Obituary
കാലടി: ശ്രീശങ്കര പാലത്തിന് സമീപത്തെ അമ്മ ഹോട്ടലിൽ സർക്കാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ബേപ്പൽ ഇടയടത്ത് വീട്ടിൽ ഷൈൻ മോൻ ജോസഫാണ് (43) മരിച്ചത്. ദേവികുളം മുൻ ബി.ഡി.ഒ ആണ്. നിലവിൽ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മുറിയിൽനിന്ന് മദ്യ-വിഷ കുപ്പികൾ കിട്ടിയതായി പൊലീസ് പറഞ്ഞു. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.
പറവൂർ: മാച്ചാംതുരുത്ത് കൈതക്കാട്ട് വീട്ടിൽ വേലായുധന്റെ മകൻ കെ.വി. ജോഷി (55) റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 10ന് സഹോദരന്റെ സ്കൂട്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുശീല. മക്കൾ: ജ്യോതി, ജ്യോതിഷ്. മരുമകൻ: ശ്രീജിത്.
പറവൂർ: കൊട്ടുവള്ളിക്കാട് തുണ്ടിപ്പറമ്പിൽ വേണുഗോപാൽ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ശ്യാം ലാൽ (കെ.എസ്.ഇ.ബി), ശ്യാംലി, വർഷ, മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോന്നിയക്കാവ് ശ്മാശാനത്തിൽ.
ആലങ്ങാട്: പുതിയറോഡ് ഇഞ്ചക്കൽ വീട്ടിൽ വർക്കി ഔസേപ്പ് (93) നിര്യാതനായി. ഭാര്യ: അന്നംക്കുട്ടി. മക്കൾ: ജോയ്, ജോസ്, ബേബി, തോമസ്. മരുമക്കൾ: ആനി, ബീന, ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഫോർട്ട്കൊച്ചി വെളി: ജൂബിലി നഗർ കണ്ണശ്ശേരി ഹൗസിൽ ഓസി ഡിക്കോത്ത (43) നിര്യാതനായി. മാതാവ്: പരേതയായ ജൂണി ഡിക്കോത്ത. ഭാര്യ: ക്രിസൽ ഡിക്കോത്ത. മക്കൾ: എറിക് ഡിക്കോത്ത, ഈഥൻ ഡിക്കോത്ത. സഹോദരൻ: ഓസ്കർ ഡിക്കോത്ത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് സെന്റ് ജോസഫ് മന്ദിരം പള്ളി സെമിത്തേരിയിൽ.
കൂത്താട്ടുകുളം: കാക്കൂർ (തിരുമാറാടി) വടക്കേടത്ത് ജോർജ് (82, വർക്കി ഔസേപ്) നിര്യതനായി. ഭാര്യ: അമ്മിണി. മക്കൾ: സേവിയർ ജോർജ്, റോയി ജോർജ്. മരുമക്കൾ: ബീന, ജൂഡി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാക്കുർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
അങ്കമാലി: അകപ്പറമ്പ് കരുമത്തിവീട്ടിൽ ഒ. ദേവസിയുടെ മകൻ മാർട്ടിൻ (40) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങൾ: ജോണി, റോസിലി, പോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് പ്രോത്താസീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഫോർട്ട് കൊച്ചി: പടയാട്ടി വീട്ടിൽ സേവ്യർ ഗ്രേഷ്യസ് (68) നിര്യാതനായി. (ആസ്പിൻ വാൾ മുൻ ജീവനക്കാരനായിരുന്നു) ഭാര്യ: അയറിൻ. മക്കൾ: ആൻ ജിനു, അനീറ്റ. മരുമക്കൾ: ടെമി തോമസ്, വൈറ്റസ് സെബാസ്റ്റ്യൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വെള്ളിത സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക സെമിത്തേരിയിൽ.
മാലിപ്പുറം: കറുത്തേടം പണ്ടാരപ്പറമ്പിൽ ജോണിന്റെ ഭാര്യ ഗ്രേസി (72) നിര്യാതയായി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ : മനോജ്, ജോസ്റ്റൻ.
ആലുവ: തായിക്കാട്ടുകര ‘താര നിവാസില്‍’ മുഹമ്മദ് അബ്ദുല്‍ കലാം (തിരുവനന്തപുരം വള്ളക്കടവ് സ്വദേശി-89) നിര്യാതനായി. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായിരുന്നു (റിട്ട. ഐ.ആർ.പി.എസ്). ഭാര്യ: നൂറുന്നിസ (പുനലൂര്‍). മക്കള്‍: ദീപ കലാം (റിട്ട.കെ.എസ്.ഇ.ബി), ദീപു കലാം (കെ.എസ്.ഇ.ബി), ദീപ്തി കലാം (യു.കെ). മരുമക്കള്‍: കലാം കാസിം ആലപ്പുഴ (റിട്ട.സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടര്‍), അനീഷ ഖാദര്‍ (ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, കളമശ്ശേരി).
കോതമംഗലം: നെല്ലിക്കുഴി പരേതനായ കാനാക്കുഴി മീരാന്റെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: ലൈല, നസീമ, സലീന, ഷെമീർ, മൊയ്തു. മരുമക്കൾ: ബഷീർ, സലീം പെരുമ്പാവൂർ, പി.കെ. സലീം, അനീഷ, സനുജ.
മട്ടാഞ്ചേരി: ചക്കരിയിടുക്ക് രാമച്ച പറമ്പിൽ പരേതനായ ഹംസ സാഹിബിന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മകൾ: സജീന. മരുമകൻ: ടി.എച്ച്. നൗഷാദ്.