Obituary
അഴീക്കോട്: മേനോൻബസാറിൽ പരേതനായ അയ്യാരിൽ കരിക്കുളത്ത് മുഹമ്മദ് നിസാറിെൻറ ഭാര്യ സാറ (79) നിര്യാതയായി. പറവൂർ കൂലോത്ത് മമ്മുഹാജിയുടെ മകളാണ്. മക്കൾ: സുൽഫിക്കർ, ഐഷാബി, ഹലീമാബി, സഫൂറ, ഹഫ്സ. മരുമക്കൾ: അക്ബർ, നിസാർ, അക്ബർ, നാസർ, റഹിയാന.
ആലുവ: തോട്ടയ്ക്കാട്ടുകര ഇലവുങ്കൽ ഇ.കെ. ശ്രീധരൻ (87) നിര്യാതനായി. തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശാഖ സ്ഥാപക പ്രസിഡൻറാണ്. റിട്ട. ഇറിഗേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: കമലം കുറുമശ്ശേരി പന്തലാക്കൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (കാംകോ അത്താണി ), ശ്രീജികുമാർ (എയർപോർട്ട്), സിന്ധു. മരുമക്കൾ: വിജി (ജി.ടി.എൻ സൊസൈറ്റി), സുജ (റെയിൽവേ).
കാലടി: തോമ്പ്രക്കുടി ശങ്കരെൻറ മകൻ ടി.എസ്. രാഘവൻ (62) നിര്യാതനായി. ഭാര്യ: ടി. പ്രീത (വാട്ടർ അതോറിറ്റി, എറണാകുളം). മക്കൾ: ദീബു, ജ്യോതിഷ്.
മൂവാറ്റുപുഴ: നാകപ്പുഴ ഏഴാനിക്കാട്ട് പുന്നക്കോട്ടിൽ (കോതവഴിക്കൽ) ജോസഫ് ചാക്കോ (74) നിര്യാതനായി. ഭാര്യ: മരിയ കുളപ്പുറം പിച്ചാപിള്ളിൽ കുടുംബാംഗം. മക്കൾ: ജയിംസ്, മാത്യൂസ്. മരുമകൾ: റാണി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് നാകപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞൂർ: നാലാം വാർഡ് പത്മാലയം പി. രാജു (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, ചൊവ്വര) നിര്യാതനായി. തുറവുംകര മംഗലംപാണ്ടിൽ പരേതനായ എം. ഭൂതനാഥമേനോെൻറയും കാഞ്ഞൂർ വാരനാട്ട് ചന്ദ്രമതിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്, അകവൂർ ഹൈസ്കൂൾ, ശ്രീമൂലനഗരം) മകനാണ്. ഭാര്യ: കൊടകര ഐക്കര കുടുംബാംഗം ഡോ. രാജി. മക്കൾ: വൈഷ്ണവ്, ദേവിക.
ആലങ്ങാട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നീറിക്കോട് കെ.കെ. ജങ്ഷന് സമീപം പള്ളത്തുപറമ്പിൽ അഷ്റഫിെൻറ ഭാര്യ നജ്മ (56) മരിച്ചു. മക്കൾ: ഷറഫുദ്ദീൻ, സുൽഫി. മരുമക്കൾ: റഫീഖ്, റൈഹാന.
എടവനക്കാട്: കപ്പിത്താംപറമ്പിൽ ജോർജ് (69) നിര്യാതനായി ഭാര്യ: ഷേർളി. മകൾ: ജിഷ്മ. മരുമകൻ: ലോറൻസ്.
മട്ടാഞ്ചേരി: പുതുവാശ്ശേരി പറമ്പിൽ പരേതനായ സ്റ്റാലിൻ സെയ്ത് മുഹമ്മദിെൻറ മകൻ കെ.എസ്. സുബൈർ (74) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നിസാർ, അസ്ലം, അനീഷ, ഹസീന. മരുമക്കൾ: നസീർ, സിനി, സിമി, റഫിയത്ത്.
കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ ആലുങ്കൽ കുഞ്ഞൻപിള്ളയുടെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: രാജമ്മ, ശിവൻ, ലീല, അമ്മിണി, രാജു, സിന്ധു. മരുമക്കൾ: ശശി, കുമാരി, ഷാജൻ, ശശി, ബിന്ധു, സന്തോഷ്.
കരുമാല്ലൂർ: യു.സി കോളജ് കടൂപാടം വെട്ടുകാട്ടിൽ പരേതനായ പരീതിെൻറ ഭാര്യ താച്ചിക്കുട്ടി ഹജ്ജുമ്മ (105) നിര്യാതയായി. മക്കൾ: വി.പി. അഹമ്മദ് (റിട്ട. ഏലൂർ എച്ച്.ഐ.എൽ), സാറാമ്മ, ഐഷ, ഷെരീഫ, പരേതനായ വി.പി. അബു(ഐ.എ.സി, ഏലൂർ). മരുമക്കൾ: അലി, അസ്മ അഹമ്മദ് (റിട്ട. ഫാർമസിസ്റ്റ് ഗവ. ആയുർവേദ ഡിസ്പെൻസറി), പരേതരായ കുട്ടി, മുഹമ്മദ്, സുഹ്റ അബു.
കരുമാല്ലൂർ: മാഞ്ഞാലി കുന്നുംപുറത്ത് അഞ്ചുപറമ്പിൽ പരേതനായ അബൂബക്കർ സിദ്ദീഖിെൻറ മകനും കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ എ.എ. നസീർ (45) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: കൊച്ചാമി. ഭാര്യ: കിഴക്കമ്പലം സ്വദേശിനി റാഹില. മക്കൾ: നിസ്മൽ, നിഹാൽ, നിജിൽ. സഹോദരങ്ങൾ: ജമീല, അക്ബർ, മുഹമ്മദ് നവാബ്, നാസർ, ഫസീല (വള്ളുവള്ളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), സഹീർ.
കോട്ടയം: കോട്ടയം പി.ഡബ്ല്യു.ഡി ഓഫിസ് റിട്ട. ജീവനക്കാരന് താഴത്തങ്ങാടി തളിക്കോട്ട ദേവസ്വംപറമ്പില്‍ കുടുംബാംഗം പി.ജി. നിത്യാനന്ദ വാധ്യാര് (76) നിര്യാതനായി. ഭാര്യ: എസ്. നിര്‍മലാദേവി. മക്കള്‍: നിഹേഷ് (തൃശൂര്‍ ഗോള്‍ഡ് ജ്വല്ലറി, കോട്ടയം), നിഷ (എളമക്കര, കൊച്ചി). മരുമക്കള്‍: റാണി, പ്രദീപ്.