Obituary
വാഴക്കുളം: മലയാറ്റൂർ സെൻറ് തോമസ് എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ നടുക്കര പുലിമലയില്‍ കുര്യാക്കോസിെൻറ ഭാര്യ സിസിലി (70) നിര്യാതയായി. വാഴക്കുളം വടക്കുംപറമ്പേല് കുടുംബാംഗമാണ്. മക്കള്‍: ജിസ് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, കാനഡ), ക്രിസ്റ്റല്‍ (നഴ്സ്, കാനഡ). മരുമക്കള്‍: സിമ്മി വാഴവേലിക്കകത്ത് വയല, സൈജു പതിക്കല്‍ കരിമ്പാനി (ഇരുവരും കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.
കുമ്പളങ്ങി: പൊള്ളയിൽ പി.കെ. സിദ്ധാർഥൻ (റിട്ട. എ.എസ്.ഐ -65) നിര്യാതനായി. ഭാര്യ: കുമാരി (റിട്ട. ജെ.പി.എച്ച്.എൻ). മക്കൾ: സൗമ്യ, സിമി. മരുമക്കൾ: നിഷാദ്, ശ്രീജിത്ത്.
കരുവേലിപ്പടി: മേച്ചരി ജോർജ് ജോസഫ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ -73) നിര്യാതനായി. ഭാര്യ: ജെസി ജോസഫ് (റിട്ട. സൂപ്രണ്ട് നേവൽ ബേസ്). ഇടപ്പള്ളി പുന്നച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ജിനി ആൻറണി (സൗദി അറേബ്യ), ജിതിൻ ജോസഫ് (എം.ബി.കെ ലോജിസ്റ്റിക്സ്). മരുമകൻ: ആൻറണി അനുമോദ് (സൗദി അറേബ്യ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചുള്ളിക്കൽ സെൻറ് ജോസഫ് ബത്ലഹേം പള്ളി സെമിത്തേരിയിൽ.
പള്ളുരുത്തി: കുമ്പളങ്ങി, ഇടപ്പറമ്പിൽ ജോസഫിെൻറ ഭാര്യ മേരി (കുഞ്ഞമ്മ- 74) നിര്യാതയായി. മക്കൾ: ജൂഡ് , സുനിൽ, റിൻസൺ, മേരി,ഷീബ. മരുമക്കൾ: റാണി, നിഷ, റിൻസി, ജോസഫ് ജൂഡ്. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: കരുവേലിപ്പടി പ്രദീപ് ഡ്രൈവിങ് സ്കൂളിന് സമീപം ടി. ആൻഡ്. ആർ ക്രോസ്സ് റോഡ് പാണ്ടികശാലക്കൽ പരേതനായ സുൽത്താൻ ഭായിയുടെ മകൻ പി. എസ്. സെയ്ത് മുഹമ്മദ് നിര്യാതനായി. മക്കൾ: അസീസ്, ഉബൈദ്, ഫാത്തിമ, സജന, ഫൈസൽ, അൻവർ. മരുമക്കൾ : ഹുസൈൻ, റഷീദ്, മൈമൂനത്ത്, നഗീന, സബി. ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ .
ചെങ്ങന്നൂർ: റോഡിന് കുറുകെച്ചാടിയ നായെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനായ മെഡിക്കല്‍ റെപ്രസേൻററ്റിവ് മരിച്ചു. ബുധനൂര്‍ പെരിങ്ങാട് 14ാം വാർഡിൽ ചാമക്കുറ്റിയില് ധീരജ് ഭവനിൽ രാമചന്ദ്രൻ-ലീലാമ്മ ദമ്പതികളുടെ മകൻ ധീരജ്കുമാറാണ് (40) മരിച്ചത്. ചെങ്ങന്നൂർ-മാന്നാർ റോഡിൽ ബുധനൂർ കോടഞ്ചിറ ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മെഡിക്കല്‍ റെപ്രസെേൻററ്റിവായിരുന്നു ധീരജ്. ഭാര്യ: ചെന്നിത്തല ചെറുകോല്‍ കണ്ണമ്പള്ളില്‍ തെക്കേതില്‍ കുടുംബാംഗം വിജി. മക്കള്‍: ദിയ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി), ധന്വി(യു.കെ.ജി വിദ്യാര്‍ഥിനി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
ശ്രീമൂലനഗരം: ഇലവുംകുടി മുഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തു (60) നിര്യാതയായി. മക്കൾ: അഷറഫ്, ബഷീർ, ഷബീർ, ഷബീറ, ഷിഹാബ്, ഷമീന, റഹീം. മരുമക്കൾ: ബഷീറ, സാജിദ, ഷെറീന, റഷീദ്, ആരിഷ്.
ആലുവ: ഉളിയന്നൂർ കൊമ്പത്തിൽ പരേതനായ മുകുന്ദൻ നായരുടെ ഭാര്യ ഗോമതി (64) നിര്യാതയായി. മകൾ: മഞ്ജു. മരുമകൻ: ജയചന്ദ്രൻ.
പറവൂർ: കൂട്ടുകാട് തെക്കിനേടത്ത് പരേതനായ മാർസലി ഭാര്യ സിസിലി-82 (റിട്ട. നഴ്സിങ് ട്യൂട്ടർ, തൃശൂർ മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: ഹമേഴ്സൺ, ഡോൾഫിൻ, ജൂലിയറ്റ്, റോമിയോ. മരുമക്കൾ: ഷീജ, ആൻറണി, തങ്കച്ചൻ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ചു. ആവോലി വിശ്വജ്യോതി എൻജിനീയറിങ് കോളജിലെ നാലാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി കരിങ്കുന്നം നെല്ലാംകുഴിയിൽ അജയ് സെബിൻ അലക്സാണ് (21) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ വാഴക്കുളം ശ്രീകൃഷ്ണ ഗ്യാസ് ഏജൻസിക്കു സമീപമായിരുന്നു അപകടം. വാഴക്കുളം ഭാഗത്തുനിന്ന് ആവോലിക്ക് പോകുകയായിരുന്ന അജയ് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടെന്നത്തിയ കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻറർ ആശുപത്രി മോർച്ചറിയിൽ.
എടവനക്കാട് : എസ്.എൻ സംഘത്തിന് സമീപം കോട്ടൂർ ചേന്നുവിെൻറ മകൻ കെ.സി. നാണപ്പൻ (83) നിര്യാതനായി ഭാര്യ: പരേതയായ സുഭദ്ര. മക്കൾ : ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിജയമ്മ. മരുമക്കൾ: ശോഭ, മിനി, ഗുരുജി ഗോപൻ.
മൂവാറ്റുപുഴ: കല്ലൂർക്കാട് കോട്ടയ്ക്ക്പുറത്ത് മല്ലിക (60) നിര്യാതയായി. പരേതരായ രാമെൻറയും തങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കൗസല്യ, എം.ആർ. പ്രഭാകരൻ (സി.പി.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി), വിശ്വനാഥൻ, ഷിബു, ഷിജി, പരേതരായ അമ്മിണി, രാജൻ, സുകുമാരൻ.