Obituary
കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാ. ജോർജ് മലേപ്പറമ്പിൽ (33) നിര്യാതനായി. മലേപ്പറമ്പിൽ മാത്യു- വത്സമ്മ ദമ്പതികളുടെ മകനാണ്. ഫെബി, ബിനു എന്നിവർ സഹോദരന്മാരാണ്. 2015 ജനുവരി ഒന്നിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ വൈസ് റെക്ടർ, മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി, നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ 2020 വരെ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ കാനൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന്, മാതൃവേദി രൂപത ഡയറക്ടർ, രൂപത ട്രൈബ്യൂണലിൽ നോട്ടറി, ജഡ്ജി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ 24ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പറവൂർ: വെടിമറയിൽ വാഹനാപകടത്തിൽ തോന്ന്യകാവ് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി കരുമാല്ലൂർ പുറപ്പിള്ളിയിൽ ദേവികൃപയിൽ ബി.ഗിരീഷ് കുമാർ (50) മരിച്ചു. തിങ്കളാഴ്ച പുലർച്ച 5.20നായിരുന്നു അപകടം. പി.ഡബ്ല്യു.ഡി അധികൃതർ റോഡിൽ കലുങ്ക് നിർമാണത്തിന് എടുത്ത കുഴിയുടെ സമീപത്ത് ടാർ വീപ്പകൾ വെച്ചിരുന്നു. ഈ വീപ്പയിൽ ഗിരീഷ് കുമാറിന്റെ ഇരുചക്രവാഹനം തട്ടി മറിഞ്ഞപ്പോൾ എതിർദിശയിൽനിന്ന് എത്തിയ പിക്അപ് വാൻ ഗിരീഷ്കുമാറിനെ ഇടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തെറിച്ചുവീണ ഗിരീഷ് കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മകൻ: ഭരത്കൃഷ്ണ.
പറവൂർ: പെരുമ്പടന്ന ഊർക്കോലിൽ സുരേഷ് (52) നിര്യാതനായി. ഭാര്യ: ജിസ്മി. മക്കൾ: വിഷ്ണു, നന്ദ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.
കാലടി: നെട്ടിനംപിള്ളി കാരിക്കൊത്ത് കുമാരന്റെ മകൻ സുബ്രഹ്മണ്യൻ (74) നിര്യാതനായി. ഭാര്യ: വെള്ളാരപ്പിള്ളി വാഴയിൽ കുടുംബാംഗം പരേതയായ സുലോചന. മക്കൾ: അജിലാൽ, അജയ് ലാൽ (ബിസിനസ്, നീലീശ്വരം). മരുമക്കൾ: സൂര്യ ഒക്കൽ, ആതിര കോതമംഗലം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡിൽ അറക്കൽ വീട്ടിൽ എ.ജെ. ജോൺ (70) നിര്യാതനായി. ഭാര്യ: സീലിയ. മക്കൾ: സിന്ധ്യ, ബിന്ധ്യ. മരുമക്കൾ: അനോജ് (ഏജീസ് ഓഫിസ്, കലൂർ), ലിയോൺ (കോയമ്പത്തൂർ).
കാലടി: കളമ്പാട്ടുപുരം പരേതനായ പുതുശ്ശേരി പാപ്പുവിന്റെ മകൻ ജോസ് (57) നിര്യാതനായി. ഭാര്യ: ചേരാനല്ലൂർ മാണിക്യത്താൻ കുടുംബാംഗം മേരി. മക്കൾ: ജോമോൻ, ജിസ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
കോതമംഗലം: കീരംപാറ വെളിയച്ചാൽ പുത്തൻപുരക്കൽ പി.എസ്.രാജൻ (സ്റ്റാമ്പ് വെണ്ടർ -56) നിര്യാതനായി. കീരംപാറ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. ഭാര്യ: ലീല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നായരമ്പലം: വടശ്ശേരി പീറ്റര്‍ (69) നിര്യാതനായി .കേരള കോണ്‍ഗ്രസ് എം നായരമ്പലം മണ്ഡലം മുന്‍ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ല വൈസ് പ്രസിഡന്റ്, വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മാച്ചാംതുരുത്ത് കണക്കശ്ശേരി ജോളി (അയ്യമ്പിള്ളി വടശ്ശേരി ലാബ് ). മക്കള്‍: ജോണ്‍ എഡ്വേര്‍ഡ്,എല്‍സ ടിനു. മരുമക്കള്‍: മരിയ ലെസ് ,ലിബിന് റാഫേല്‍.
നായരമ്പലം:കോമത്ത് നളിനി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്. മക്കള്‍: രാജീവ് ( റിട്ട.കെ.എസ്.ആർ.ടി.സി), സുധീര്‍ (വിമുക്ത ഭടന്).
തെക്കന്‍മാലിപ്പുറം: കപ്പങ്ങപറമ്പില് കുഞ്ഞുമുഹമ്മദിന്റെയും റംലത്തിന്റെയും മകന് സൈനുദ്ദീന്‍ (സൈനു- 31) നിര്യാതനായി. ഭാര്യ:സിമി. മക്കൾ : മുഹമ്മദ് സിദാന്,മുഹമ്മദ് സൈഹാന്. ഖബറടക്കം തിങ്കളാഴ്ച തെക്കൻ മാലിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ
പിറവം: രാമമംഗലം സംഗീതയിൽ കെ.കെ. ശ്യാമള കുമാരി (റിട്ട. ഹൈസ്കൂൾ അധ്യാപിക -76) നിര്യാതയായി. ഭർത്താവ്: എൻ. വരാഹസുതൻ (ബ്രദേഴ്സ് ഇലക്ട്രോണിക്സ്). മകൻ: ബിനു(ഏഷ്യനെറ്റ് കേബിൾ). മരുമകൾ: ഷൈബി (കോയമ്പത്തൂർ ആയുർവേദ ഫാർമസി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പനങ്ങാട്: തുരുത്തിപ്പള്ളി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: റുഖിയ, റഹീം, നിസാർ, നസീമ, നവാസ്, ഫാസില. മരുമക്കൾ: ജെ.കെ. ഹാഷിം, മിദ്ലാജ്, നൗഷാദ്, ഷാഹിദ, അനീഷ, സബീന.