Obituary
തിരുവല്ല: മഞ്ഞാടി നന്ദനത്തിൽ സി.ജി. സുരേന്ദ്രൻ - ബബിത ദമ്പതികളുടെ മകൻ നന്ദൻ (20) നിര്യാതനായി. സഹോദരൻ: അനന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അടൂർ: അടൂർ കെ.എസ്.ആർ.ടി.സി കവലയിൽ പാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വെള്ളക്കുളങ്ങര വെള്ളാരംകുന്ന് രഞ്ജുഭവനിൽ വിക്രമെൻറ മകൻ രാജേഷാണ് (41) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ച 3.30ന് മരിച്ചു. മാതാവ്. രമണി. ഭാര്യ: അംബിക.
പന്തളം: കടയ്ക്കാട് ഇടയിലെ ശങ്കരത്തിൽ നസീർ ഖാെൻറ ഭാര്യ ഷാഹിദാബീഗം (60) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സലിജ, ഷെമീർ ഖാൻ, ഷിനാസ് ഖാൻ (ഖദർ). മരുമകൾ: സുഹ്റാബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ ആറിന് കടയ്ക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പന്തളം: മന്നം ഷുഗർമിൽ റിട്ട. എൻജിനീയർ തോന്നല്ലൂർ സിതാര വീട്ടിൽ പി.ജി. രവീന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: റാന്നി കേറ്റക്കാട്ട് കുടുംബാംഗം ശശികല. മക്കൾ: വിനുരാജ്, സുചിത്ര. മരുമക്കൾ: പ്രീജ, സുനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
വല്ലന: പെരുമാശ്ശേരില് താഴത്തേതില് പരേതനായ രാഘവെൻറ മകന് സോമരാജന് (കുട്ടന് -54) നിര്യാതനായി. ഭാര്യ: രാജി. മക്കള്: രശ്മി, ശ്രീക്കുട്ടന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
തിരുവല്ല: പൊടിയാടി ശ്രീവിഹാറിൽ പ്രഫ. ജെ. വേണുഗോപാൽ (റിട്ട. ബി.സി.എം കോളജ് ചവറ-62) നിര്യാതനായി. ഭാര്യ: മാവേലിക്കര തഴക്കര കരിപ്പൂണ് കുടുംബാംഗം വത്സല. മക്കൾ: വീണ, വൈശാഖ്. മരുമക്കൾ: ശരത്കുമാർ, മാനസി.
പന്തളം: കടയ്ക്കാട് ഷേഖ് ഇസ്മായിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറുടെ മകൻ മുഹമ്മദ് സത്താർ (50) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഉനൈസ്, ഫാത്തിമ. മരുമകൻ: ഷാജിൻ.
നാരങ്ങാനം: കണമുക്ക് പടിഞ്ഞാറെ മുരുപ്പേൽ സദാനന്ദെൻറ ഭാര്യ മാലതി പി.കെ (69) നിര്യാതയായി. മക്കൾ: സുജ, സ്മിത, സിനി. മരുമക്കൾ: സന്തോഷ്, സുഭാഷ്, രഘു.
നാരങ്ങാനം: മഠത്തുംപടി കണിപറമ്പിൽ ശ്രീനിവാസൻ കെ.ജി (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഭിജിത്ത് ദാസ്, അശ്വിനി ശ്രീനിവാസ്. മരുമകൻ: ജിതിൻ.
തിരുവല്ല: തിരുവല്ല ബാറിലെ യുവ അഭിഭാഷകൻ ഹൃദയാഘാതം മൂലം മരിച്ചു. കവിയൂർ ചിറത്തലക്കൽ അഡ്വ. രഞ്ജി ജോർജ് ചെറിയാനാണ് (39) മരിച്ചത്. തിരുവല്ലയിലെ മുതിർന്ന അഭിഭാഷകനും ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗവുമായ അഡ്വ. ചെറിയാൻ വർഗീസിെൻറ മകനാണ്. മാതാവ്: വിജി. ഭാര്യ: തടിയൂർ മുണ്ടയിൽ അഡ്വ. ഷിജിമോൾ മാത്യു. മകൻ: ആദിത്യ ചെറിയാൻ ജോർജ്. ശനിയാഴ്ച രാവിലെ ഏഴുമുതൽ 11 വരെ തിരുവല്ലയിലെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം കവിയൂരിലെ കുടുംബവീട്ടിൽ നടത്തുന്ന ശുശ്രൂഷകൾക്കുശേഷം വൈകീട്ട് മൂന്നിന് കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
തിരുവല്ല: ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വേങ്ങൽ ആലംതുരുത്തി പ്ലാന്തറയിൻ ജോസഫ് തോമസാണ് (സണ്ണി -76) മരിച്ചത്. തിങ്കളാഴ്ച രാവിലെ ചങ്ങനാശ്ശേരി ളായിക്കാട് കവലയിലായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന സണ്ണിയെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സണ്ണി ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: വെങ്കോട്ട കൂട്ടംചിറയിൽ മണിയമ്മ. മക്കൾ: സന്ധ്യ, സന്ദീപ് തോമസ് (പൊതുമരാമത്ത് കോൺട്രാക്ടർ). മരുമക്കൾ: ഷിനു മാത്യു, ആശ. സംസ്കാരം പിന്നീട്.
പന്തളം: കടക്കാട് ജങ്ഷനിലെ പലചരക്ക് വ്യാപാരി തോന്നല്ലൂർ കൂടത്തിനാൽ വടക്കേതിൽ സലീം റാവുത്തർ (65) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: ഷെമീർ (ദുബൈ), ഷെമീന. മരുമക്കൾ: ബീന, മുജീബ്. ഖബറടക്കം ബുധനാഴ്ച രാവിലെ 7.30ന് കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.