Obituary
ആലുവ: കൂട്ടുകാരോടൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലുവ കാർമൽ ആശുപത്രിക്ക് സമീപം ഹരിഹര വിലാസത്തിൽ രാജന്റെ മകൻ ഹരിഹരനാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി കടവിലാണ് അപകടം. ഹരിഹരനുൾപ്പെടുന്ന മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. നീന്തുന്നതിനിടെ കുഴഞ്ഞുപോയ ഇയാൾ പുഴയിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരച്ചില്ലയിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിൽ പൊലീസ്, അഗ്നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് ഹരിഹരൻ. മാതാവ്: ലക്ഷ്മി. സഹോദരി: രാധിക.
മട്ടാഞ്ചേരി: കൊച്ചങ്ങാടി ആണ്ടാംകുളത്തിന് സമീപം തോട്ടുമുഖത്ത് വീട്ടിൽ പരേതനായ മുഹമ്മദ് അലി സാഹിബിന്റെ മകൻ അബ്ദുൽറഷീദ് (63) നിര്യാതനായി. മട്ടാഞ്ചേരി ബസാറിലെ നാഷനൽ സ്റ്റോഴ്സ് ഉടമയായിരുന്നു. ഗുസ്തി, പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനായിരുന്നു. ഭാര്യ: പരേതനായ ടി.എ. മമ്മു സാഹിബിന്റെ മകൾ ഉബൈബ. മക്കൾ: റിൻഷാ, റിഷാം, റിഷാൽ. മരുമക്കൾ: ഷാജി, റിസ്വാന, അൽമാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റം റോഡിൽ കോരമംഗലത്ത് വീട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മോളി, ജോർജ്, ജെസി, ജോസി. മരുമക്കൾ: ജോസഫ്, മേഴ്സി, സാബു, ജീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നോർത്ത് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
നായരമ്പലം: വില്ലാർവട്ടത്ത് പരേതനായ കരുണന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: മദനൻ, സുധൻ, ശിവൻ, രഞ്ചിത്ത്, സുർജിത്ത്. മരുമക്കൾ: പ്രകാശിനി, രാധ, മിനി, നിഷ, സ്മിത.
ആലുവ: ചീരക്കട റോഡ് ബാല്യപ്പാടത്ത് വീട്ടിൽ അന്നംകുട്ടി (81) നിര്യാതയായി. ഭർത്താവ്: പരേതനായ തൊമ്മി. മക്കൾ: ലീന, ഷേർളി, മാർട്ടിൻ, റാണി, ഷിജി. മരുമക്കൾ: സേവ്യർ, മായ, വർഗീസ്, വിൽസൻ. പരേതനായ ചാക്കോച്ചൻ. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ഗണപതി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബ്രജ്നാഥ് ദാസാണ് (53) മരിച്ചത്. ഈ മാസം 24ന് കൊച്ചിയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ പുറംകടലിലായിരുന്നു അപകടം. ബോട്ടിലേക്ക് വല വലിച്ചുകയറ്റവെ കപ്പി പൊട്ടി റോപ്പ് തലയിൽ വീണാണ് പരിക്കേറ്റത്. ബോട്ടിലെ മറ്റ് തൊഴിലാളികൾ ഉടൻ കരക്കെത്തിക്കുകയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശനിയാഴ്ച മരിച്ചു.
ആലുവ: പേരക്കുട്ടിക്ക് മരുന്ന് വാങ്ങി മടങ്ങവേ ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. എടത്തല കുഞ്ചാട്ടുകര മുതിരക്കാട്ടുമുകളിൽ താമസിക്കുന്ന മുതിരക്കാട്ട്മുകൾ വീട്ടിൽ വേണുഗോപാലിന്റെ ഭാര്യ ബീനയാണ് (52) മരിച്ചത്. കുഞ്ചാട്ടുകരയിൽനിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങവേ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കുഞ്ചാട്ടുകര-മുതിരക്കാട്ടുമുകൾ റോഡിൽ ഒന്നാം ട്രാൻസ്ഫോർമറിന് സമീപത്തെ വളവിലാണ് അപകടം. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപെട്ടാണ് ബീന മരിച്ചത്. മക്കൾ: രേഷ്മ, ദേവിക. മരുമകൻ: രാജേഷ്.
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ മേലേത്ത്മ്യാലിൽ വിനോദിന്റെയും ആശയുടെയും മകൻ ഗൗരി കൈലാസാണ് (13) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പിതാവ് വിനോദ് കീഴില്ലത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീടിന്റെ സ്റ്റെയർകെയ്സിന് സമീപം ഗൗരി കൈലാസിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും.
ആലുവ: തായിക്കാട്ടുകര തകരക്കാട്ട് മുഹമ്മദ് ഹനീഫ (93) നിര്യാതനായി. മകൻ: അസൈനാർ. മരുമകൾ: ഹാജറ.
കൊച്ചി: എടവനക്കാട് വള്ളുവള്ളി കമ്പിഅകത്ത് വീട്ടിൽ അഹ്മദ് (74) നിര്യാതനായി. എടവനക്കാട് മസ്ജിദിൽ മുഅദ്ദിനായിരുന്ന പരേതനായ മഹ്മൂദിന്റെ മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: ഹാമിദ്, റഹീം, ജമീല. മരുമക്കൾ: നൂർജഹാൻ, റഹിയാനത്ത്, ഷാജി.
കാക്കനാട്: പാടിവട്ടം പാവൂര് റോഡ് ഉത്രം നിവാസ് കെ.എം. രവി (69) നിര്യാതനായി. ഭാര്യ: പത്മ. മക്കള്: രാജീവ്, രതീഷ്, രഞ്ജിത്. മരുമക്കള്: മായ, ഐശ്വര്യ.
കളമശ്ശേരി: ഏലൂർ പട്ടരുപറമ്പിൽ പരേതനായ കുഞ്ഞു ബുഹാരിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (90) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ് (റിട്ട. ഫാക്ട്), അബ്ദുൽ ഖാദർ (റിട്ട. ടി.സി.സി), പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: ഹാജറ, ലൈല.