Obituary
കോതമംഗലം: വാരപ്പെട്ടി പിടവൂർ മംഗലത്ത് എം.ബി. ഇബ്രാഹിം (60) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷമീർ, ബീമ. മരുമകൻ: ഫൈസൽ.
തൊടുപുഴ: നഗരത്തിൽ കുട്ടപ്പാസ് ഹോട്ടലിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടവെട്ടി ചെരിഞ്ചോട്ടിൽ ജബ്ബാറാണ് (61) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇതുവഴി നടന്നുപോയവരാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വന്ന് പരിശോധിക്കുേമ്പാൾ മരിച്ചനിലയിലായിരുന്നു. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുണ്ട്. തിങ്കളാഴ്ച രാത്രി സമീപത്തെ ലോഡ്ജിൽ വാക്കേറ്റം നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.സദൻ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം ലോഡ്ജിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജബ്ബാർ നഗരത്തിലെ മത്സ്യവ്യാപാരിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ലൈല. മക്കൾ: നവാസ്, അനൂപ്.
അടിമാലി: പുല്ലുകെട്ട് തലയിൽ ചുമന്നുകൊണ്ടുവരുന്നതിനിടെ വീണ് മരിച്ചു. അടിമാലി ഇരുട്ടുകാനം മാറായത്ത് ഉണ്ണിയാണ് (ആശാരി ഉണ്ണി) (54) മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വീടിന് സമീപമാണ് സംഭവം. പശുവിന് കൊടുക്കാൻ ചെത്തിയ പുല്ലുമായി വരുേമ്പാൾ കാൽതെന്നി തലയടിച്ച് വീഴുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: ഉണ്ണിമായ, കൃഷ്ണപ്രിയ, കൃഷ്ണേന്ദു.
എടവനക്കാട്: പഴങ്ങാട് പടിഞ്ഞാറ് വലിയ വീട്ടിൽ പരേതനായ ഇബ്രാഹീമിെൻറ ഭാര്യ ഖദീജ (78) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: കബീർ, താഹിറ, സീനത്ത്. മരുമക്കൾ: ഹൈദ്രോസ്, മുഹമ്മദ് റാഫി, സഫിയ.
ആലങ്ങാട്: മാളികംപീടിക ചിറങ്ങര റോഡിൽ കൂത്താട്ടുപറമ്പിൽ ഹൈദ്രോസിെൻറ ഭാര്യ ജാസ്മിൻ (46) നിര്യാതയായി. മകൾ: ഫാത്തിമ.
പെരുമ്പാവൂർ: വെസ്റ്റ് മുടിക്കൽ കളപ്പോത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അനസ്, മുഹ്സിൻ, അമീൻ, നജ്വ. മരുമക്കൾ: ഫുസില, ഫാത്തിമ, നുസ്റിൻ.
മട്ടാഞ്ചേരി: വൈസ്മെൻ ഇൻറർനാഷനൽ ഇന്ത്യ ഏരിയ പ്രസിഡൻറ് തോപ്പുംപടി ഗ്രീൻ വില്ലേജിൽ ഔറേലിയൻ ഫിഗേരദോ (77) നിര്യാതനായി. പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയറാണ്. ഭാര്യ: പെട്രോ. മകൾ: ജീൻ മെൻഡസ്. മരുമകൾ: റൂബൻ മെൻഡസ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
മൂവാറ്റുപുഴ: കാവുങ്കര കണ്ണങ്ങലാൽ വീട്ടിൽ പരേതനായ ഫക്രുദീെൻറ മകൻ പി.സി.പി. ഷാജി (50) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: ഫക്രുദീൻ, ഫർഹാന.
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ ഉദ്യോഗസ്ഥൻ മണ്ണൂർ കീഴേത്ത് മയൂഖം വീട്ടിൽ വേണുഗോപാൽ (52) നിര്യാതനായി. ഐരാപുരം കവിത ജങ്ഷൻ കുന്നയ്ക്കാമറ്റത്തിൽ കുടുംബാംഗമാണ്. ഭാര്യ: ഗംഗാദേവി ( കോഓപറേറ്റിവ് പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ). മകൻ: അരുൺ വേണുഗോപാൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ആലുവ: നഗരസഭ കൗൺസിലർ ലിസ ജോൺസെൻറ ഭർത്താവ് തോട്ടക്കാട്ടുകര കായനാട്ട് വീട്ടിൽ പരേതനായ ആഞ്ചലോസിെൻറ മകൻ ജോൺസൻ (55) നിര്യാതനായി. മകൻ: സാൻറി ജോൺസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് യു.സി കോളജ് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.
നീറിക്കോട്: കെ.കെ ജങ്ഷൻ മറുത്തോതറ പരേതനായ തോമസിെൻറ ഭാര്യ ജെസി (72) നിര്യാതയായി. മക്കൾ: ലിജു, ഡെൻസിൽ.
എടവനക്കാട്: ചുള്ളിപ്പറമ്പിൽ പരേതനായ മമ്മുവിെൻറ മകൻ മജീദ് (61) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: ജസിൽ അസ്ലം (ഖത്തർ), ജിഷിത, ഷിജിത. മരുമക്കൾ: ഷബ്ന, ഹാരിസ്, ഇസ്ഹാഖ് (ഇരുവരും ഖത്തർ).