Obituary
പള്ളുരുത്തി: കച്ചേരിപ്പടി ദേശാഭിമാനി പാട്ടാളത്ത് പറമ്പിൽ പരേതനായ സെയ്താലിയുടെ മകൻ അബു (60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സുനിൽ, സുൽഫിക്കർ, സുഫി, സുനൈജ, ചിന്നു. മരുമക്കൾ: സത്താർ, ഷക്കീർ, അനു.
ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് വലിയവീട്ടിൽ പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുജാത, സുരേഷ്, സുഭാഷ്. മരുമക്കൾ: സലിംകുമാർ, സവിത.
പുക്കാട്ടുപടി: മൂലയില് ഉമ്മറിന്റെ മകന് അഫ്സല് (42) നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി അഞ്ചാംപരുത്തി കുടുംബാംഗം സിമിത. മക്കള്: യാസീന്, ഐഷ, ആലിയ.
ആലുവ: തോട്ടുമുഖം കോന്നംകുളം പരേതനായ മരയ്ക്കാർ പിള്ളയുടെ ഭാര്യ താച്ചി (72) നിര്യാതയായി. മക്കൾ: മുഹമ്മദാലി, നാസർ, കരീം, കബീർ, ഐഷ, അസ്മ. മരുമക്കൾ: അൻസ, സുഹ്റ, ഷമീന, ഷെറീന, അബ്ദുൽകലാം, അബൂബക്കർ.
കൂത്താട്ടുകുളം: മണ്ണത്തൂർ തിയറ്റർപടി പാണുകുന്നേൽ പി.കെ. കൃഷ്ണൻ (75) നിര്യാതനായി. ചെത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: ശാരദ (പിറമാടം ഇരുപുളം കാട്ടിൽ കുടുംബാംഗം). മക്കൾ: സുനിൽ (ഗവ. ആയുർവേദ ഡിസ്പെൻസറി, ചെള്ളയ്ക്കപ്പടി), സാന്റി (അയർലൻഡ്). മരുമക്കൾ: വിജി (കൃഷിവകുപ്പ്, മുളന്തുരുത്തി), മനോജ് (അയർലൻഡ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ.
കളമശ്ശേരി: കുടിലിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, സലാം, റസാഖ്, റംല, വഹീദ. മരുമക്കൾ: ഉമ്മർ, ഷെരീഫ്, സുൽഫത്ത്, ആഷിദ, സുനില. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഞാലകം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊച്ചി: തോപ്പുംപടി പരേതനായ കൂഴിമുറ്റം പി.എച്ച്. കോയയുടെ ഭാര്യ കെ.കെ. സൈനബ (67) നിര്യാതയായി. മക്കൾ: ഷഹബാനത്ത്, റഹിയാനത്ത്. മരുമക്കൾ: ബാബു, ഇക്ബാൽ.
പറവൂർ: മന്നം മാക്കനായിപറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: ലീല, മോഹനൻ, രമേശൻ, സുരേഷ്. മരുമക്കൾ: ദാമോദരൻ, ഉഷ, സരിത, ഷീല.
മൂവാറ്റുപുഴ: വാളകം കുന്നക്കാൽ പാപ്പാലിൽ പി.സി. ജേക്കബ് (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (അങ്കമാലി കരേടത്ത് കുടുംബാംഗം). മക്കൾ: ലിസി, സാജു, ലിജി. മരുമക്കൾ: സാമുവൽ, ജീന, രാജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വാളകം ബ്രദറൺ സെമിത്തേരിയിൽ.
പറവൂർ: ഏഴിക്കര എരവൂത്തറ മീനാക്ഷി (90) നിര്യാതയായി. ഭർത്താവ്: എ.പി. ചന്ദ്രൻ (ഏഴിക്കര മുൻ പഞ്ചായത്ത് പ്രസി). മക്കൾ: രമ, സുമ, രേണുക (ഡയറക്ടർ, പള്ളിയാക്കൽ സഹകരണ ബാങ്ക്), സതി. മരുമക്കൾ: വിശ്വംഭരൻ, പരേതരായ രവി, രാമകൃഷ്ണൻ.
പറവൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വയോധികൻ മരിച്ചു. ജ്യൂ സ്ട്രീറ്റ് തെക്കിനേടത്ത് ടി.വി. ജോസാണ് (70) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് ദേശീയപാതയിൽ ചന്തക്ക് സമീപമായിരുന്നു അപകടം. ഇവിടത്തെ ഒരു കടയിലെ ജീവനക്കാരനാണ്. കടയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു. അഴീക്കോട്ടുനിന്ന് മൂവാറ്റുപുഴയിലേക്ക് മത്സ്യവുമായി പോയ പിക് അപ് വാനാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് സെന്റ് തോമസ് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ.
പറവൂർ: ദേശീയപാത 66 വികസനത്തിനായി ഏറ്റെടുത്ത കെട്ടിടം പൊളിക്കുന്നതിനിടെ തൂൺ തകർന്നുവീണ് ബിഹാർ സ്വദേശി നസറുല്ല മിയ (47) മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ചെറിയപ്പിള്ളിയിലെ എസ്.എൻ.ഡി.പി ശാഖ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ ശ്രീഷ് എന്ന കരാറുകാരന്റെ തൊഴിലാളിയായ നസറുല്ല മിയ കൊടുങ്ങല്ലൂർ മൂന്നുപീടികയിലാണ് താമസം. ഭാര്യയും മൂന്ന് മക്കളും ബിഹാറിലാണ്. സ്ലാബിന്റെ അടിയിൽ അകപ്പെട്ട ഇയാളെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. വയറിനും നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം പിന്നീട്.