Obituary
മുണ്ടത്താനം: ആനക്കുഴിയിൽ പരേതനായ തോമസിെൻറ ഭാര്യ മേരി തോമസ് (75) നിര്യാതയായി. മക്കൾ: ബാബു, കുഞ്ഞുമോൻ, രാജൻ, ഉഷ, ഷാജി, രാജു, അനീഷ്. മരുമക്കൾ: ആലീസ്, പൊന്നമ്മ, മിനി, സന്തോഷ്, ഷീന, ദീപ്തി, രജനി.
ചങ്ങനാശ്ശേരി: വടക്കേക്കര കരിമറ്റം ജോസഫ് ആൻറണി (ജോയിച്ചന്‍ -70) നിര്യാതനായി. ഭാര്യ: ആലപ്പുഴ പുന്നമട പാക്കള്ളിയില് കുടുംബാംഗം ഫിലോമിന (പെണ്ണമ്മ). മക്കള്‍: ജിജോ, ജോജി, ജ്യോതി. മരുമക്കള്‍: സൈനോ, ആന്‍സി, റെജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വടക്കേക്കര സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
കോട്ടയം: എൻ.ജി.ഒ യൂനിയന്‍ പാമ്പാടി ഏരിയ വൈസ് പ്രസിഡൻറ് അരീപ്പറമ്പ് ഉറുമ്പില്കുന്നേല് കെ.കെ. ഗോപാലന് ചെട്ടിയാര്‍ (63) കുഴഞ്ഞുവീണ് മരിച്ചു. ളാക്കാട്ടൂര്‍ ഗവ. എല്‍.പി സ്കൂളില്‍ പി.ടി.എസ് ആയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ എൻ.ജി.ഒ യൂനിയന്‍ ജില്ല കൗണ്‍സിൽ അംഗവും കോട്ടയം ഗവ. എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി നമ്പർ 47 ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഭാര്യ: പന്നിമറ്റം കളപ്പറമ്പില്‍ കെ.എസ്. രാജേശ്വരി. മക്കള്‍: പ്രവീണ്‍ ഗോപാല്‍, പ്രദീപ് ഗോപാല്‍. മരുമക്കള്‍: മായ, കെ.ബി. അനുമോള്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരീപ്പറമ്പ് സ്കൂളിനുസമീപത്തെ വീട്ടുവളപ്പില്‍.
ചങ്ങനാശ്ശേരി: വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് കണ്ണംകുളം സാബു സേവ്യറിെൻറ മകൻ ടോണി സാബുവാണ് (25) മരിച്ചത്. വ്യാഴാഴ്ച തേനിയിൽ മുന്തിരിത്തോട്ടത്തിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രി മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പിതൃസഹോദരെൻറ വീട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മാതാവ്: പുളിങ്കുന്ന് കൊച്ചുപോളയിൽ കുടുംബാംഗം മേഴ്സി. സഹോദരങ്ങൾ: അഞ്ജു, ആൽവിൻ.
എരുമേലി: കനകപ്പലം പഴയറോഡ് ബേബിയുടെ ഭാര്യ ചെല്ലമ്മ (71) നിര്യാതയായി. മക്കൾ: ജോയി, മോഹനൻ, അശോകൻ. മരുമക്കൾ: ബിജി, ബിന്ദു, ഷേർളിക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇടമണ്ണ് ഫുൾഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: സസ്യമാര്‍ക്കറ്റില്‍ ഇലഞ്ഞിപ്പറമ്പില്‍ പരേതനായ ജോസഫ് സെബാസ്റ്റ്യെൻറ (ദേവസ്യാപ്പി) ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. മാമ്മൂട് പ്രാക്കുഴി കുടുംബാംഗമാണ്. മക്കള്‍: മാര്ട്ടിന് സെബാസ്റ്റ്യന്‍ (കെ.എൽ.എം സെൻറ് മാര്ട്ടിന് യൂനിറ്റ് പ്രസിഡൻറ്, ചങ്ങനാശ്ശേരി), ബിജു സെബാസ്റ്റ്യന്‍, ബിനോയി സെബാസ്റ്റ്യന്‍, ആന്‍സി, ജിന്‍സി. മരുമക്കള്‍: സുനി മാര്ട്ടിന്, ഷാലി ബിജു, അല്‍ഫോന്‍സ് ബിനോയി, ജോസുകുട്ടി തോമസ് (എൽ.ഐ.സി ഏജൻറ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.
ചങ്ങനാശ്ശേരി: പടിഞ്ഞാറെവീട്ടില്‍ ചന്ദ്രെൻറ ഭാര്യ ശ്രീമതി (64) നിര്യാതയായി. മക്കള്‍: സുഭാഷ് ചന്ദ്രന്, പരേതനായ സുനീഷ് ചന്ദ്രന് (ശാന്തി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
ചങ്ങനാശ്ശേരി: ചീരഞ്ചിറ കിളയന്തറ വീട്ടിൽ കെ.ജെ. കുഞ്ഞുമോെൻറ (റിട്ട. പോസ്റ്റ്മാൻ) നിര്യാതയായി. ഭാര്യ: വി.ജി. ഗൗരി (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി -75) നിര്യാതയായി. ചീരഞ്ചിറ കട്ടോക്കരി കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സിന്ധു. സഹോദരങ്ങൾ: തങ്കപ്പൻ, രാജപ്പൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചീരഞ്ചിറ കുടുംബ വീട്ടുവളപ്പിൽ.
പൊൻകുന്നം: കരോട്ട് പുന്നക്കുഴിയിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ, ടി.എസ്. രാജു (വിമുക്തഭടൻ). മരുമക്കൾ: അമ്മുക്കുട്ടി, എം.എസ്. ചിത്രദേവി (ആർട്ട് ഓഫ് ലിവിങ് ടീച്ചർ, ആനിക്കാട്). സംസ്കാരം ശനിയാഴ്ച 12ന് ചെറുവള്ളിയിൽ മകൻ രാജുവിെൻറ വീട്ടുവളപ്പിൽ.
ചങ്ങനാശ്ശേരി: കടമാന്‍ചിറ കട്ടത്തറ കെ.വി. ജോര്‍ജ് (69) നിര്യാതനായി. ഭാര്യ: ഫോര്‍ട്ട്കൊച്ചി കളത്തില്‍പറമ്പില്‍ കുടുംബാംഗം ഗ്രേസിക്കുട്ടി. മക്കള്‍: ജീന, ജിഷ (ആസ്ട്രേലിയ), ജിത. മരുമക്കള്‍: പ്രിന്‍സ്, നെല്‍സണ്‍ (ആസ്ട്രേലിയ), അനൂപ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറേല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
തൃക്കൊടിത്താനം: പാറയില്‍ പരേതനായ പി.ഒ. ജോസഫിെൻറ (ഔതച്ചന്) ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. തെങ്ങണ ഇലവുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണിച്ചന്, വത്സമ്മ, ബാബു (പാറയില്‍ ഇലക്ട്രിക്കത്സ്, തൃക്കൊടിത്താനം), ഓമന, സാലിമ്മ, പരേതയായ ജയിനമ്മ. മരുമക്കള്‍: തോമസുകുട്ടി, ലൂസി, സിബിച്ചന്, സാബു (കൈനിക്കര എര്‍ത്ത് മൂവേഴ്സ്, വലിയകുളം), പരേതനായ കുഞ്ഞുമോന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊടിനാട്ടുംകുന്ന് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
പാക്കിൽ (കോട്ടയം): കാരമൂട് വെട്ടിക്കാട് വി.എൽ. സോമെൻറ ഭാര്യ കുസുമം സോമൻ (52) നിര്യാതയായി. കുറിച്ചി കാഞ്ഞിരക്കാട്ട് മറ്റം കുടുംബാംഗമാണ്. മക്കൾ: ശ്രീലക്ഷ്മി സോമൻ (റിപ്പോർട്ടർ, തേർഡ് ഐ ന്യൂസ്, കോട്ടയം), നന്ദു സോമൻ(സർക്കുലേഷൻ ഇൻസ്പെക്ടർ, മലയാള മനോരമ, തിരുവനന്തപുരം). മരുമകൻ: വി.ആർ. അരുൺ കുമാർ (റിപ്പോർട്ടർ, മാതൃഭൂമി, കോട്ടയം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.