Obituary
ബോൾഗാട്ടി: മുളവുകാട് ജന്മപറമ്പിൽ തങ്കമ്മ നന്ദനൻ (85) നിര്യാതയായി. മക്കൾ: ബാബു, തമ്പി, സിന്ധു, ബിന്ദു, ജോഷി, ഉണ്ണികൃഷ്ണൻ, ഇന്ദു, പരേതയായ സന്ധ്യ. മരുമക്കൾ: സുധ, സരോജിനി, ദിനേശൻ, അമ്മിണി, ഉഷ, മണി.
അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് മാടശ്ശേരി വീട്ടിൽ പരേതനായ കൊച്ചുദേവസിയുടെ ഭാര്യ റോസി (84) നിര്യാതയായി. പീച്ചാനിക്കാട് കല്ലൂക്കാരൻ കുടുംബാംഗമാണ്. മക്കൾ: ജോർജ്, മേരി, പോളി, ലീന, ജോസഫ്, ജയിംസ്. മരുമക്കൾ: റോസിലി, വർഗീസ്, അവറാച്ചൻ, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കോക്കുന്ന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കോതമംഗലം: നെല്ലിക്കുഴി തേലക്കാട്ട് (പാലത്തിങ്ങലിൽ) ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80) നിര്യാതയായി. മക്കൾ: ലളിത, വിജയൻ നായർ (റിട്ട.റവന്യൂ), പുരുഷോത്തമൻ നായർ, രത്നമ്മ. മരുമക്കൾ: പ്രഭാകരൻ നായർ, കുമാരി, ശാലിനി (ആരോഗ്യ വകുപ്പ്), രാജൻ.
കൊച്ചി: കലൂർ കതൃക്കടവ് സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് റോഡിൽ എഫ്.എസ്.ഐ ക്വാർട്ടേഴ്സിന് സമീപം (എൽ.പി.ആർ.എ 98, ബ്ലൂ ഹൗസ്) കെ. കുമാരദാസ് (88) നിര്യാതനായി. റിട്ട. പാസ്പോർട്ട് ഓഫിസറാണ്. ഭാര്യ ധാത്രി കുമാരദാസ് ഈമാസം 23ന് നിര്യാതയായിരുന്നു.
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില് അമ്പിളി സന്തോഷ് ആണ് (48) മരിച്ചത്. അമീരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: സന്തോഷ് കുമാർ. പിതാവ്: വാസുകുട്ടി. അല്ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു അമ്പിളി. രണ്ട് ആൺകുട്ടികളുണ്ട്. ജൂലൈ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൂത്താട്ടുകുളം: വാഴക്കുല വെട്ടുന്നതിനിടെ മധ്യവയസ്കൻ കുളത്തിൽവീണ് മരിച്ചു. കിഴകൊമ്പ് പുതിയേടത്ത് കുഴിയിൽ ഏലിയാസാണ് (58) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മകളുടെ കുട്ടി കരയുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് അപകടവിവരമറിയുന്നത്. കൂത്താട്ടുകുളം അഗ്നിരക്ഷസേന, പൊലീസ്, സമീപവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഏലിയാസിനെ പത്തടിയോളം താഴ്ചയുള്ള കിണറ്റിൽനിന്ന് പുറത്തെടുത്തത്. ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സാറാമ്മ. മക്കൾ: സൗമ്യ (ഖത്തർ), സിജോ. മരുമകൻ: ജോബിൻ (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം വടകര സെൻറ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.
കോതമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പിണ്ടിമന ആലിൻചുവട് കൊച്ചുപറമ്പിൽ കെ.എസ്. മണിയുടെ മകൻ അമൽ മണിയാണ് (24) മരിച്ചത്. അഞ്ചുമാസം മുമ്പ് പെരുമ്പാവൂർ വളയിൻചിറങ്ങരയിലായിരുന്നു അപകടം. വളയൻചിറങ്ങര യൂണിപവർ എന്ന സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. മാതാവ്: മീന. സഹോദരൻ: അശ്വിൻ.
പറവൂർ: മുളയിരിക്കൽ എബ്രഹാം വർഗീസ് (79) നിര്യാതനായി. ഭാര്യ: മേരി (റിട്ട പ്രധാനാധ്യാപിക). മക്കൾ: വിജയ് (മർച്ചൻറ് നേവി), പോൾ (മർച്ചൻറ് നേവി). മരുമക്കൾ: ജീജ (അധ്യാപിക സി.എസ്.ഐ കരുണാലയം, ആലുവ), സുമ (ലക്ചർ, മാർ ഗ്രിഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളജ്, പറവൂർ).
പറവൂർ: കൊട്ടുവള്ളിക്കാട് ചെട്ടിക്കാട് കണിയാമ്പുറം വീട്ടിൽ ആൻറണി (84) നിര്യാതയായി. ഭാര്യ: പൗളി. മക്കൾ: ആൻറണി ജോസി, ജെസി, ജാൻസി. മരുമക്കൾ: പൗലോസ്, ഷീബ, ജോസി.
പറവൂർ: തോന്ന്യകാവ് അംബേദ്കർ കോളനിയിൽ അഞ്ചുകണ്ടം നികത്തിൽ വീട്ടിൽ കാർത്യായനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കാർത്തികേയൻ. മക്കൾ: കലമോഹനൻ, കൽപന, പരേതനായ ഗോപി. മരുമക്കൾ ഗീത, സുഹറ ബീവി, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ
പെരുമ്പാവൂർ: മാറമ്പള്ളി തോട്ടത്തിൽ കോട്ടപ്പുറത്ത് (തോപ്പിൽ) പരേതനായ അലിയാരിെൻറ ഭാര്യ ഐശുക്കുഞ്ഞ് (80) നിര്യാതയായി. മക്കൾ: മുസ്തഫ, ഹമീദ്, അയ്യൂബ്, ഷാഫി, സീനത്ത്, റുഖിയ. മരുമക്കൾ: റംല, നസീമ, നിസ, സഫ്ന, അബ്ദുൽറഹ്മാൻ, കാസിം.
കരുമാല്ലൂർ: റിട്ട. സെയിൽസ് ടാക്സ് ജീവനക്കാരൻ യു.സി കോളജ് സുനിൽ വിഹാറിൽ വി. കേശവെൻറ ഭാര്യ വനജ (75) നിര്യാതയായി. മക്കൾ: മധു, സുധി, സുനിൽ. മരുമക്കൾ: ശ്രീലേഖ, രവിത, ദീപ.