Obituary
ചങ്ങനാശ്ശേരി: തോട്ടുങ്കല്‍ പരേതനായ വേലു ആചാരിയുടെ ഭാര്യ തങ്കമ്മാള്‍ (75) നിര്യാതയായി. മക്കള്‍: മണിയപ്പന്, രഘു, രാജു, ആശ, ഉഷ. മരുമക്കള്‍: ലത, സിന്ധു, സ്വപ്ന, ഹരി, മനോജ്.
ചങ്ങനാശ്ശേരി: നേര്‍ച്ചപ്പാറ പുതുതുണ്ടിയില് മുഹമ്മദ് സാലി (58) നിര്യാതനായി.
തലയോലപ്പറമ്പ്: വട്ടംകണ്ടത്തിൽ പരേതനായ മാത്യു തോമസിെൻറ ഭാര്യ ഗ്രേസി മാത്യു (80) നിര്യാതയായി. ആലുവ കൂരൻ കുടുംബാംഗമാണ്. മക്കൾ: പരേതയായ സിജി, ഷൈജി, ടോജി, അച്ചാമ്മ. മരുമക്കൾ: തോംസൺ കൂത്താട്ടുകുളം, ബിജു കടുത്തുരുത്തി, സെനി.
കോട്ടയം: അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ബാബുവിെൻറ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് - 35) മരിച്ചത്. അവിവാഹിതനാണ്. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപം വ്യാഴാഴ്ച രാവിലെ 8.40 നാണ് സംഭവം. പ്രമേഹവും അപസ്മാരവുമുള്ള രാജേഷ് മാർക്കറ്റിനകത്തെ വീട്ടിലാണ് താമസം. അസുഖത്തെതുടർന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. എം.എൽ. റോഡിന് മുന്നിലെ പോസ്റ്റിൽ പിടിച്ചുനിൽക്കുന്നതിനിടെ അപസ്മാരം വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന സാൽവിയ ബസിെൻറ പിൻചക്രങ്ങൾ കയറിയിറങ്ങി രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
വൈക്കം: പ്രമുഖ പ്രഫഷനൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിന് സമീപത്ത് പറമ്പിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലല ആലത്തൂരിെല വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടയിലാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ മൃതദേഹം കണ്ടത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ആറുമാസമായി കിടപ്പിലായിരുന്നു. കൊല്ലം ചൈതന്യക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിന് നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകർക്കിടയിൽ വൻ വിജയം നേടിയിരുന്നു. തൃപ്പൂണിത്തുറ സൂര്യക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്ക് വന്നത്. ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായതോടെ കലാരംഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഭാര്യ: ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കൾ: അർച്ചന, ഗോപിക. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
താഴത്തങ്ങാടി: തളിയില്‍കോട്ട പാണ്ഡ്യാലപറമ്പില് പി.എസ്. പ്രദീപ്കുമാര്‍ (57) നിര്യാതനായി. ഷേണായി കമ്പനി കെ.കെ. റോഡ് ശാഖ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ (ഡി.ഡി.ആര്.സി മെഡിക്കല്‍ കോളജ്, കോട്ടയം). മക്കള്‍: ഗീതാഞ്ജലി, ഗിരീഷ്, ഗ്രീഷ്മ.
താഴത്തങ്ങാടി: തളിയിൽകോട്ട കുന്നുപുറത്ത് കെ. സുബ്രഹ്മണ്യൻ (85) നിര്യാതനായി. തൊമ്മൻ വർക്കി വെട്ടിക്കെട്ട് നിർമാണശാല ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: രമണി (പന്തളം), സുലോചന (കൊല്ലം), ഇ.എസ്. സോമൻ (ആലുവ), ഇ.എസ്. ശിവാനന്ദൻ (മാനേജർ, ഗോകുലം).
പായിപ്പാട്: തുരുത്തിക്കടവ് ആശാരിപറമ്പിൽ എ.പി. അപ്പുക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: സാവിത്രി (പായിപ്പാട് പഞ്ചായത്ത് സി.ഡി.എസ് അംഗം). മക്കൾ: അനു, ആശ, അനൂപ്. മരുമക്കൾ: രാജീവ്, അജേഷ്, നീതു. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
വാഴപ്പള്ളി: കൊച്ചുകണ്ണാത്ത് പരേതനായ കലാകരൻ പാപ്പച്ചെൻറ ഭാര്യ റോസമ്മ (76) നിര്യാതയായി. മക്കൾ: ദാസ്, ഡെയ്സി, സോഫി, മഞ്ജു. മരുമക്കൾ: അനു, റോയ്, ജോസ്, അനൂപ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത പള്ളി സെമിത്തേരിയിൽ.
തൃക്കൊടിത്താനം: മണികണ്ഠവയൽ താമരക്കുളം മോഹനെൻറ മകൻ മഹേഷ് (35) നിര്യാതനായി. മാതാവ്: ഓമന. ഭാര്യ: ആര്യ. മകൾ: ഐമ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
ചങ്ങനാശ്ശേരി: വലിയകുളം കൈനിക്കര കെ.എസ്. സെബാസ്റ്റ്യൻ (തങ്കച്ചൻ -81) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി പനമറ്റം കുടുംബാംഗം റോസമ്മ. മക്കൾ: ബിജു, ബിബി, പരേതനായ ബിനു. മരുമക്കൾ: ലിജു ജോഷി ഇടിഞ്ഞില്ലം, ടിനു പി. തോമസ് (ടീച്ചർ, സെൻറ് സെബാസ്റ്റ്യൻസ് യു.പി, മാമ്മൂട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വെരൂർ െസൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞിരപ്പള്ളി: പഴയപള്ളി ജങ്ഷനിലെ പച്ചക്കറി വ്യാപാരി കോവിൽക്കടവ് ലെയ്നിൽ മേത്തര്‍ വീട്ടിൽ മുഹമ്മദ് ബഷീർ (56) നിര്യാതനായി. ഭാര്യ: നുസൈഫ എരുമേലി. മക്കൾ: ഷമീർ, ഷഫീഖ്.