Obituary
അങ്കമാലി: കറുകുറ്റി എടക്കുന്ന് പേരാട്ട് വീട്ടിൽ ചാത്തൻ (95) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടി. മക്കൾ: കണ്ണപ്പൻ, സുബ്രൻ, വാസു, തങ്കു, തങ്ക, പരമു, ചന്ദ്രൻ, ഷൈല, സജി.
കൂത്താട്ടുകുളം: വടകര മധുരമറ്റത്തിൽ വർഗീസിന്റെ മകൻ സണ്ണി (53) നിര്യാതനായി. ഭാര്യ: വെളിയന്നൂർ ഇളൻതുരത്തിമലയിൽ മിനി. മക്കൾ: അനില, അമൽ, അനിൽ.
കൂത്താട്ടുകുളം: കിഴകൊമ്പ് നെടുവേലി പുത്തൻപുരയിൽ (എടാട്ടുകുന്നേൽ) എം.വി. അവിരാച്ചൻ (71) നിര്യാതനായി. ഭാര്യ: പെരുമ്പടവം പുറപ്പുഴയിൽ സാറാമ്മ. മക്കൾ: മഞ്ജു (അയർലൻഡ്), മഞ്ജേഷ് (യു.കെ). മരുമക്കൾ: മാറിക കൊച്ചുകുന്നേൽ സഞ്ജിത് (അയർലൻഡ്), ലിൻസി വൈക്കം (യു.കെ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വടകര സെന്റ് ജോൺസ് മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.
കോതമംഗലം: വടാട്ടുപാറ റോക് ജങ്ഷനിൽ പറമ്പനാൽ പി.ജി. കുട്ടപ്പൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ് , അജിത. മരുമക്കൾ: ആശ, സുധീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വെണ്ണല: ആലിന്‍ചുവട് മാടവന ലെയിനില്‍ പവിത്രയില്‍ ആനന്ദവല്ലിക്കുഞ്ഞമ്മ (82) നിര്യാതയായി. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം അറയ്ക്കല്‍ പരേതനായ കെ.കെ. വാസുദേവ കൈമളുടെ ഭാര്യയാണ്. മക്കള്‍: പരേതനായ പ്രബോധ് വി. കൈമള്‍, പ്രതിഭ രഘുനാഥ്. മരുമക്കള്‍: രഘുനാഥന്, ദേവിക പ്രബോധ്.
ചേരാനല്ലൂർ: തേലക്കാടൻ (മണവാളൻ) പരേതനായ പത്രോസിന്റെ മകൻ സണ്ണി (79) നിര്യാതനായി. ഭാര്യ: കൊറ്റമം മനേലി കുടുംബാംഗം റോസി.
തെക്കൻ ചിറ്റൂർ: വൈമ്മേലിൽ വി.പി. ജോൺ (67) നിര്യാതനായി. ഭാര്യ: കൂനമ്മാവ് മഠത്തിപ്പറമ്പിൽ കുടുംബാംഗം ഫിലോമിന. മക്കൾ: ബ്രിഷിൽ, ഗ്രീഷ്മിൽ (യു.കെ), നൈജിൽ. മരുമക്കൾ: സ്റ്റാൻസി, സിബിയ (യു.കെ), ധനീഷ്.
ആലുവ: തായിക്കാട്ടുകര മാന്ത്രക്കൽ കൂത്തനാലി വീട്ടിൽ പരേതനായ രാജന്റെ ഭാര്യ വിജയമ്മ (78, എഫ്.ഐ.ടി) നിര്യാതയായി. മക്കൾ: അസലകുമാർ, അനീഷ്, അജികുമാർ, അംബുജാക്ഷൻ. മരുമക്കൾ: ദിലി, ഉഷ, ശ്രീജ, ജിൻഷ.
ആലുവ: ആലുവ സുരഭി ലെയ്നിൽ പൊനത്തിൽ വീട്ടിൽ പി.കെ. കൃഷ്ണൻ (94) നിര്യാതനായി. മക്കൾ: ജയൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം, ആലുവ ടൗൺ ശാഖ), മജ്നു (വിദേശം), ഗോപകുമാർ (ഗോപുസ്, ആലുവ). മരുമക്കൾ: താര, കവിത, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തോട്ടക്കാട്ടുകാര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
പറവൂർ: പെരുമ്പടന്ന കാഞ്ഞുത്തറ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (ബേബി - 75 ) നിര്യാതയായി. മക്കൾ: സാജു തോമസ് (സംസ്ഥാന സെക്രട്ടറി തഴപ്പായ -കാട്ടുവള്ളി തൊഴിലാളി യൂനിയൻ), ജോസ് തോമസ്, ആൻസൻ തോമസ്. മരുമക്കൾ: ബിന്ദു സാജു, ബിജി ജോസ്, മേരി ആൻസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഡോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: മീങ്കുന്നം ചേര്‍ക്കോട്ട് സി.എസ്. ജോയി (72, റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ബീബി കരിമ്പന പൂച്ചാലില്‍ കുടുംബാംഗം. മക്കള്‍: ദീപക് (കെ.സി.വൈ.എം മുന്‍ സംസ്ഥാന പ്രസി), ഫാ. തോമസ് ചേര്‍ക്കോട്ട് (ഇറ്റലി), ദീപ ഇട്ടൂപ്പ്. മരുമക്കള്‍: ദീപ്തി വയലില്‍ നാടുകാണി, ഇട്ടൂപ്പ് ജോസഫ് വാഴപ്പിള്ളി ആലമറ്റം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
വാഴക്കുളം: കോട്ടയം പുത്തൻപുരക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ റാണി (67) നിര്യാതയായി. തെക്കുംമല വരിയ്ക്കമാക്കൽ കുടുംബാംഗമാണ്. മക്കൾ: നോബിൾ മാത്യു (എൻജിനീയർ), നോയൽ മാത്യു (അസിസ്റ്റൻറ് മാനേജർ, റിലയൻസ് ജിയോ എറണാകുളം). മരുമകൾ: അനു ജോസഫ് വട്ടക്കുടിയിൽ ആരക്കുഴ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.