Obituary
മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുണ്ടത്തിൽ കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (78) നിര്യാതയായി. മക്കൾ: വത്സമ്മ, സാലി, ജയ്നമ്മ. മരുമക്കൾ: ബേബി, ഷാജി, വർഗീസ്.
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മാക്കേകടവ് അടിനാട്ടിൽ രത്നാകരൻ ( പൊടിച്ചൻ 58 ) നിര്യാതനായി. ഭാര്യ: സലിമോൾ. മക്കൾ: അഭിജിത്ത്, അഭിരാമി.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മഠത്തിൽവെളി വി.എം. കരീം (82) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻസാർ, സുഹറ ബീവി. മരുമക്കൾ: സാലി, സലീന.
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ചിറ്റടിയിൽ ആസ്റ്റിൽ കോട്ടേജിൽ സോനു ജോൺ (41) നിര്യാതനായി. ഭാര്യ: അനുമോൾ സോനു. മക്കൾ: ആസ്റ്റിൽ, ആസ്റ്റിന, ആൻസ്റ്റിയ.
ചെങ്ങന്നൂർ: പിരളശ്ശേരി ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭ ശുശ്രൂഷകൻ പാസ്റ്റർ സി.കെ. ജോസഫിന്റെ ഭാര്യ ചാവടിയിൽ വീട്ടിൽ മേരി ജോസഫ് (മണിയമ്മ- 68) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 നു പുറമറ്റം ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.
ചെങ്ങന്നൂർ: റിട്ട. അധ്യാപകൻ ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് പുത്തൻപുരയിൽ വീട്ടിൽ പി.ഡി. അജിത്തിന്റെ ഭാര്യ പി. രഞ്ജിതാകുമാരി (ബീന -50) നിര്യാതയായി. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. റാന്നി അയിരൂർ കാഞ്ഞീറ്റുകര പൗർണമിയിൽ കുടുംബാംഗമാണ്. മക്കൾ: ആർജിത് (എം.ബി.ബി.എസ് വിദ്യാർഥി, ഡി.എം മെഡിക്കൽ കോളജ്, വയനാട്), ലക്ഷ്മിപ്രിയ എ. (ചെങ്ങന്നൂർ എം.എം.എ.ആർ സ്കൂൾ വിദ്യാർഥിനി).
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് പടീശ്ശേരിൽ പാർഥൻ (79) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: സുമതി. മക്കൾ: സാനു, മായ. മരുമക്കൾ: ജീജ, ബൈജു.
അരൂർ: വാരണംകാട് കുഞ്ഞപ്പൻ (77) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സജീവൻ, മിനി, സാബു, സനമ്മ, സൈജു. മരുമക്കൾ: മിനി, പ്രസാദ്, ഷീജ, രമണൻ, അജിത.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാംവാർഡ് മാനേഴത്ത് പരേതനായ ബി.പി. മുഹമ്മദിന്റെ മകൻ അബൂബക്കർ (അബു -60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സബൂറ, സബി. മരുമക്കൾ: ഷെഫീഖ്, ഫൈസൽ.
പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് തോപ്പുവെളിയിൽ പരേതനായ പപ്പന്റെ ഭാര്യ കമലാക്ഷി (53) നിര്യാതയായി. മക്കൾ: സോമൻ, ശാന്ത, ഓമനക്കുട്ടൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, തിലോത്തമ്മ, രാധ, വത്സലൻ
അമ്പലപ്പുഴ: പുന്നപ്ര പുത്തൻവെളിവീട്ടിൽ പി.കെ. രാജു (65) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ആശിക് പി. രാജ്, അഖിൽ പി. രാജ്. മരുമകൾ: ധന്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചേർത്തല: വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ കുമ്പളത്ത് വീട്ടിൽ എൻ.ഒ. ലോനൻ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി -71) നിര്യാതനായി. ഭാര്യ: റോസ്ലി. മക്കൾ: ലിൻസി, ലാലു, ലിനി. മരുമക്കൾ: വിനോദ്, സുജ, ജോഷി. സംസ്കാരം ഞായറാഴ്ച പത്തിന് വയലാർ സെന്റ് ജയിംസ് പള്ളി സെമിത്തേരിയിൽ.