Obituary
കാക്കനാട്: ഗോവണിപ്പടിയില്‍നിന്ന് വീണുണ്ടായ അപകടത്തിൽ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. കാക്കനാട് അത്താണിയില്‍ താമസിക്കുന്ന കൊട്ടാരത്തില്‍ റോയി ജോണാണ് (55) മരിച്ചത്. കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന റോയി തിങ്കളാഴ്ച രാത്രി എട്ടരയോടെ കാക്കനാട്ടെ വീട്ടിനുള്ളിലെ ഗോവണി ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയടിച്ച് വീണ റോയിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. നേരത്തേ കാക്കനാട്ട് വില്ലേജ് ഓഫിസര്‍ ആയിരുന്നു. തൃക്കാക്കര പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: സോജി (നോയല്‍ ബില്‍ഡേഴ്സ്). മക്കള്‍: റിച്ചി, റോസ് എന്സ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.
ചെങ്ങമനാട്: ദേശീയപാത ദേശം പറമ്പയം പാലത്തിൽ യാത്രക്കാർക്കിറങ്ങാൻ ഓട്ടോ ഒതുക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആലുവ മുപ്പത്തടം എരമം ആലിയം വീട്ടിൽ പരേതനായ അടിമയുടെ മകൻ എ.എ. ജമാലാണ് (54) മരിച്ചത്. ആലുവ ബൈപാസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ജമാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെ 10.20ഓടെയാണ് അപകടം. ഓട്ടോക്ക് പിറകിൽ വിമാനത്താവളത്തിലേക്കുള്ള ബസ് വരുന്നത് കണ്ട് ബസിൽ കയറാൻ യാത്രക്കാരി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. അതോടെ വാഹനം ഒതുക്കാനായി ജമാൽ പിറകിലേക്ക് നോക്കിയതോടെ ഓട്ടോയുടെ നിയന്ത്രണം വിടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡിൽ തെറിച്ചുവീണ ജമാലിനെ ദേശം കുന്നുംപുറം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യ: സഫിയ. മകൻ: ജുബിൽ. മരുമകൾ: റിഷാന.
ചെങ്ങമനാട്: ദേശീയപാത പറമ്പയം കവലയിൽ ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ കണക്കൻകടവ് തുരുത്തിപ്പുറം ചിറയത്ത് വീട്ടിൽ മോഹനന്റെ മകൻ നിധിനാണ് (19) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.20ഓടെയാണ് സംഭവം.ആലുവ ഭാഗത്തുനിന്ന് വരുകയായിരുന്ന ടോറസ് നെടുവന്നൂർ റോഡിലേക്ക് പ്രവേശിക്കാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അത്താണി ഭാഗത്തുനിന്ന് വന്ന നിധിന്റെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ചുവീണ നിധിനെ നാട്ടുകാർ ദേശം കുന്നുംപുറം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: എൽസി. സഹോദരങ്ങൾ: റിയാൻഡ (കാനഡ), നെയ്മോൾ (അയർലന്‍ഡ്). മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ചെങ്ങമനാട്: ദേശീയപാത പറമ്പയം കവലയിൽ ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ കണക്കൻകടവ് തുരുത്തിപ്പുറം ചിറയത്ത് വീട്ടിൽ മോഹനന്റെ മകൻ നിധിനാണ് (19) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.20ഓടെയാണ് സംഭവം.
ആലുവ ഭാഗത്തുനിന്ന് വരുകയായിരുന്ന ടോറസ് നെടുവന്നൂർ റോഡിലേക്ക് പ്രവേശിക്കാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അത്താണി ഭാഗത്തുനിന്ന് വന്ന നിധിന്റെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ചുവീണ നിധിനെ നാട്ടുകാർ ദേശം കുന്നുംപുറം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: എൽസി. സഹോദരങ്ങൾ: റിയാൻഡ (കാനഡ), നെയ്മോൾ (അയർലന്‍ഡ്). മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
പറവൂർ: റിപ്പബ്ലിക് റോഡിൽ ചെറുവള്ളി മഠത്തിൽ വിശ്വനാഥ ആചാരിയുടെ മകൻ സി.വി. കണ്ണൻ (53) നിര്യാതനായി. വിശ്വനാഥ് ജ്വല്ലറി ഉടമയാണ്. ഭാര്യ: മാടവളപ്പിൽ കുടുംബാംഗം വിദ്യ. മക്കൾ: നിഷാന്ത്, നിവേദിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.
കാക്കനാട്: തൃക്കാക്കര എളവക്കാട്ട് പാറേക്കാട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ പരീത് ഹാജി (74) നിര്യാതനായി. ഭാര്യമാർ: അസീന, പരേതയായ ഐശുമ്മ. മക്കൾ: ഇ.പി. കാദർകുഞ്ഞ് (കൗൺസിലർ, തൃക്കാക്കര നഗരസഭ), അബ്ദുൽ റഫീക്ക് (ടി.സി.സി, കളമശ്ശേരി), സഫീന. മരുമക്കൾ: ഷാജഹാൻ, ആശാമോൾ (കേരള വാട്ടർ അതോറിറ്റി), സൗജു (വി.ഇ.ഒ).
പൊന്നുരുന്നി: ഈസ്റ്റ് കളപ്പുരക്കൽ വീട്ടിൽ കോട്ടയം കുടമാളൂർ രാധാമന്ദിരത്തിൽ വേലായുധൻ നായരുടെ മകൻ ആർ.വി. ശ്രീകുമാർ (61) നിര്യാതനായി. ഭാര്യ: ഇന്ദു. മകൾ: മീനാക്ഷി (ടി.സി.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.
ആലുവ: ചിറ്റൂർ ഗവ. കോളജ് മുൻ പ്രിൻസിപ്പലും എറണാകുളം മഹാരാജാസ് കോളജ് ഫിസിക്സ് പ്രഫസറുമായിരുന്ന തോട്ടക്കാട്ടുകര ഫ്രണ്ട്സ് ലൈനിൽ പാറേക്കുന്നേൽ പി.എം. സെബാസ്റ്റ്യൻ (81) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് ഡെയ്സി തോമസ് (കാലടി ശ്രീശങ്കര കോളജ് മുൻ അധ്യാപിക). മക്കൾ: ഡയനറോസ് (ഡി.ജി.എം എച്ച്.പി.സി.എൽ, പുണെ), ഡോണിയ (എൻജിനീയർ യു.എസ്.എ), ഡാലിസ് (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: ഡോ. ജോണി ടി. എബ്രഹാം (എൻ.ഡി.എ, പുണെ), നെവിൻ മാത്യു (യു.എസ്.എ), ദീപക് മാത്യു (യു.എസ്.എ).
കാഞ്ഞൂർ: തുറവുങ്കര പടയാട്ടി ലിയ (44) നിര്യാതയായി. എറണാകുളം വടുതല കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.ജെ. ഫ്രാൻസിസ്. മക്കൾ: രാഹുൽ, രോഹിത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: കാവുങ്കര തര്‍ബിയത്ത് നഗർ മുരിങ്ങക്കുടിയില് അലിക്കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സീതി, ഷഫീഖ്, ഷരീഫ്, ഷജില. മരുമക്കള്‍: അബ്ദുൽ റഹീം, സഫിയ, സജ്ന, ഷീന.
മൂവാറ്റുപുഴ: ആവോലി വള്ളിക്കട കൂട്ടുങ്കക്കുടിയിൽ ജോണി (63) നിര്യാതനായി. ഭാര്യ: ഷേർളി (കോതമംഗലം കടവിങ്കൽ കുടുംബാംഗം). മക്കൾ: ജീത്തു (യു.കെ), ജീവ (കാനഡ). മരുമക്കൾ: സെബാസ്റ്റ്യൻ ഔസേപ്പ് (യു.കെ) ആരക്കുഴ, അക്ഷയ് മധു (കാനഡ) വാഴക്കുളം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നടുക്കര സെന്റ് മാത്യൂസ് പള്ളി കുടുംബ കല്ലറയിൽ.
പാലാരിവട്ടം: മാമംഗലം മങ്ങാട്ട് വീട്ടിൽ പ്രഭാകരൻ കർത്തായുടെ ഭാര്യ പുഷ്പ (73) നിര്യാതയായി. മക്കൾ: ബിന്ദു, ആശ, മിനി. മരുമക്കൾ: സന്തോഷ് കുമാർ, അജയകുമാർ, ശ്രീകുമാർ.
എടവനക്കാട്: പഴങ്ങാട് പഴക്കാട്ട് പരേതനായ റോക്കിയുടെ ഭാര്യ റീത്ത (82) നിര്യാതയായി. മക്കൾ: അംബ്രോസ്, അലക്സ്, റോമി, റാണി, ലൈസ. മരുമക്കൾ: ലൈസ, ലാലി, ആലീസ്, നൈജിൻ, റിജോയ്സ്.