Obituary
കളമശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനടക്കാരൻ മരിച്ചു. ഏലൂർ വടക്കുംഭാഗം ഡിപ്പോക്ക് സമീപം സൈന മൻസിൽ (വേവുകാട്) നാദിർഷായാണ് (66) മരിച്ചത്. സെപ്റ്റംബർ 30ന് എറണാകുളത്തായിരുന്നു അപകടം. തലക്കും കാലിനും ഗുരുതര പരിക്കേറ്റ നാദിർഷായെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12ഓടെയാണ് മരിച്ചത്. ഭാര്യ: സൈനബ. മക്കൾ: ഷാഹിൻ ഷാ (ഗൾഫ്), ഷിബിൻ ഷാ. മരുമക്കൾ: സഫ്ന, ഐഷ. മൃതദേഹം കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച ഏലൂർ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.
കോതമംഗലം: കോവിഡ് ബാധിച്ച് അയിരൂർപാടം ആമല ചെമ്പക്കോട്ട് കുടിയിൽ പരേതനായ ദാനിയേലിെൻറ ഭാര്യ ചിന്നമ്മ (84 ) മരിച്ചു. മക്കൾ: ജയ്സൺ ദാനിയേൽ (പിണ്ടിമന പഞ്ചായത്ത് മുൻ പ്രസിഡൻറ് ), ജെയ്സി. മരുമക്കൾ: മണ്ണൂർ അരികുപുറത്ത് സില്ലി, മുടക്കുഴ തന്തലക്കാട് ജോയി.
പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് കാരിപ്ര പത്രോസ് വര്‍ഗീസ് (94) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കള്‍: ഗ്രേസി, മറിയാമ്മ, തമ്പി, അല്‍ഫോന്‍സ, ഷാജു. മരുമക്കള്‍: ദേവസി, ദേവസിക്കുട്ടി, എലിസബത്ത്, ബാബു, റാണി.
പെരുമ്പാവൂർ: ചേലാമറ്റം റയോൺസ് ക്വാർട്ടേഴ്സിൽ ഊറക്കാടൻ വീട്ടിൽ ബാവ (75) നിര്യാതനായി. ഭാര്യ: ഐഷു. മക്കൾ: ഷാനി, റംല, ലൈല. മരുമക്കൾ: ഷംസു, യൂസുഫ്, സർജ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.
എടവനക്കാട്: ഇല്ലത്തുപടി വേലിക്കെട്ട് വീട്ടിൽ പരേതനായ ബീരാെൻറ മകൻ മുഹമ്മദ് കുഞ്ഞി (90) നിര്യാതനായി. ഭാര്യ പരേതയായ സുഹറ. മക്കൾ: ഉമ്മർ, അബ്ബാസ്, ഫാത്തിമ. മരുമക്കൾ: ഫാത്തിമ, സാജിത, സാലി
കോതമംഗലം: പൈമറ്റം ചിറമേൽ സി.ടി. ജോസഫ് (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി കുളപ്പുറം ആടുകുഴിയിൽ കുടുംബാംഗം. മക്കൾ: ലിസി ജോസ്, തോമസ്, ഷൈനി ജോൺസൻ, സജി ജോസഫ്. മരുമക്കൾ: ജോസ് ആയവന അയ്യങ്കോലിയിൽ, കലൂർകാട് കാട്ടംകോട്ടിൽ മിനി, പെരുമ്പാവൂർ വല്ലം പള്ളിക്കരക്കാരൻ റെജി. സംസ്കാരം ബുധനാഴ്ച 11ന് പുലിയാൻപാറ സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.
പട്ടിമറ്റം: മേക്കോത്ത് പുത്തന്‍പുരയില്‍ പരീക്കുട്ടി (74) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കള്‍: അബ്ദുറഹീം, അഹമ്മദ് കബീര്‍, സല്‍മ്മത്ത്, ഷംനി. മരുമക്കള്‍: ഷംസു, ഷാജി, സാഹിദ, സഈദ.
നീറിക്കോട്: കൊടുവഴങ്ങ മംഗലശ്ശേരി പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (110) നിര്യാതയായി. മക്കൾ: ആനന്ദവല്ലിയമ്മ, സുധാകരൻ നായർ (വൈസ് പ്രസിഡൻറ്, വ്യാപാരി വ്യവസായി കൊങ്ങോർപ്പിള്ളി യൂനിറ്റ്), സുരേന്ദ്രൻ നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, ശാരദാമ്മ, മാധവൻ നായർ. മരുമക്കൾ: മായാദേവി, ഇന്ദിരാദേവി.
നീറിക്കോട്: ശിവക്ഷേത്രം റോഡ് ചങ്ങിണിയിൽ പരേതനായ അർജുനൻ കുട്ടിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, ഉദയൻ, അനി. മരുമക്കൾ: കാർത്തു, ശശികല, വിജി.
മൂവാറ്റുപുഴ: കാവുംകര ആര്യങ്കാലായിൽ എ.ബി. ഇബ്രാഹിം (റിട്ട. അധ്യാപകൻ -82) നിര്യാതനായി. ഭാര്യ: മീരാവുമ്മ, മക്കൾ: നിസാം, ഹാഷിം, മരുമക്കൾ: സനു, ലുബ്ന.
കളമശ്ശേരി: വട്ടേക്കുന്നം വലിയപറമ്പിൽ ധർമരാജൻ (84) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ബീന, ലാലു. മരുമക്കൾ: പ്രകാശൻ, സുനിത.
എടവനക്കാട്: ഇക്ബാൽ റോഡ് പടിഞ്ഞാറ് ബാവലാംപറമ്പിൽ ജോസഫ് (50) നിര്യാതനായി. ഭാര്യ: ആൽഫി. മക്കൾ: ആൻറണി, ആബേൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് എടവനക്കാട് സെൻറ് അംബ്രോസ് പള്ളി സെമിത്തേരിയിൽ.