ന് കൊടിക്കോണത്ത് ഇർഷാദ് മൻസിലിൽ റിട്ട. അധ്യാപകൻ അബ്ദുൽ സലാം (85) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: സമ്മില (റിട്ട. സി.ഡി.പി.ഒ), അർഷാദ് (എം.എം.എച്ച്.എസ്.എസ്, നിലമേൽ). മരുമക്കൾ: എം.പി. നസീർ (എച്ച്.എം.എച്ച്.എസ്, വഞ്ചിയൂർ), റാബിയത്ത് (കെ.എസ്.എഫ്.ഇ, അടൂർ).
തൃക്കരുവ: നടുവിലച്ചേരി ശാരദാസിൽ ശിവദാസൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനുദാസ്, വിനുദാസ്, അനുദാസ്. മരുമക്കൾ: രശ്മി, കസ്തൂരി, നിഷാന്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.