Obituary
ആലുവ: കടുങ്ങല്ലൂർ എരമം തോപ്പിലക്കാട്ടിൽ പരേതനായ ചാത്തെൻറ മകൻ വിജയൻ (53) നിര്യാതനായി. അമ്മ: കാളിക്കുട്ടി. ഭാര്യ: ജയ്നി. മക്കൾ: യദുകുൽ വിജയൻ, യാദവ് വിജയൻ. സഹോദരങ്ങൾ: ബിജു, പുരുഷൻ, വാസിനി ബിന്ദു, സജി ബിനു, സബിത ബിജു.
പറവൂർ: കൈതാരം മഠത്തിപ്പുറത്ത് പരേതനായ അശോകെൻറ ഭാര്യ പുഷ്പ (74) നിര്യാതയായി. മക്കൾ: വിനോദ്, സുനിൽ, മധു. മരുമക്കൾ: ചിഞ്ചു, സിമി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.
പെരുമ്പാവൂർ: കുറുപ്പംപടി കർമലീത്ത മഠാംഗം സിസ്റ്റർ ജിൻസി (എൽസി -70) നിര്യാതയായി. പെരുമ്പല്ലൂർ കടിക്കാട്ട് പരേതരായ വർക്കി ചാക്കോ - റോസക്കുട്ടി ദമ്പതികളുടെ മകളാണ്. ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. ഇടവകയിൽ ആനിമേറ്റർ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ കെ.വി. കുര്യാേക്കാസ്, കെ.വി. വർഗീസ് പെരുമ്പല്ലൂർ (നിർമല ബേക്കറി- മൂവാറ്റുപുഴ), മേരി പോൾ, ജോസ് കെ. ജോർജ് (ബേബി- നിർമല ബേക്കറി, കോലഞ്ചേരി), ലൂസി ബാബു (അമേരിക്ക), നൈസി ജോർജ്, ടെൻസിങ് ജോർജ് (നിർമല ബേക്കേഴ്സ്, കോലഞ്ചേരി).
മൂവാറ്റുപുഴ: പറമ്പഞ്ചേരി കാക്കനാട്ടുപറമ്പില്‍ കെ.സി. ഐപ്പിെൻറ ഭാര്യ അന്നമ്മ (82) നിര്യാതയായി. ചേലാട് കക്കാട്ടുകുടി കുടുംബാംഗമാണ്. മക്കള്‍: ഐബി, പരേതനായ ഡേബി, എബി, സിബി. മരുമക്കള്‍: ബിന്ദു, രഞ്ജു, സ്മിത.
കളമശ്ശേരി: മഞ്ഞുമ്മൽ മാപ്പാല റോഡ് കളാംകൊളി വീട്ടിൽ കെ.കെ. ചന്തു (76) നിര്യാതനായി. മുൻകാല സി.പി.എം പ്രവർത്തകനും ഫാക്ട് ഫെഡോ മുൻ ജീവനക്കാരനുമാണ്. മൃതദേഹം വസതിയിൽ പൊതുദർശനത്തിനുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: ഭാരതി (സി.പി.എം മഞ്ഞുമ്മൽ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: കെ.സി. അജയ് കുമാർ (ഹോട്ടൽ മാനേജ്മെൻറ്), കെ.സി. അനിൽകുമാർ (ഐഡിയ ടെലികോം). മരുമക്കൾ: സീന (അമൃത ആശുപത്രി), ദീപ (യൂനിയൻ ബാങ്ക്, വരാപ്പുഴ).
ചെങ്ങമനാട്: കിഴക്കേ ദേശം ഗോകുലം വീട്ടിൽ എം.ഗോപാലകൃഷ്ണൻ നായർ ( 80) നിര്യാതനായി. ഭാര്യ: വി.കെ. കുസുമകുമാരി. മക്കൾ: വിനോദ് കുമാർ, വിപിൻ കുമാർ. മരുമക്കൾ: രശ്മി, ശാലിനി.
പറവൂർ: കൈതാരം അറക്കൽ വീട്ടിൽ പരേതനായ വറുതുകുട്ടിയുടെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. മക്കൾ: പാട്രിക്, പോൾസൺ, സിസ്റ്റർ സീമ മേരി (മദർ സുപ്പീരിയർ കൊല്ലം), പാട്രീഷ്യ (ടീച്ചർ, പാലക്കാട് കോട്ടായി സ്കൂൾ), ലിറ്റിഷ്യ (നഴ്സ്, ഞാറക്കൽ ഇ.എസ്.ഐ). മരുമക്കൾ: ജാൻസി, അമ്മിത, ബേബി, ജോസഫ്.
കോതമംഗലം: തലക്കോട് പുത്തന്‍കുരിശ് തോലുംകുളം എല്ദോസിെൻറ ഭാര്യ ശോശാമ്മ (65) നിര്യാതയായി. മക്കള്‍: മിനി, ബീന. മരുമക്കള്‍: എല്‍ദോസ്, എല്‍ദോസ് അബ്രഹാം.
കാഞ്ഞിരമറ്റം: സെൻറ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇടവഴിക്കൽ വീട്ടിൽ ഏലിയാമ്മ (86) നിര്യാതയായി. മുളന്തുരുത്തി പുറപ്പാടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇ.പി. മത്തായി. മക്കൾ: പോൾ, ജയൻ, ജെസി. മരുമക്കൾ: ഷിജി, മിനി, ലെജി. സംസ്കാരം ശനിയാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ.
മട്ടാഞ്ചേരി: കോട്ടപ്പുറം വലിയപണിക്കൻ തുരുത്ത് പരേതനായ മുഹമ്മദ് ഇസ്മായിൽ സേട്ടിെൻറ മകൾ മട്ടാഞ്ചേരി പുതിയ റോഡിൽ സൈദ ബായ് (52)നിര്യാതയായി. ഭർത്താവ്: കബീർ. മാതാവ് സുലേഖ (ജില്ലുബായ്). സഹോദരങ്ങൾ: ഹൈറുന്നിസ, ഷംഷാദ്, അസ്ലം, സൽമ, അബ്ദുൽ ഷുക്കൂർ, അബ്ദുൽ സത്താർ, നജ്മുന്നിസ, അൻസാർ.
അങ്കമാലി: അകപ്പറമ്പ് കരുമത്തി വീട്ടിൽ മാത്യു തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മോളി, മെർളി, സോഫി, ബിജു, സിജു, ജിജു, മരുമക്കൾ: ജോണി,ഷൈജി, ലിജ, റിനി, പരേതരായ പൗലോസ്, ബേബി.
പല്ലാരിമംഗലം: അടിവാട് ടൗണിലെ റബ്ബർ വ്യാപാരി മൈലൂർ വട്ടക്കുടി പീടികയിൽ മുളാട്ട് നസീർ(53) നിര്യാതനായി. ഭാര്യ: സിമിന. മക്കള്‍: ആലിയ (അല്‍നൂര്‍ ദന്തല്‍ കോളജ്, മൂവാറ്റുപുഴ), ഇര്ഫാന് (അടിവാട് മാലിക് ദിനാര്‍ ഹൈസ്കൂള്‍, പത്താംക്ലാസ്).