Obituary
കട്ടപ്പന: സംസ്ഥാന പാതയിൽ സ്വരാജിന് സമീപം ബൈക്ക് അപകടത്തിൽ ഇരട്ടയാർ മഴുവഞ്ചേരിയിൽ തോമസിെൻറ മകൻ റിച്ചു (25) മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സുഹൃത്തിന്റെ വീട്ടിൽനിന്ന് തിരികെ മടങ്ങുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് അപകടം. സ്വരാജ് ടൗണിന് മുമ്പുള്ള വളവിൽ റിച്ചു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞു. ഈ സമയം ഇതുവഴി എത്തിയവരും സമീപവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാതാവ്: ജെഫി. സഹോദരി: റിയ.
കുളമാവ്: ഒറ്റക്ക് താമസിച്ചിരുന്ന പുത്തൻപുരക്കൽ ശിവപ്രസാദിനെ (42) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ രണ്ടുദിവസമായി കാണാനില്ലെന്ന് കുളമാവ് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വീട് അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. എസ്.ഐമാരായ സി.എ. സലീം, സജീവ് ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചെറുതോണി: ഇടുക്കി ചിലമ്പങ്കുന്നേൽ വീട്ടിൽ കൂട്ടായി (75) നിര്യാതനായി. ഭാര്യ: ചെമ്പകപ്പാറ അഞ്ഞിലിമൂട്ടിൽ ലീല. മക്കൾ: മനോജ്, സിനോജ്. മരുമക്കൾ: സുജാത, സരിത.
തൊടുപുഴ: കാപ്പിത്തോട്ടം ചെമ്മണ്ടൂർ വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മക്കൾ: ബേബി, ബാബു, രാജു, അജി, ഷാജികുമാർ. മരുമക്കൾ: ഗോപി, പ്രസന്ന, പ്രസന്ന, സുമ, രസികപ്രിയ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.
മുളപ്പുറം: മാരാംകണ്ടത്തിൽ ജോൺ സ്കറിയ (65) നിര്യാതനായി. ഭാര്യ: ചക്കാലക്കൽ മഞ്ചിക്കല്ല് മോളി. മക്കൾ: നോബി (ഷാർജ), നിബി. മരുമക്കൾ: മെറിൻ, ജോജി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
വെള്ളിയാമറ്റം: മേസ്തിരി പണിക്കാരന് അയല്‍വാസിയുടെ നിർമാണം നടക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. തൊടുപുഴ വെള്ളിയാമറ്റം നാളിയാനി സ്വദേശി മരുതുംമൂട്ടില്‍ അനീഷാണ് (35) മരിച്ചത്. അയല്‍വാസിയുടെ വീട് നിർമാണ കരാര്‍ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവത്രെ അനീഷ്. എന്നാല്‍, ഏതാനും ദിവസം മുമ്പ് നിർമാണം മറ്റൊരാള്‍ക്കാണ് അയല്‍വാസി നല്‍കിയത്. ഇതിൽ അനീഷ് നിരാശയിലായിരുന്നു. കാഞ്ഞാര്‍ പൊലീസ് കേസെടുത്തു.
തൊടുപുഴ: മണക്കാട് ചിറ്റൂര്‍ കര്ത്താംതടത്തില് ബാലകൃഷ്ണന് നായരുടെ ഭാര്യ നിര്‍മലകുമാരി (75) നിര്യാതയായി. പെരുമ്പാവൂര്‍ താനത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സിന്ധു, സിജു ബാലകൃഷ്ണന് (ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം). മരുമക്കള്‍: ചന്ദ്രശേഖരന്, മഞ്ജുഷ.
കലയന്താനി: കൂവേലി കളപ്പുരക്കൽ ഏലിക്കുട്ടി ചാക്കോ (90) നിര്യാതയായി. സഹോദരൻ: പരേതനായ സ്കറിയ ചാക്കോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞാർ: ലബ്ബവീട്ടിൽ പരേതനായ ഹസൻബാവയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: നൂർജഹാൻ, നദീറ, ബുഷറ, ഷിംല, ഷുക്കൂർ, കബീർ, സലീസ. മരുമക്കൾ: ഷുക്കൂർ, അഷറഫ്, തൈബ്, ഷാജി, ഷൈല, ഷെജീന.
തൊടുപുഴ: ഞായപ്പള്ളി കുറ്റിക്കാട്ട് സി.ജെ. ജോസഫ് (65) നിര്യാതനായി. ഭാര്യ: വെള്ളൂർ മൂപ്പനത്ത് ആനി (ബ്രാഹ്മിൻസ്, തൊടുപുഴ). മക്കൾ: ജോഷി (സതർലന്‍ഡ്, കൊച്ചി), ജിറ്റി (അബൂദബി). സംസ്കാരം ശനിയാഴ്ച 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.
കൊടുവേലി: ആലയ്ക്കതടത്തിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മുട്ടം മാടക്കൽ കുടുംബാംഗമാണ്. മക്കൾ: ജോഷി ഫ്രാൻസിസ് (കെ.എസ്.ഇ.ബി, തൊടുപുഴ സബ് സ്റ്റേഷൻ), ഫാ.ജോഫി (ഓസ്ട്രിയ), ജോയി ഫ്രാൻസിസ് (സൗദി). മരുമക്കൾ: കൊച്ചുറാണി, സോണിയ. സംസ്കാരം ഞായറാഴ്ച 2.30ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
കരിങ്കുന്നം: ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. കരിങ്കുന്നം മുണ്ടുപുഴക്കല്‍ എം.ഇ. എബ്രഹാമാണ് (80) മരിച്ചത്. ബുധനാഴ്ച രാവിലെ 7.15ന് കരിങ്കുന്നം ടൗണിലായിരുന്നു അപകടം. രാവിലെ പള്ളിയില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ എബ്രഹാമിനെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. ഭാര്യ: കൂടല്ലൂര്‍ പടിഞ്ഞാട്ട് സെലിന്. മക്കള്‍: കവിസണ്, കവിത. മരുമക്കള്‍: ബെന്നി, ഡിന്നി.