Obituary
ഓച്ചിറ: പ്രയാർ നിലക്കിലേത്ത് പരേതനായ ഇടവന വീട്ടിൽ ഗോപാലപിള്ളയുടെ ഭാര്യ ഡി. സരസമ്മ (94) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ, പ്രയാർ എച്ച്.എസ്.എസ്), വസന്തകുമാരി (റിട്ട. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം) ജി.പി. വിജയകുമാർ (സെവൻ ആർട്സ്), ജി. ജയകുമാർ (ഭാവചിത്ര). മരുക്കൾ: സതി വിജയകുമാർ, എസ്. ബിന്ദു, പരേതരായ മാധവകുറുപ്പ്, പസദാശിവൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: വേങ്ങ മുല്ലശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ ലാസറിന്റെയും ലീലയുടെയും മകൻ മോറീസ് (57-സാജു ) നിര്യാതനായി. സഹോദരങ്ങൾ: ജോസ്, ഫ്രാൻസിസ്, എൽസമ്മ, മേഴ്സി, ജെസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചാമവിള ആറ്റുപുറം സെന്റ് സ്റ്റീഫൻ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.
പുനലൂർ: മഞ്ഞമൺകാല സുരേഷ് ഭവനിൽ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അനിൽകുമാർ, സുരേഷ്കുമാർ, സുലേഖ, മഞ്ജു, സുധീഷ്. മരുമക്കൾ: രമാദേവി, ശുഭകുമാരി, അശോക്കുമാർ, ജയേഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
കല്ലുവാതുക്കൽ: ഇടവട്ടം ചിറക്കര നന്ദനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ വസുമതിയമ്മ (78) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻപിള്ള, മഞ്ചു, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: സരിത, ബിന്ദു, രാധാകൃഷ്ണപിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
കിഴക്കേകല്ലട: കൊടുവിള രേണുഭവനത്തിൽ നെൽസൺ ഡൊമിനിക് (64) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കൾ: അൽഫോൻസ, അബിൻ. മരുമകൻ: രാജീവ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കൊടുവിള ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
കുന്നത്തൂര്‍: തുരുത്തിക്കര, വേടരഴികത്ത് തങ്കപ്പന് പിള്ള (96) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കള്‍: ലീല, മോഹനന് പിള്ള, കമല, ഗീത, അമ്പിളി. മരുമക്കള്‍: പരേതനായ ശ്രീധരന് പിള്ള, സിന്ധു, സോമരാജന് നായര്‍, മന്മഥന് നായര്‍, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഇരവിപുരം: എം.നൗഷാദ് എം.എൽ.എ.യുടെ സഹോദരി കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികം വീട്ടിൽ അയിഷാബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹുസൈൻ. മക്കൾ: സീന, ഷൈല, ഷംല, നിസാർ (അബി ഫുഡ്സ്). മരുമക്കൾ: സലാം, നിസാം, ഷജില, പരേതനായ ഹാഷിം.
കുണ്ടറ: പെരുമ്പുഴ കുരീപ്പള്ളി കാര്‍ത്തികയില്‍ ബാലചന്ദ്രന്‍നായര്‍ (84-മീനാക്ഷിവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ റിട്ട.അധ്യാപകന്) നിര്യാതനായി. ഭാര്യ: അരുന്ധതിയമ്മ. മക്കള്‍: സബിത (അധ്യാപിക, എസ്.എ.ബി.ടി.എം, കുരീപ്പള്ളി), ശരത്ചന്ദ്രന് (അധ്യാപകന്, മീനാക്ഷി വിലാസം എല്‍.പി.എസ്). മരുമക്കള്‍: ലാല്‍ (റൂറല്‍ വൈശ്യബാങ്ക്, കൊല്ലം), ഗ്രീഷ്മ (അസി. പ്രഫസർ, ഉപാസന നഴ്സിങ് കോളജ്, കൊല്ലം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.
കുണ്ടറ: ഇളമ്പള്ളൂര്‍ വാറുതുണ്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഭാസ്കരനാചാരിയുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കള്‍: പ്രസന്ന, പരേതനായ പ്രദീപ്, ലത, രാജീവ്, സജീവ്, സിന്ധു, പരേതനായ അജി. മരുമക്കള്‍: ശശിധരന്, വേണു, ഷീല, ബീന, ബാബു.
തൃക്കരുവ: വൻവിള കടപ്പായിൽ കായൽവാരത്ത് ദിവ്യ ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: പരേതനായ ശ്രീനിവാസൻ, ശ്രീദേവി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആശുപത്രി), ശോഭന. മരുമക്കൾ: ഓമന, പരേതനായ മോഹനൻബാബു (വാസ്തു ജ്യോത്സ്യൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
പരവൂർ: കുറുമണ്ടൽ വൈശാഖത്തിൽ (പൂവൻവിള) എസ്. രാജപ്പൻ നായരുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ പി. വസന്തകുമാരിയമ്മ (70) നിര്യാതയായി. മക്കൾ: രജിത, സജിത, കാർത്തിക. മരുമക്കൾ: വിനോദ് (ചെന്നൈ), രാജീവ് (ബഹ്റൈൻ), അരുൺ ചന്ദ് (ജപ്പാൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കലയ്ക്കോട് ബാങ്കിന് എതിർവശം സൺ റൈസ് വീട്ടുവളപ്പിൽ.
നിലമേൽ: പരുത്തിയിൽ, തടകത്തരികത്ത് വീട്ടിൽ അബൂബക്കർ (87) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ഹൗലത്ത്, സിറാജുദ്ദീൻ, നസീമ, അഷറഫ. മരുമക്കൾ: ഹസൻ ഖനി, സബീന, ഷംസുദ്ദീൻ, ബഷീർ.