Obituary
പെരുമ്പളം: പഞ്ചായത്ത് മൂന്നാം വാർഡ് ശ്രാമ്പാട്ട് എസ്.എ. പുരുഷോത്തമൻ (82) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായി പൊതുജീവിതം ആരംഭിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ നിലയുറപ്പിച്ചു. പെരുമ്പളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഗ്രാമപഞ്ചായത്ത് അംഗമായും എൽ.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മകൻ: വിവേക് പി. ഉത്തമൻ.
അരൂക്കുറ്റി: പഞ്ചായത്ത് അഞ്ചാം വാർഡ് തേനാട്ട് പരേതനായ രാഘവൻ നായരുടെ മകൻ ആർ. വിജയകുമാർ (65-റിട്ട. എ.എൽ.ഒ എറണാകുളം) നിര്യാതനായി. മാതാവ്: ഭാനുമതിയമ്മ. ഭാര്യ: സോന (ഹെഡ്മിസ്ട്രസ്, കരൂർ ജി.എൽ.പി.എസ്) മക്കൾ: അരവിന്ദ്, അയന.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് കാഞ്ഞിരിക്കാപ്പള്ളി നികർത്തിൽ ബാലകൃഷ്ണന്റെ ഭാര്യ രുക്മിണി (62) നിര്യാതയായി. മക്കൾ: നിഷ, നിമ്യ, നീതു, യദുകൃഷ്ണൻ. മരുമക്കൾ: ജയേഷ്, മനോജ്, രതീഷ്, അനുപമ.
അരൂക്കുറ്റി: കാവുശ്ശേരിൽ (പുതുക്കേരിൽ നികർത്ത് ) പരേതനായ സുകുമാരന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: ബേബി, സുജാത, ജഗദീശൻ, സതീശൻ, ജയപ്രകാശ്, ഷീജ. മരുമക്കൾ: ബാബു, മോഹനൻ, സിദ്ധു,ജിഷ, വേണു.
ആലപ്പുഴ: മുല്ലാത്ത് വാർഡ് മൈത്രി റോഡ് കടവത്തുശ്ശേരി വീട്ടിൽ ഉസ്മാൻ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സജീർ, മാരിയത്ത്, നൗഫൽ. മരുമക്കൾ: ഷംസ്, സജീന, ഷഹന.
ആലപ്പുഴ: ഇരവുകാട് പതിയാംകളങ്ങര തെക്കുംമുറിയിൽ ജോർജ് സെബാസ്റ്റ്യൻ (റിട്ട. അധ്യാപകൻ -88) നിര്യാതനായി. ഭാര്യ: പരേതയായ ആഞ്ജമ്മ. മകൻ: ജോൺ ബോസ്കോ (ടി.കെ ഷിപ്പിങ് കമ്പനി). മരുമകൾ: മെറിൻ വിധു (അധ്യാപിക, സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ). സംസ്കാരം പിന്നീട്.
അരൂർ: ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അരൂർ വടക്കേ കുരിശിങ്കൽ മിലനാണ് (22) മരിച്ചത്. ദേശീയപാതയിൽ അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപമായിരുന്നു അപകടം. മാർട്ടിൻ-മേഴ്സി ദമ്പതികളുടെ മകനാണ്. ടൈൽസ് ജോലിക്കാരനാണ്.
അമ്പലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെ (57) മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലത്തെ പ്രാർഥനക്ക് അച്ചനെ കാണാതെ വന്നതോടെ വിശ്വാസികൾ അന്വേഷിച്ചുചെന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. സ്വകാര്യ ആശുപത്രിയിൽനിന്നെത്തിയ ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി. നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നയാളായിരുന്നു ഇദ്ദേഹമെന്ന് ശുശ്രൂഷകൻ തോമസ് പറഞ്ഞു. മൃതദേഹം ചങ്ങനാശ്ശേരിയിലെ വസതിയിലേക്ക് മാറ്റി.
മാവേലിക്കര: തഴക്കര മരുത്വംപള്ളിൽ വീട്ടിൽ എം.കെ. പെണ്ണമ്മ (87) നിര്യാതയായി. മക്കൾ: രാധാമണി, രഘുനാഥൻ (റവന്യൂ വകുപ്പ്), രാധാകൃഷ്ണൻ, പരേതനായ രാജൻ. സംസ്കാരം ബുധനാഴ്ച 2.30ന് വീട്ടുവളപ്പിൽ.
കായംകുളം: കവയിത്രിയും നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷയുമായ കായംകുളം പുത്തൻതെരുവ് ജുമാമസ്ജിദിന് സമീപം അസീം നിവാസിൽ മൈമൂൺ അസീസ് (68) നിര്യാതയായി.മഹാത്മാ ഗാന്ധി സർവകലാശാല ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: അബ്ദുൽ അസീസ്. മക്കൾ: അസീം, ആസിഫ്, അബീസ്.
മാന്നാർ: ചെന്നിത്തല ഇരമത്തൂർ കടവിശ്ശേരിൽ വീട്ടിൽ സുധാകരപ്പണിക്കർ (റിട്ട. സുബേദാർ -83) നിര്യാതനായി. ഭാര്യ: ജലജ. മകൾ: സീമ (യു.എ.ഇ). മരുമകൻ: ബിനു ശിവരാമൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കളരിക്കൽ തറയിൽ സുകുമാരപിള്ള (79) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: സുധീർ (തഹസിൽദാർ, തൃശൂർ), സുനിത. മരുമക്കൾ: പ്രിയ ബി. നായർ (അധ്യാപിക, മഠത്തിൽ ബി.ജെ.എസ്.എം.എച്ച്.എസ്.എസ്), സുരേന്ദ്രൻ നായർ (ഗൾഫ്).