Obituary
കോലഞ്ചേരി: ഓട്ടോ ഡ്രൈവർ തിരുവാണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവാണിയൂർ അത്താണി പഴപുരയിൽ പി.വി. ഷിബുവാണ് (51) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഡോക്ടറെ കാണാനെത്തിയതാണ്. ഇ.സി.ജി പരിശോധനക്ക് നിർദേശിച്ചെങ്കിലും പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: രാജു, പരേതയായ ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുറുഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
വൈപ്പിൻ:പുതുവൈപ്പ് മുഹ്യിദ്ദീൻ പള്ളിക്ക് സമീപം പടങ്ങൾ വീട്ടിൽ പരേതനായ മജീദിന്റെ മകൻ പി.എം.സിയാദ് (55) നിര്യാതനായി. മാതാവ്: പരേതയായ റൊക്കുമ്മ. ഭാര്യ: ഷീബ. മക്കൾ: സിൻസില, തൻസില, ഷിയ്യാസ്. മരുമക്കൾ: നിയ്യാസ്, അൻഷക്ക്.
പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കാത്തറ വീട്ടിൽ കെ.കെ. ഗോപി (66) നിര്യാതനായി. ഭാര്യ : ആശ. മക്കൾ: വിനു, അനിത. മരുമകൻ: ദിലീപ്. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ.
ചളിക്കവട്ടം: കോശ്ശേരി പരേതനായ ബുഹാരിയുടെ മകൻ മൊയ്തീൻ കുഞ്ഞ് ഹാജി (79) നിര്യാതനായി. ഭാര്യ:ആബിദ. മക്കൾ: ഷംല, ഷഫീഖ്, ഷിജിന,ഷീബ. മരുമക്കൾ: അബ്ദുൾ ഖാദർ, സുമയ്യ,ബക്കർ, നിഷാദ്.
പട്ടിമറ്റം: കൈതക്കാട് കുഴുപ്പിള്ളി വീട്ടിൽ കെ.എച്ച്. കരീം (56-ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ വലംമ്പൂർ) നിര്യാതനായി. ഭാര്യ: ഷക്കീല.മക്കൾ: ആഷിക്, സീനത്ത്, അസ്ലം. മരുമക്കൾ: ജലീൽ, ആമിന.
ദേശം: മഠത്തിമൂല മേപ്പിള്ളിൽ വീട്ടിൽ ബീരാവുവിന്റെ മക൯ കൊച്ചുബാവ (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നസീറ,മജീദ്,ഹുസൈ൯,ബീവിറസാഖ്,ലൈല. മരുമക്കൾ: അബ്ദുൽ കരീം,നബീസ,ജിബീഷ,നാസ൪,ഷംല,നജീദ്.
ഊരമന: ചേനക്കോട്ട് ഇത്താപ്പിരി ചാക്കോ (75) നിര്യാതനായി. ഭാര്യ: താഴമന കുടുംബാംഗം മറിയം. മക്കൾ: ജൂലി,എൽദോസ്,അനു. മരുമക്കൾ: പൗലോസ് കുമരേലിൽ പാമ്പാക്കുട, അനു ചക്കുളങ്ങരയിൽ പാമ്പാക്കുട, ജോഷി ചാലക്കൽ വടകര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കളമശ്ശേരി: വട്ടേക്കുന്നം കിണറ്റിങ്ങൽ വീട്ടിൽ പരേതനായ വീരാക്കുട്ടിയുടെ മകൻ ലത്തീഫ് (62) നിര്യാതനായി.ഭാര്യ ഹസീന. മക്കൾ: ഷാനിത,ഷാമില,ഷഹന. മരുമക്കൾ: ഷമീർ,ഷിഹാബ്,റാഷിഫ്.
കിഴക്കമ്പലം : ചേലക്കുളം ജമാ അത്തിലെ കണിച്ചേരി തച്ചയിൽ മക്കാറുടെ മകൻ ഇമാമുദ്ദീൻ (ഇമാം-45)നിര്യാതനായി. ഭാര്യ: കൈപ്പൂരിക്കര കോട്ടപ്പുറം സലീമിന്റെ മകൾ സജ്ന. മക്കൾ: ഹിബ ഫാത്തിമ(നഴ്സിങ് വിദ്യാർഥിനി),റിഫ അയിഷാ(ദയറ സ്കൂൾ, ഞാറള്ളൂർ). സഹോദരങ്ങൾ:ആബിദ, ലുബ്ന,സലീന, പരേതനായ ശാഹുൽ ഹമീദ്.
തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം അമൃതഭവനിൽ ദിനേഷിന്റെ ഭാര്യ സ്മിത (44) നിര്യാതയായി. മകൾ: അനുഷ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഉദയംപേരൂർ ശ്മശാനത്തിൽ.
പള്ളുരുത്തി: നമ്പ്യാപുരം റഹ്മാനിയ ജുമാ മസ്ജിദിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ മകൻ എ. ഹനീഫ് (72) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: നജുമ. മക്കൾ: ഷഫീക്ക്,സനോജ്, ഷബന. മരുമക്കൾ: സൈനബ,ഹാരിഷ,സുനീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മാധവി ഉദയംപേരൂർ: തെക്കൻ പറവൂർ അരേശ്ശേരിൽ പരേതനായ അയ്യപ്പന്റെ ഭാര്യ മാധവി (74) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: അജയകുമാർ.സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ഉദയംപേരൂർ പൊതു ശ്മശാനത്തിൽ.