Obituary
വടയാർ: ഉണ്ണിപറമ്പിൽ കുട്ടികൃഷ്ണൻ നായർ (വിമുക്തഭടൻ -75) നിര്യാതനായി. ഭാര്യ: സുശീല കെ. നായർ. മക്കൾ: മഞ്ജു കെ. നായർ, ജിഷ കെ. നായർ. മരുമക്കൾ: അനീഷ് പി. മേനോൻ (വി സ്റ്റാർ ക്രിയേഷൻ), എ.ബി. രതീഷ് (ഇന്ത്യൻ ആർമി).
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തൈമലയിൽ സരോജിനി വാസു (93) നിര്യാതയായി. മക്കൾ: രമണൻ, സോമിനി, ഓമനക്കുട്ടൻ, മോഹനൻ, പരേതരായ പൊന്നപ്പൻ, ലീല. മരുമക്കൾ: വിശ്വനാഥൻ, സതി, ഉഷ, തങ്കമണി, പരേതയായ രമണി.
പെരുമ്പനച്ചി: കരിയിൽച്ചിറ ജോയ് ജോസഫ് (74) നിര്യാതനായി. ഭാര്യ: കൈനകരി ഒറ്റത്തെങ്കൽ വീട്ടിൽ വത്സമ്മ. മക്കൾ: ജിജോ (ഖത്തർ), ജിജി (മുഹമ്മ). മരുമക്കൾ: ജിൻസി, ടോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
തെക്കേത്തുകവല: ചിരട്ടുവേലിൽ എം.ആർ. ചന്ദ്രശേഖരൻ നായർ (77) നിര്യാതനായി. മക്കൾ: വിജയകുമാരി, ഷിബു സി. നായർ, പരേതയായ പുഷ്പ. മരുമക്കൾ: വാസു, വേണു, ശ്രീലക്ഷ്മി.
പൊൻകുന്നം: കളപ്പുരയ്ക്കൽ കെ.എം. ജോസ് (72) നിര്യാതനായി. ഭാര്യ: വത്സമ്മ ജോസ് നെടുംകുന്നം കണ്ടങ്കേരിൽ കുടുംബാംഗം. മക്കൾ: ടോജോ ജോസ്, ടിനോ ജോസ്. മരുമക്കൾ: ടെനി (സ്രാമ്പിക്കൽ, പൂഞ്ഞാർ, മെറിന തളികപ്പറമ്പിൽ, പഴയിടം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.
തെക്കേത്തുകവല: പവ്വത്തുകവല പഴുക്കാത്തറ (വൈക്കം വെച്ചൂർ ഇടയാഴം) കുറിഞ്ഞിക്കോട്ട് കെ.സി. ലൂക്കോസ് (അപ്പച്ചൻ -94) നിര്യാതനായി. ഭാര്യ: പത്തനാപുരം പുത്തനങ്ങാടി കുടുംബാംഗം ക്ലാരമ്മ. മക്കൾ: ജെസി ബേബി, പയസ് കുറിഞ്ഞിക്കോട്ട്, റാണി തോമസ്. മരുമക്കൾ: ബേബി പഴുക്കാത്തറ, ജെസി നെല്ലിക്കാക്കടവിൽ, തോമസ് ജോസഫ് (തായ്യോത്ത്, എസ്.എൽ.പുരം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചാമംപതാൽ മാർസ്ലീവ പള്ളി സെമിത്തേരിയിൽ.
കോട്ടയം: കീഴുക്കുന്ന് പുത്തൻപറമ്പിൽ പരേതരായ വേലായുധന്റെയും മാധവിയുടെയും മകൻ പി.വി. മോഹൻദാസ്-69 (റെയിൽവേ പോർട്ടർ, കോട്ടയം) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അർജുൻ (സിസ്റ്റൽ ഡിസ്ട്രിബ്യൂഷൻ, കോട്ടയം), അശ്വതി (റേഡിയോഗ്രഫർ, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ചങ്ങനാശ്ശേരി: ചലച്ചിത്ര ഛായഗ്രഹകൻ സി.ആർ. പ്രതാപന്റെ മാതാവ് തങ്കമ്മ രാമചന്ദ്രൻ നായർ (95) നിര്യാതയായി. മകൾ: ഡോ. സി.ആർ. ചന്ദ്രലേഖ. മരുമക്കൾ: രജനി, ഡോ. രാധാകൃഷ്ണൻ.
പാലാ: ഇടമറ്റം പാണ്ടത്തില്ലം ശങ്കരൻ നമ്പൂതിരി-77 (റിട്ട. അധ്യാപകൻ, ടി.ടി.സി, ഇടമറ്റം) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി മുണ്ടക്കൽ ഇല്ലം ഇന്ദിരാദേവി. മകൾ: ആശ. മരുമകൻ: ദീപു വടക്കേമുറിയിൽ ഇടമറ്റം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
രാമപുരം: മേതിരി അരയത്തുംകര എ.ടി. മാത്യു (പാപ്പച്ചന് -76) നിര്യാതനായി. ഭാര്യ: പുറപ്പുഴ പൈമ്പിള്ളില്‍ കുടുംബാംഗം മേരി. മക്കള്‍: നൈജു, നൈസി, നൈബി. മരുമക്കള്‍: അനി കണിയാംകുന്നേല്‍ തിരുമാറാടി, ബിജോയി ഇടേട്ട് പാലാ, ബിബിന്‍ ഈറ്റക്കുന്നേല്‍, കരിങ്കുന്നം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൂവക്കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
തിരുവല്ല: ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ആനിക്കാട് ബഫേൽ ഹൗസിൽ എബിൻ ജോസഫാണ് (24) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർ ലോറിയുടെ അടിയിലേക്ക് വീണതിനെത്തുടർന്ന് എബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്തു.
റാന്നി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മധ്യവയസ്കന് ആത്മഹത്യ ചെയ്തു. പഴവങ്ങാടി കരികുളം മേട്ടുപുറം പീറ്റര്‍ വര്‍ഗീസ് (പൊന്നച്ചന് -56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ വീടിനുവെളിയിലെ കുളിമുറിയിലായിരുന്നു സംഭവം. രാവിലെ പശുവിനെ കറന്ന് പാല് സമീപ വീടുകളില്‍ എത്തിച്ച ശേഷമായിരുന്നു തീകൊളുത്തിയത്. പ്രവാസിയായിരുന്നു. ഇപ്പോൾ കൃഷിപ്പണിയാണ്. റാന്നി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കള്‍: ക്രിസ്റ്റി, ക്രസ്റ്റോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കരികുളം സെന്റ് ജോസഫ് കത്തോലിക്കപള്ളി സെമിത്തേരിയില്‍.