Obituary
തിരുവാങ്കുളം: കരോട്ട് വീട്ടില്‍ കെ.കെ. സുരേന്ദ്രന് (75) നിര്യാതനായി. മോഡേണ്‍ ഫുഡ്സ് മുന്‍ ജീവനക്കാരനാണ്. ഭാര്യ: അല്ലി (റിട്ട. എച്ച്.എം, യു.പി.എസ്, എടക്കാട്ടുവയല്‍). മക്കള്‍: ശ്രീജിത്ത് (ഒമാന്‍), ശ്രീജ (ബഹ്റൈൻ). മരുമക്കള്‍: ദൃശ്യ (കൊച്ചി മുനിസിപ്പല്‍ കോര്പറേഷന്), പ്രവീണ്‍ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.
ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി കോയിക്കൽ മഠത്തിൽ കോയിക്കൽ ഭാസ്കരൻ തിരുമുൽപ്പാടിന്റെ ഭാര്യ സരള (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗിരിജ, സുരേന്ദ്ര വർമ, രവി വർമ, ശ്രീകുമാർ, പരേതയായ രമ. മരുമക്കൾ: സുജാത, ദിലീപ് വർമ, അനിത വർമ, ശ്രീകല, ബിന്ദു വർമ, പരേതനായ രാജേന്ദ്ര വർമ.
ആലുവ: തായിക്കാട്ടുകര കുന്നുംപുറത്ത് മട്ടക്കൽ അബ്ബാസ് നദ്വിയുടെ (എസ്.വൈ.എസ് ജില്ല സെക്രട്ടറി) ഭാര്യ ജുമൈലത് (43) നിര്യാതയായി. മക്കൾ: മുഷ്ത്താക്ക് അഹമ്മദ്, ഹാദിയ, ഫൈറൂസ്, മുസ്തഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് തായിക്കാട്ടുകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ആലുവ: നൊച്ചിമ കല്ലുങ്ങൽപറമ്പ് മോളത്ത് കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: പ്രസാദ്, ഉഷ, രാധാകൃഷ്ണൻ, സുനിൽ, സുജാത. മരുമക്കൾ: സ്മിത, സൗമ്യ, രജിത, പ്രദീപ്, രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.
ആലുവ: യു.സി കോളജ് ചാമപറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ സാറാമ്മ (71) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റഹീം (മാധ്യമം), അബ്ദുൽ സലാം (ഏഷ്യാനെറ്റ്), അബുൽ ജലീൽ (സൗദി), ജുനൈദ, സുൽഫത്.മരുമക്കൾ: ജാസ്മിൻ, ഷഹന, ഷോബിത, റംല, അമീർ, നാസർ.
ആലുവ: യു.സി കോളജ് ചാമപറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ സാറാമ്മ (71) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റഹീം (മാധ്യമം), അബ്ദുൽ സലാം (ഏഷ്യാനെറ്റ്), അബുൽ ജലീൽ (സൗദി), ജുനൈദ, സുൽഫത്.
മരുമക്കൾ: ജാസ്മിൻ, ഷഹന, ഷോബിത, റംല, അമീർ, നാസർ.
കാക്കനാട്: ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാക്കനാടിനുസമീപം അത്താണി മേച്ചേരിൽ വീട്ടിൽ അയ്യപ്പൻകുട്ടിയുടെ മകൻ എം.എ. അജയിയാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ അത്താണി ഷാപ്പുംപടിക്ക് സമീപമാണ് സംഭവം. സുഹൃത്തിനെ വാഴക്കാലയിൽ കൊണ്ടുവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജയ്. കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വരുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ് ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മാതാവ്: സുമതി. സഹോദരൻ: അനന്തു.
ആലുവ: വീട്ടിൽനിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്റെ മകൻ ഐസക്കാണ് (17) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെത്തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി. ഇതിനിടെ പുളിഞ്ചോട് ഭാഗത്ത് ട്രെയിൻതട്ടി മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവയിൽ സ്വകാര്യ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. മാതാവ്: റെയ്മോൾ. സഹോദരങ്ങൾ: അനുപമ, ഐറിൻ, ആൽഡ്രിൻ.
ആലുവ: വീട്ടിൽനിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്റെ മകൻ ഐസക്കാണ് (17) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെത്തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി.
ഇതിനിടെ പുളിഞ്ചോട് ഭാഗത്ത് ട്രെയിൻതട്ടി മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവയിൽ സ്വകാര്യ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. മാതാവ്: റെയ്മോൾ. സഹോദരങ്ങൾ: അനുപമ, ഐറിൻ, ആൽഡ്രിൻ.
മട്ടാഞ്ചേരി: പരേതനായ മുൻ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകൻ പനയപ്പിള്ളി എ.എ. കൊച്ചുണ്ണി മാസ്റ്റർ റോഡിൽ അറക്കൽ വീട്ടിൽ എ.കെ. മുഹമ്മദ് താഹിർ (61) നിര്യാതനായി. അൽ അമീൻ എജുക്കേഷൻ ട്രസ്റ്റ് ട്രസ്റ്റിയും അക്കാദമിക് കൗൺസിലറുമായിരുന്നു. ദീർഘകാലം ചന്തിരൂർ അൽ അമീൻ സ്കൂൾ മാനേജർ ആയിരുന്നു. ഭാര്യ: വഹീദ. മക്കൾ: സൽമാൻ ഫാരിസ്, ഇർഫാൻ അസീം. മരുമകൾ: ഹനീന ഹാഷിം. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
മട്ടാഞ്ചേരി: പരേതനായ മുൻ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകൻ പനയപ്പിള്ളി എ.എ. കൊച്ചുണ്ണി മാസ്റ്റർ റോഡിൽ അറക്കൽ വീട്ടിൽ എ.കെ. മുഹമ്മദ് താഹിർ (61) നിര്യാതനായി.
അൽ അമീൻ എജുക്കേഷൻ ട്രസ്റ്റ് ട്രസ്റ്റിയും അക്കാദമിക് കൗൺസിലറുമായിരുന്നു. ദീർഘകാലം ചന്തിരൂർ അൽ അമീൻ സ്കൂൾ മാനേജർ ആയിരുന്നു. ഭാര്യ: വഹീദ. മക്കൾ: സൽമാൻ ഫാരിസ്, ഇർഫാൻ അസീം. മരുമകൾ: ഹനീന ഹാഷിം. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
വൈപ്പിൻ: ചെറായി തുണ്ടിയിൽ രാമകൃഷ്ണന്റെ ഭാര്യ സുജാത (88) നിര്യാതയായി. മക്കൾ: പരേതയായ ജലജ, രാജൻ, ഗീത, ബാബു. മരുമക്കൾ: പരേതനായ വൽസൻ, സുകുമാരി, ഗോപി, ആശ.
നെടുവന്നൂർ: മടത്താട്ട് വീട്ടിൽ സുലൈമാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സൈനുദ്ദീൻ, അബ്ദുൽ ഖാദർ, മുനീറ, പരേതരായ ആമിന, സിദ്ദീഖ്. മരുമക്കൾ: അബ്ദുൽ കരീം, അസ്മ, ജമീല
ആലുവ: എടയാർ മണിയേലിൽ കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. റിട്ട. സൂഡ് കെമി ഇന്ത്യ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: നാസ്സർ എടയാർ (കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്), ബീവി, വിനിത, സുധീർ (സൂഡ് കെമി), ഹുസ്നാബി. മരുമക്കൾ: ഷെമി, പരീത്, ഉമ്മർ, അനാർക്കലി, ബീരാസ്.
ആലുവ: പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്തിൽപെട്ട വടക്കേ തോലക്കര പരേതനായ അബൂബക്കറിന്റെ മകൻ ഷബീർ (49) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷാഹിൻ, ബിലാൽ.