Obituary
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഓടനിർമാണത്തിനിടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ഒഡിഷ ഝാർഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമിയാണ് (32) മരിച്ചത്. പരിക്കേറ്റ കൊൽക്കത്ത സ്വദേശി കൗശിഖ് റാണയെ (32) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് 2.25നാണ് അപകടം. ജനറൽ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ ഒ.പി സമുച്ചയത്തിന് സമീപത്ത് ഓട നിർമിക്കുന്നതിന് ചുറ്റുമതിലിനോട് ചേർന്ന് കരാർ കമ്പനിയുടെ നേതൃത്വത്തിൽ കുഴിയെടുത്ത് പ്രവൃത്തികൾ നടത്തുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കാൽമുട്ടിനുതാഴെ കുടുങ്ങിയ മുകേഷ് ഗോസ്വാമിയെ എക്സ്കവേറ്റർ ഉപയോഗിച്ച് മറ്റ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചികിത്സയിലുള്ള കൗശിഖ് റാണക്ക് മുഖത്തും കാലിനുമാണ് പരിക്ക്. ഝാർഖണ്ഡിൽനിന്ന് ഒന്നരയാഴ്ച മുമ്പാണ് മുകേഷ് കേരളത്തിലെത്തിയത്. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഓടനിർമാണത്തിനിടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ഒഡിഷ ഝാർഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമിയാണ് (32) മരിച്ചത്. പരിക്കേറ്റ കൊൽക്കത്ത സ്വദേശി കൗശിഖ് റാണയെ (32) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 2.25നാണ് അപകടം. ജനറൽ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ ഒ.പി സമുച്ചയത്തിന് സമീപത്ത് ഓട നിർമിക്കുന്നതിന് ചുറ്റുമതിലിനോട് ചേർന്ന് കരാർ കമ്പനിയുടെ നേതൃത്വത്തിൽ കുഴിയെടുത്ത് പ്രവൃത്തികൾ നടത്തുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കാൽമുട്ടിനുതാഴെ കുടുങ്ങിയ മുകേഷ് ഗോസ്വാമിയെ എക്സ്കവേറ്റർ ഉപയോഗിച്ച് മറ്റ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചികിത്സയിലുള്ള കൗശിഖ് റാണക്ക് മുഖത്തും കാലിനുമാണ് പരിക്ക്. ഝാർഖണ്ഡിൽനിന്ന് ഒന്നരയാഴ്ച മുമ്പാണ് മുകേഷ് കേരളത്തിലെത്തിയത്. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
കാവാലം: കുന്നുമ്മ പൈങ്ങോട്ടുപറമ്പിൽ കെ.ആർ. വിശ്വംഭരൻ (87) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൻ: ബൈജു (സൗദി അറേബ്യ). മരുമകൾ: മിനി ബൈജു. സംസ്കാരം പിന്നീട്.
ചാരുംമൂട്: നൂറനാട് കാവുമ്പാട് മലയുടെ തടത്തിൽ (കലതിവിള പുത്തൻവീട്) പരേതനായ ഗോപാലന്റെ ഭാര്യ വിലാസിനി (90) നിര്യാതയായി. മക്കൾ: രത്നമ്മ, ഓമന, സുരേന്ദ്രൻ. മരുമക്കൾ: രാജു, ബാലകൃഷ്ണൻ, അമ്പിളി. സഞ്ചയനം ജൂലൈ നാലിന് രാവിലെ ഏഴിന്.
കാവാലം: കുന്നുമ്മ നാൽപതിൽ വീട്ടിൽ എൻ.പി. ബാബുവിന്റെ ഭാര്യ രത്നകുമാരി (62) നിര്യാതയായി. മക്കൾ: രമ്യ, കണ്ണൻ. മരുമക്കൾ: കിഷോർ, സൗമ്യ.
മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുളക്കാട് പരേതനായ ഹസൻ കുഞ്ഞിന്റെ മകൻ അബ്ദുൽ ഖാദർ (അന്തു -59) നിര്യാതനായി. മണ്ണഞ്ചേരി ആലാഞ്ചേരി ജങ്ഷനുസമീപം സ്ക്രാപ് വ്യാപാരം നടത്തിവരുകയായിരുന്നു. ഭാര്യ: നബീസ. മക്കൾ: അൻസിൽ (ടെക്നിക്കൽ സ്കൂൾ, കാവാലം), നസ്ല. മരുമകൾ: ഫൗസിയ
ചാരുംമൂട്: ചുനക്കര കോട്ടക്കകത്ത് വിളയിൽ ആർ. ജനാർദനൻ പിള്ള (86) നിര്യാതനായി. മക്കൾ: ജെ. സജീവ് (ഹോർട്ടി കോർപ് എം.ഡി), ജെ. രാജീവ് (അധ്യാപകൻ, എൻ.എസ്.എസ് പോളിടെക്നിക്, പന്തളം). മരുമക്കൾ: കെ.എസ്. ഗീത (റിട്ട. ബി.എസ്.എൻ.എൽ). കൃഷ്ണകുമാരി (അധ്യാപിക, എൻ.എസ്.എസ് സ്കൂൾ, കുറത്തികാട്).
ചെങ്ങന്നൂർ: വെൺമണി കെറുപ്പയിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ഗീവർഗീസ് (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെൺമണി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ദേവകി നിവാസിൽ വാസുദേവൻ പിള്ളയുടെ ഭാര്യ മോഹനകുമാരി (72) നിര്യാതയായി. മക്കൾ: തുറവൂർ ശൈലേഷ് (മൃദംഗം, എ.ഐ.ആർ), ശരത് ചന്ദ്രൻ(എ.വി.ടി, പെരുമ്പാവൂർ). മരുമകൾ: സുജാത ശൈലേഷ് (ലേക്ഷോർ ഹോസ്പിറ്റൽ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കായംകുളം: പ്രയാർ വടക്ക് ഉമ്മാശ്ശേരിൽ അബ്ദുൽ ഖാദർകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിസാർ, അഷ്റഫ്, താഹ, റഹ്മാൻ, നിസ, നെജി. മരുമക്കൾ: യൂനുസ്, ഷാജി, ഷംന, ഷാനി, മുഹ്സിന, റിൻഷ.
ചന്തിരൂർ: എരമല്ലൂർ പീടികപ്പറമ്പിൽ പരേതനായ അലിയാരുടെ മകൻ ഇല്യാസ് (42) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സാബിത്ത്, മറിയം.
പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടകത്ത് വേണുഗോപാൽ (70) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ദീപക്, ദീപ്തി. മരുമകൻ: ശിവപ്രസാദ്.
മാന്നാർ: തെരുവുനായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന മാന്നാർ കുരട്ടിശ്ശേരി മേൽപാടം പെരുംകണ്ണാരിൽ വീട്ടിൽ രാജശേഖരൻ (55) മരിച്ചു. കഴിഞ്ഞ 21ന് മകൻ രാജേഷിനെ ഖത്തറിലേക്ക് യാത്രയയക്കാൻ വിമാനത്താവളത്തിൽ പോയി തിരികെവന്ന ശേഷം രാജശേഖരൻ മാന്നാറിൽനിന്ന് ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവേ വൈകീട്ട് ഏഴിനാണ് അപകടം. മാന്നാർ - വീയപുരം റോഡിൽ പാവുക്കര കടപ്ര മഠം ജങ്ഷന് പടിഞ്ഞാറുവശം തെരുവുനായ് ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ മരണം സംഭവിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നിർമല. മറ്റൊരു മകൻ: പ്രവീൺ (ഖത്തർ).
മാന്നാർ: തെരുവുനായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന മാന്നാർ കുരട്ടിശ്ശേരി മേൽപാടം പെരുംകണ്ണാരിൽ വീട്ടിൽ രാജശേഖരൻ (55) മരിച്ചു.
കഴിഞ്ഞ 21ന് മകൻ രാജേഷിനെ ഖത്തറിലേക്ക് യാത്രയയക്കാൻ വിമാനത്താവളത്തിൽ പോയി തിരികെവന്ന ശേഷം രാജശേഖരൻ മാന്നാറിൽനിന്ന് ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവേ വൈകീട്ട് ഏഴിനാണ് അപകടം. മാന്നാർ - വീയപുരം റോഡിൽ പാവുക്കര കടപ്ര മഠം ജങ്ഷന് പടിഞ്ഞാറുവശം തെരുവുനായ് ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ മരണം സംഭവിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നിർമല. മറ്റൊരു മകൻ: പ്രവീൺ (ഖത്തർ).