Obituary
എഴുമറ്റൂർ: തോമ്പിൽ (മുള്ളൻകുഴിയിൽ) രഘു (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രേണുക, രാധിക.
വൈക്കം: അറയ്ക്കൽ പരേതനായ ജി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സുശീലക്കുട്ടിയമ്മ (74) നിര്യാതയായി. ടി.വിപുരം നടുവത്ത് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ മനോജ്, ദിലീപ് യു. (ആർ.എ.വൈ റൈസ്, കോഴിക്കോട്), പാർവതി അരുൺകുമാർ (ദുബൈ). മരുമക്കൾ: മനോജ് എസ്. പിള്ള, ലത ദിലീപ്, ബി. അരുൺ കുമാർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഉല്ലല ശിവശബരീശത്തിൽ.
ഏറ്റുമാനൂർ: കിഴക്കുംഭാഗം ശിവാസ് റോഡിൽ ഗംഗോത്രിയിൽ രാമചന്ദ്രൻ നായർ-83 (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്) നിര്യാതനായി. തോട്ടകം പേരയിൽ കുടുംബാംഗമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേഷ് (പുണെ), സുപ്രിയ, ഹരീഷ് (ബംഗളൂരു). മരുമക്കൾ: സുജ (പുണെ), ശ്രീകുമാർ, വിനീത (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടിന് വീട്ടുവളപ്പിൽ.
പാലാ: കരൂർ ചേരിയിൽ പരേതനായ ആരിഫിെൻറ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: വഹീദ, റഹ്മത്ത്, സ്വാബിറ, സീനത്ത്, ഉസ്മാൻ. മരുമകൻ: ബാബു.
വൈക്കം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തലയാഴം തോട്ടകം കാട്ടുമനച്ചിറ വീട്ടിൽ പരേതനായ പുരുഷോത്തമെൻറ മകൻ ഷിജുമോനാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രാത്രി രണ്ടരയോടെ മരിച്ചു. മാതാവ്: രാജമ്മ. സഹോദരങ്ങൾ: ഷെജി, ഷീജ.
പെരുവ: കുന്നപ്പിള്ളി തളിയക്കണ്ടത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (72) നിര്യാതയായി. മക്കൾ: വിനോദ്, അമ്പിളി. മരുമക്കൾ: മഞ്ജു, പത്മകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
മുണ്ടക്കയം: വെള്ളനാടി തുണ്ടിപ്പറമ്പിൽ പരേതനായ പരമേശ്വരെൻറ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രമണി, ഓമന, ശാന്ത. മരുമക്കൾ: ഷാനി, രമണൻ, കുഞ്ഞുമോൻ, സജീവൻ.
പാറത്തോട്: ഇടക്കുന്നം കൊല്ലംപറമ്പിൽ അബ്ദുൽ സമദ് (57) നിര്യാതനായി. ഭാര്യ: സുൽഫിയ. മക്കൾ: സമീറ, സുഹൈൽ, മൈമൂന. മരുമകൻ: അൻഷാദ്.
പാലാ: പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലാ- തൊടുപുഴ റൂട്ടിൽ പയപ്പാർ ജങ്ഷനിലെ വളവിൽ വെള്ളിയാഴ്ച പുലർച്ച 5.30ഓടെയാണ് അപകടം. ലോറി ഓടിച്ചിരുന്ന തലയോലപ്പറമ്പ് പൊതി പാലത്തിന് സമീപം നെല്ലാനപ്പള്ളികാലായിൽ എൻ.കെ. ശശിയുടെ മകൻ ഷൈനാണ് (27) മരിച്ചത്. ലോറിയിൽ ഒപ്പമുണ്ടായിരുന്ന ബിജുവിന് പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴയിൽനിന്ന് പച്ചക്കറിയുമായി കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്നു ലോറി. പയപ്പാർ ഇറക്കമിറങ്ങവേ വാഹനം നിയന്ത്രണംവിട്ട് വളവിൽ മറിയുകയായിരുന്നു. ഹൈവേയിലെ വെയ്റ്റിങ് ഷെഡ് തകർത്ത് മറിഞ്ഞ ലോറി ഭാഗികമായി തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ഷൈെൻറ മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ഓമന. സഹോദരങ്ങൾ: ശരത്ത്, ശരണ്യ. ആഴ്ചകൾക്ക് മുമ്പും ഇതേ സ്ഥലത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു.
മുക്കൂട്ടുതറ: പനയ്ക്കവയൽ രാമുറ്റത്ത് വീട്ടിൽ ലീലാമ്മ (74) നിര്യാതയായി. ഭർത്താവ്: ആർ.എൻ. കൃഷ്ണൻ (റിട്ട. തഹസിൽദാർ). മക്കൾ: ജ്യോതിഷ് കൃഷ്ണൻ, ജിഷ കൃഷ്ണൻ. മരുമക്കൾ: അനില ജ്യോതിഷ്, എം. അരുൺ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.
പാലാ: വെള്ളാപ്പാട് കൊണ്ടാട്ട് പരേതനായ ദാമോദരെൻറ മകൻ ഡി. മണിലാൽ (65, റിട്ട.ഗവ. ഹെൽത്ത് സർവിസ്) നിര്യാതനായി. ഭാര്യ: അംബികദേവി. മകൾ: സൗമ്യ. മരുമകൻ: വിനു.
തലയോലപ്പറമ്പ്: പ്രമുഖ ആയുർവേദ വൈദ്യൻ പരേതനായ ദാസ് വൈദ്യരുടെ മകൻ ചേർത്തല എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അക്ഷയ വീട്ടിൽ പ്രഫ. ഡി. നാരായണൻ നായർ( ഡി.എൻ. നായർ, -70) നിര്യാതനായി. ഭാര്യ: എ.എൻ. സരസമ്മ (എസ്.ബി.ഐ റിട്ട. മാനേജർ). മക്കൾ: കൃഷ്ണദാസ് നായർ (ബംഗളൂരു), മഹേഷ് നായർ (യു.എസ്). മരുമക്കൾ: ചാന്ദ്നി, പാർവതി. കോൺഗ്രസ് സേവാദൾ തലയോലപ്പറമ്പ് ബ്ലോക്ക് ചെയർമാൻ, കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.