Obituary
അമ്പലപ്പുഴ: നീർക്കുന്നം കൊല്ലംപറമ്പ് വീട്ടിൽ അഷറഫിെൻറ ഭാര്യ കൗലത്ത് (55) നിര്യാതയായി. മകൾ: നുഷറത്ത്. മരുമകൻ: ജാസിം (ദുബൈ).
അമ്പലപ്പുഴ: നീർക്കുന്നം മാടവനത്തോപ്പിൽ പൊന്നപ്പൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോഹരൻ, ശിശുപാലൻ, തിലകൻ, രമ. മരുമക്കൾ: ഉഷ, സുഷമ്മ, ലത, മഹേശൻ.
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി പുത്തൻപറമ്പ് ചെല്ലപ്പൻ (83) നിര്യാതനായി. ഭാര്യ: സതീമണി. മക്കൾ: ഭാസുര, ഉഷ, ലവൻ, കുശൻ, ജയൻ, ജയന്തി. മരുമക്കൾ: പി.കെ. മോഹനൻ, ഉദയൻ, സജി, അനി, ഷാജി, രജനി.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (പൊന്നപ്പൻ -65) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: യേശുദാസ്, പരേതനായ ജോസഫ്. മരുമകൾ: പ്രസീദ.
അമ്പലപ്പുഴ: നീർക്കുന്നം ചാണയിൽ മുഹമ്മദ്കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷാജി, ഷാനവാസ്, ഷജിൻ. മരുമക്കൾ: നജീന, ഫൗസിയ, മുംതാസ്.
ചാരുംമൂട്: താമരക്കുളം കൊട്ടക്കാട്ടുശ്ശേരി ചിറയിൽ തെക്കത്തിൽ കുഞ്ഞുകുഞ്ഞ് ആശാൻ (87) നിര്യാതനായി. ഗഞ്ചിറ കലാകാരനായിരുന്നു. ഭാര്യ: പരേതയായ തേവി. മക്കൾ: ഗിരിജ, സരസ്വതി, വിശ്വംഭരൻ, വിജയമ്മ, വിലാസിനി. മരുമക്കൾ: ആനന്ദൻ, യശോധരൻ, ഗിരിജ, രാജു.
അമ്പലപ്പുഴ: ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്ഥലത്തിെൻറ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിെൻറ നിരാശയിൽ വീട്ടമ്മ ജീവനൊടുക്കി. പുറക്കാട് പഞ്ചായത്ത് 12ാം വാർഡ് തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുരയിൽ രിപുവിെൻറ ഭാര്യ ലതയാണ് (49) മരിച്ചത്. ഇവർ വാങ്ങിയ സ്ഥലത്തിെൻറ രേഖകൾ ഉടമ നൽകിയിരുന്നില്ല. പിന്നീട് സ്ഥലമുടമ മരണപ്പെടുകയും ചെയ്തു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിെൻറ സ്ഥലം ഏറ്റെടുക്കുന്നതിന് രേഖകൾ സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാൻ കഴിയാത്തതിെൻറ നിരാശയിലാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ: ലക്ഷ്മി.
അമ്പലപ്പുഴ: കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് നീർക്കുന്നം എസ്.എൻ കവലക്ക് കിഴക്ക് ഗുരുകുലം ജങ്ഷന് സമീപം പാറപ്പള്ളി തെക്കേതിൽ ഗോപാലൻ-ഭവാനി ദമ്പതികളുടെ മകൻ ചന്ദ്രൻകുട്ടിയാണ് (45) മരിച്ചത്. ദേശീയപാതയിൽ നീർക്കുന്നം ജങ്ഷന് സമീപം വ്യാഴാഴ്ച പുലർച്ച 5.40ഓടെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: ഉഷ, സിന്ധു. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: മുളക്കുഴ കോട്ട വടക്കേതിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പി.എൻ. പൊന്നമ്മ (68) നിര്യാതയായി. മക്കൾ: സ്മിത, സുധ വി. നായർ. മരുമക്കൾ: സി. പ്രസാദ്, തുളസീധരൻ പിള്ള.
മാന്നാർ: ചെ്നിത്തല തെക്ക് ചെന്നല്ലുവാതുക്കൽ പരേതനായ സി.കെ. ഡാനിയേലിെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: ജയിംസ് (സൗദി), വിൽസൻ (കാനഡ), സാജൻ, പൊന്നമ്മ. മരുമക്കൾ: മേഴ്സി, ബിന്ദു, സിന്ധു, മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഹെബ്രോൺസഭയുടെ ചെന്നിത്തല ഇരമത്തൂർ സെമിത്തേരിയിൽ.
ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചക്കുപറമ്പില്‍ വര്‍ഗീസ് (82) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി. മക്കള്‍: ബൈജു, ബിനു, ബിന്ദു. മരുമക്കള്‍: സ്മിനി, ഷാജി, ജോണ്സണ്.
ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ചെങ്ങണ്ട കളപ്പുരക്കല്‍ സോമെൻറ (റിട്ട. എച്ച്.എം, ചേര്‍ത്തല തെക്ക് ഗവ. എച്ച്.എസ്) ഭാര്യ തങ്കമ്മ (75, റിട്ട. അധ്യാപിക) നിര്യാതയായി. മക്കള്‍: വിഷ്ണുദാസ് (എന്‍ജിനീയര്‍), ശരത്ചന്ദ്രന് (ജില്ല കോടതി). മരുമകള്‍: സുനിത.