Obituary
കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി വെളിയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹുമാെൻറ ഭാര്യ റഹുമാബീവി (107) നിര്യാതയായി. മക്കൾ: ജുമൈലാബീവി, ഷിഹാബുദീൻ, അഷറഫ്, യഹിയ (കെ.എസ്.ഇ.ബി കോൺട്രാക്ടർ), സലിം. മരുമക്കൾ: ഉസൈബാബീവി, നദീറാബീവി, റാബിയത്ത്, പരേതരായ മുഹമ്മദ് കുഞ്ഞ്, സീനത്ത്.
കൊല്ലം: അഞ്ചുദിവസം മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തങ്കശ്ശേരി ഇസ്താക്കി പറമ്പിൽ റീറ്റയുടെ മകൻ ഹാൾട്ടൻ റോയ് റോബർട്ടിെൻറ (36-റോയ് മോൻ) മൃതദേഹം ചെറുഅഴീക്കൽ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഫൈബർ വള്ളത്തിൽ റോയ്മോൻ ഉൾപ്പെടെ മൂന്നുപേരാണ് മത്സ്യബന്ധനത്തിനു പോയത്. കൂടെയുണ്ടായിരുന്ന ജെയിംസും രാജനും വല വലിച്ചുകൊണ്ടിരുന്ന സമയത്ത് മാൽ എടുക്കാനായി എൻജിൻ ഭാഗത്തേക്ക് പോകവെയാണ് ഹാൾട്ടൻ റോയ് കടലിൽ വീണത്. കരയിൽ നിന്ന് മറ്റു വള്ളങ്ങൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാലു ദിവസങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് ചെറിയഴീക്കലിൽ നിന്ന് തെക്കുപടിഞ്ഞാറ് മാറി വള്ളക്കാർ മൃതദേഹം കണ്ടത്. നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളിൽനിന്ന് വള്ളങ്ങളെത്തി രാവിലെ 11 ഓടെ മൃതദേഹം തങ്കശ്ശേരി ഹാർബറിൽ എത്തിച്ചു. ഭാര്യ: സൗമ്യ, മക്കൾ: അസാലിയ എസ്. റോയ്, അഹാന എസ്. റോയ്.
കൊല്ലം: അഞ്ചുദിവസം മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തങ്കശ്ശേരി ഇസ്താക്കി പറമ്പിൽ റീറ്റയുടെ മകൻ ഹാൾട്ടൻ റോയ് റോബർട്ടിെൻറ (36-റോയ് മോൻ) മൃതദേഹം ചെറുഅഴീക്കൽ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഫൈബർ വള്ളത്തിൽ റോയ്മോൻ ഉൾപ്പെടെ മൂന്നുപേരാണ് മത്സ്യബന്ധനത്തിനു പോയത്. കൂടെയുണ്ടായിരുന്ന ജെയിംസും രാജനും വല വലിച്ചുകൊണ്ടിരുന്ന സമയത്ത് മാൽ എടുക്കാനായി എൻജിൻ ഭാഗത്തേക്ക് പോകവെയാണ് ഹാൾട്ടൻ റോയ് കടലിൽ വീണത്. കരയിൽ നിന്ന് മറ്റു വള്ളങ്ങൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാലു ദിവസങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് ചെറിയഴീക്കലിൽ നിന്ന് തെക്കുപടിഞ്ഞാറ് മാറി വള്ളക്കാർ മൃതദേഹം കണ്ടത്. നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളിൽനിന്ന് വള്ളങ്ങളെത്തി രാവിലെ 11 ഓടെ മൃതദേഹം തങ്കശ്ശേരി ഹാർബറിൽ എത്തിച്ചു.
ഭാര്യ: സൗമ്യ, മക്കൾ: അസാലിയ എസ്. റോയ്, അഹാന എസ്. റോയ്.
പത്തനാപുരം: പാതയോരത്ത് മുറിച്ചിട്ടിരുന്ന തടിയിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് കൊടിക്കാലായിൽ വീട്ടിൽ ജോസഫ് ജോൺസൺ (62) ആണ് മരിച്ചത്. പുനലൂർ-പത്തനാപുരം പാതയില്‍ പിറവന്തൂർ ഗവ. മോഡൽ യു.പി സ്കൂളിനും വാഴത്തോപ്പ് ജങ്ഷനും മധ്യേയായിരുന്നു അപകടം.പുനലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ മുറിച്ചിട്ടിരുന്ന തടിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ജോസഫിെൻറ തലക്കും നെഞ്ചിലും പരിക്കേൽക്കുകയും വാരിയെല്ലുകൾഒടിയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റയാളെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂർ െപാലീസ് കേസെടുത്ത ശേഷം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കല്ലുവാതുക്കൽ: നടയ്ക്കൽ അടുതല പുത്തൻവീട്ടിൽ പി. രാജൻ (64) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീരാജ്, ശ്രീനാഥ്, ശ്രീര. മരുമക്കൾ: രേഷ്മ, ആതിര, അരുൺ രവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴ്.
കൊല്ലം: അയത്തില്‍ നളന്ദാനഗര്-139 കൗസല്യഭവനില് രമണന് (75) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: രഞ്ജിത്ത്, രഞ്ജിമ, രതീഷ്. മരുമക്കള്‍: ശാലിനി, സജീവന്, ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പോളയത്തോട് ശ്മശാനത്തില്‍.
കുളത്തൂപ്പുഴ: അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. കുളത്തൂപ്പുഴ ചെറുകര ആദിവാസികോളനി സുകു വിലാസം വീട്ടില്‍ പരേതനായ വിദ്യാസാഗര്‍-ശാരദ ദമ്പതികളുടെ മകന് സുകു (37) ആണ് കഴിഞ്ഞദിവസം മരിച്ചത്. കുേറ നാളുകളായി ഭാര്യയും മക്കളുമായി പിരിഞ്ഞ് മാതാവിെനാപ്പമായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുകുവും പ്രായമായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപസ്മാരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാെരയും കുളത്തൂപ്പുഴ പൊലീസിെനയും വിവരം അറിയിെച്ചങ്കിലും അവരെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരവൂർ: കുറുമണ്ടൽ ദേവീകൃപയിൽ (തുണ്ടത്തിൽ വീട്) ശശിധരൻ ചെട്ടിയാർ (75) നിര്യാതനായി. ഭാര്യ: സരളമ്മ. മക്കൾ: രാജേഷ്, രോഷ്നി. മരുമക്കൾ: ലക്ഷ്മി, ജയഭദ്രൻ.
പരവൂർ: കുറുമണ്ടൽ തൊടിയിൽ വീട്ടിൽ (എള്ളുവിള) ജി. സോമൻ (69) നിര്യാതനായി. സഹോദരി: കെ. ശോഭന.
കൊല്ലം: പുന്നത്തല തങ്കശ്ശേരി തോട്ടക്കാട്ടുനഗർ 106 ൽ പരേതനായ എച്ച്.എ. ഉസ്മാൻ സേട്ടിെൻറ മകൻ മുഹമ്മദ് ഇല്യാസ് സേട്ട് (60) നിര്യാതനായി. ഭാര്യ: ഷഹീറ ബായി. മകൻ: ഷിയാസ് സേട്ട്.
കൊല്ലം: പുന്തലത്താഴം പല്ലവി നഗർ 88 വാറുവിള പുത്തൻവീട്ടിൽ എൻ.കെ. ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: ആർ. രാജമ്മ. മക്കൾ: സോജാറാണി, സനൽകുമാർ, യമുനാറാണി. മരുമക്കൾ: ലാലു, സൗമ്യ, ബാബുമോൻ. സഞ്ചയനം വ്യാഴാഴ്ച.
തഴുത്തല: പേരയം കൈരളി മന്ദിരത്തിൽ പി. ചന്ദ്രൻ (74^ റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഗൗതമി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ശ്രീലത, അനിൽകുമാർ, റൂണ. മരുമക്കൾ: ലാലി, രാജൻ, അശോകൻ, ആശ, ലാലു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.
കൊട്ടിയം: പള്ളികിഴക്കതിൽ കൈരളിയിൽ പരേതനായ ശ്രീധരെൻറ ഭാര്യ നളിനി (89) നിര്യാതയായി. മക്കൾ: സരസകുമാർ, ലൈല, ശ്രീകുമാർ, സതീശൻ, ലതിക, ലീല, അനി, ഷീജ. മരുമക്കൾ: സോമവല്ലി, ഫൽഗുണൻ, ഗീതകുമാരി, ബേബി, സത്യൻ, സുരേഷ്കുമാർ, സുമ, അനിൽ.