Obituary
പറവൂർ: ചെട്ടിക്കാട് വാലത്ത് കൊച്ചുപിള്ളയുടെ മകൻ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഗിരിജ, ഹരി, മുരളി, ബിന്ദു. മരുമക്കൾ: അജി, ജിഷി, പ്രസാദ്, സരിത.
കളമശ്ശേരി: കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് (84)നിര്യാതനായി.കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പൊലീസ് സംഘടന, ചരിത്രം എന്നിവയെപ്പറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: ഏലൂർ വലിയപറമ്പിൽ കുടുംബാംഗം യേദാസിയ. മക്കൾ: ജോസഫ് ഷാ (യു.എസ്.എ), മൈക്കിൾ ചെഗുവേര (ബിസിനസ്), ഐഡിത്ത് (ബിസിനസ്). മരുമക്കൾ: പരേതയായ വിനീത, ലിസ (ഗവ. ഹൈസ്കൂൾ, ഇടപ്പള്ളി).
ആലങ്ങാട്: കൊടുവഴങ്ങ പത്മാലയം (മാലിയിൽ) പരേതനായ തങ്കപ്പൻ നായരുടെ മകൻ പത്മകുമാർ (56) നിര്യാതനായി. മാതാവ്: പരേതയായ രതിയമ്മ. ഭാര്യ: അഞ്ജല. മകൾ: ആരതി. മരുമകൻ: വിഷ്ണു.
അങ്കമാലി: തുറവൂർ നെല്ലിനാട്ട് പൗലോസ് (72) നിര്യാതനായി. ഭാര്യ: അമലാപുരം ഇടപ്പുളവൻ കുടുംബാംഗം മേരി. മക്കൾ: ഷൈജൻ, ഷൈനി, ഷൈബി. മരുമക്കൾ: കണ്ണമാലി മേനംകാട്ട് ഷൈനി, കളമശ്ശേരി പുഴക്കരയിൽ ലിജു, ചമ്പന്നൂർ കണ്ണമ്പുഴ മാർട്ടിൻ.
മട്ടാഞ്ചേരി: കളപ്പുരക്കൽ വീട്ടിൽ പരേതനായ അസീസിെൻറ ഭാര്യ ആമിന(76) നിര്യാതയായി. മക്കൾ: സഫൂറ, മുൻസിർ, ബുഷ്റ, നാസർ, ഫാരിഷ, ഷഫീഖ്. മരുമക്കൾ: അബ്സി, ഗഫൂർ, ബീന, ഹാരിസ്, സഫീന, പരേതനായ ഉമ്മർ.
മരട്: ഉഴവ പായിക്കാട്ടു ലക്ഷ്മിവിഹാറിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ലക്ഷ്മിപിള്ള തങ്കച്ചി (77)നിര്യാതയായി. വൈക്കം അറക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. സന്തോഷ് കുമാർ, ബിന്ദുസതീഷ്, പരേതനായ വിനോദ് കുമാർ. മരുമക്കൾ: ബിന്ദു, ശോഭന, സതീഷ്.
പറവൂർ: പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് തൈപ്പറമ്പിൽ ടി.ഇ. രാമകൃഷ്ണെൻറ മകൻ റെനീഷ് (42) നിര്യാതനായി. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: സരിത. മക്കൾ: റിത്തുവിൻ കൃഷ്ണ, സയുവിൻ കൃഷ്ണ.
കോതമംഗലം: മാതിരപ്പിള്ളി ഐക്കര (അമ്പാട്ടുകുന്നേൽ) വി. ത്രിവിക്രമൻ നായർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, ഇറിഗേഷൻ -77) നിര്യാതനായി. സി.പി.ഐ മാതിരപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി, കോതമംഗലം ലോക്കൽ കമ്മിറ്റി അംഗം, ദീർഘകാലം മാതിരപ്പിള്ളി ഗ്രാമീണ വായനശാലയുടെ പ്രസിഡൻറ്, മാതിരപ്പിള്ളി സ്കൂൾ വികസനസമിതി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൊടകര പുഴങ്ങോട്ട് കുടുംബാംഗം വത്സല. മക്കൾ: വിനോയ്, പ്രശാന്ത്, സംഗീത. മരുമക്കൾ: മിനി, മിനി, ശ്രീകുമാർ.
കൂത്താട്ടുകുളം: കരിമ്പന മരുതനാട്ട് പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലമ്മ (86) നിര്യാതയായി. മൂങ്ങാംകുന്ന് വലിയകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ചിന്ന, ജോയി (മദ്ബഹ ശുശ്രൂഷകൻ, നാവോളിമറ്റം സെൻറ് ജോൺസ് യാക്കോബായ പള്ളി), ലിസി. മരുമക്കൾ: ജോയി, ആലീസ്, ജോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.
എടത്തല: തോട്ടത്തിൽ വീട്ടിൽ അബ്ദുൽ ജലീലിെൻറ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: സിയാദ്, സജിത്ത്, സിമി. മരുമക്കൾ: സൽമത്ത്, സാജിദ, അജിത്ത്.
ആലുവ: അശോകപുരം കുന്നംകുത്ത് വീട്ടിൽ പരേതനായ മിഖായേലിെൻറ മകൻ ഫ്രാൻസിസ് (81) നിര്യാതനായി. മക്കൾ: ആൻറണി, റോസ്ലി, ലില്ലി, ജെസി. മരുമക്കൾ: സേവി, കുഞ്ഞുമോൻ, ഡേവീസ്, ലിൻസി, ബാബു, ജോസ്.
കുവൈത്തില്‍ കോവിഡ്ബാധിച്ച് മരിച്ചുവൈപ്പിന്: കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലിരുന്ന ഞാറക്കല്‍ വാഴപ്പിള്ളി ദേവസിക്കുട്ടിയുടെ മകന് റിഷ്കോവ് (43) നിര്യാതനായി. കുവൈത്ത് ആട്ടോ വണ്‍ ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മകന്: ഗബ്രിയേ മാത്യൂസ്. മാതാവ്: ഫിലോമിന. സംസ്കാരം കുവൈത്തില്‍ നടത്തി.
കുവൈത്തില്‍ കോവിഡ്ബാധിച്ച് മരിച്ചു
വൈപ്പിന്‍: കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലിരുന്ന ഞാറക്കല്‍ വാഴപ്പിള്ളി ദേവസിക്കുട്ടിയുടെ മകന് റിഷ്കോവ് (43) നിര്യാതനായി. കുവൈത്ത് ആട്ടോ വണ്‍ ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മകന്: ഗബ്രിയേ മാത്യൂസ്. മാതാവ്: ഫിലോമിന. സംസ്കാരം കുവൈത്തില്‍ നടത്തി.