Obituary
കലൂർ: ദേശാഭിമാനി റോഡിൽ നമ്പൂരിമഠത്തിൽ എൻ.എ. മൊയ്തു (82) നിര്യാതനായി. ഭാര്യ: ആസിയ ബീവി. മക്കൾ: നസീർ, സുൽഫത്ത്, ശറഫുദ്ദീൻ, സബിത. മരുമക്കൾ: റിയാസ്, ആരിഫ, റൂബി, പരേതനായ സലാം.
കാക്കനാട്: ചെമ്പുമുക്ക് പുളിക്കില്ലം ഗോകുലം വീട്ടിൽ (പി.ഇ.ആർ.എ 91) പി.ആർ. രമണി (60) നിര്യാതയായി. പെരുമ്പാവൂർ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയിരുന്നു. ഭർത്താവ്: കെ. അശോക് ബാബു. മകൻ: അഡ്വ. ഗോകുൽ കൃഷ്ണ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.
പറവൂർ: കുഞ്ഞിത്തൈ കുമ്പളത്തുപറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ ബിജു (43) നിര്യാതനായി. മാതാവ്: ബേബി. സഹോദരി: ബിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.
ആലുവ: എൻ.എ.ഡി ശിവഗിരി ദേവിവിലാസത്തിൽ രാജു (62) നിര്യാതനായി. ഭാര്യ: രമ മേനോൻ. മക്കൾ: രാഹുൽ രാജ് (ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി), പരേതനായ ആനന്ദ് രാജ്.
പെരുമ്പാവൂർ: മാറമ്പിള്ളി അരിമ്പശ്ശേരി പരേതനായ പരീതിൻ്റെ മകൻ കുഞ്ഞുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, കുഞ്ഞുമോൻ, ഷംല. മരുമക്കൾ: ഷറജ, കുഞ്ഞുമോൻ, ജാസ്മിൻ.
പെരുമ്പാവൂർ: പുല്ലുവഴി മാളിക്കത്താഴത്ത് വീട്ടിൽ പി. വേണുഗോപാൽ (64) നിര്യാതനായി. പി.കെ.വി സ്മാരക ട്രസ്റ്റ് അംഗവും കാർഷിക വികസന സമിതി അംഗവുമായിരുന്നു. സി.പി.ഐ പുല്ലുവഴി ബ്രാഞ്ച് സെക്രട്ടറി, കീഴില്ലം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വട്ടക്കാട്ടുപടി വിളാവത്ത് കുടുംബാംഗം ശ്രീജ. മക്കൾ: അരവിന്ദ് (സൗത്ത് ഇന്ത്യൻ ബാങ്ക്, കുറുപ്പംപടി), പാർവതി. മരുമകൾ: രേഷ്മ.
ചെങ്ങമനാട്: പനയക്കടവ് കല്ലറയ്ക്കൽ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഐശുക്കുഞ്ഞ് (ഐഷാബീവി -85) നിര്യാതയായി. ആലുവ കടൂപ്പാടം പുതുവൽപറമ്പ് കുടുംബാംഗമാണ്. മക്കൾ: ഹസൻ (ചെങ്ങമനാട് മേഖല ഇഷ്ടിക ചുമട്ടുതൊഴിലാളി യൂനിയൻ -സി.ഐ.ടി.യു). പരേതനായ ഹുസൈൻ, അബ്ദുൽ ഖാദർ (റിട്ട. പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്), ജമീല. മരുമക്കൾ: സുഹ്റ, ലൈല, സിറാജ്, അബ്ദുൽനാസർ.
ആലങ്ങാട്: നീറി ക്കോട്-തട്ടാംപടി റോഡിൽ പുളിക്കപ്പറമ്പിൽ പരീത്-നസീമ ദമ്പതികളുടെ മകൾ അഫ്നിദ (22) നിര്യാതയായി. ആലുവ യു.സി കോളജ് വിദ്യാർഥിയാണ്. സഹോദരൻ: അഫ്സൽ പരീത് (റെയിൽവേ ഉദ്യോഗസ്ഥൻ, ഭുവനേശ്വർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് നീറിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലങ്ങാട്: കരിങ്ങാംതുരുത് അടിയിരുത്തിൽ എ.കെ. രവി (76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബൈജു, ഷൈജു, റൈജു. മരുമക്കൾ: ജൂബി, ശരണ്യ.
എടവനക്കാട്: മായാബസാറിൽ കാലാശ്ശേരി ആണ്ടവന്റെ ഭാര്യ ചന്ദ്രു (71) നിര്യാതയായി. മക്കൾ: മിനി, ലീജ, സുനിത സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, രാജൻ, രോഹിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറായി പൊതുശ്മശാനത്തിൽ.
തോപ്പുംപടി: കരുവേലിപ്പടി മൈത്രിനഗർ യൂനസ് മൻസിലിൽ പരേതനായ എം.ബി. ഇബ്രാഹീമിന്റെ ഭാര്യ റുഖിയ (80) നിര്യാതയായി. മകൻ: യൂനസ് (എം.എം.ഒ.വി.എച്ച്.എസ് പനയപ്പിള്ളി). മരുമകൾ: റഷീദ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
പള്ളുരുത്തി: ബ്ലാപറമ്പ് റോഡ് ഞാരുകാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ട്രീസ (84) നിര്യാതയായി. മക്കൾ: തങ്ക, കുഞ്ഞുമോൾ, ആന്റണി, സി. ഫ്രാൻസിസ്ക, സി. ബ്രിജിത്, മെറ്റിൽഡ. സംസ്കാരം ഞായറാഴ്ച ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.