Obituary
ഇടപ്പള്ളി: ജവാൻ ക്രോസ് റോഡിൽ രായംമരക്കാർ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഷാഹുൽ (70) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഡോ. വസീം ഷാഹുൽ, ജസ്വിൻ ഷാഹുൽ. മരുമക്കൾ: മിൽന, അൻസീർ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.
പെരുമ്പാവൂർ: അമ്പാടൻ വീട്ടിൽ പരേതനായ അബൂബക്കറിന്റെ (കൊച്ചൗക്കർ) ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: ഖദീജ കരീം, മുഹമ്മദ് റാഫി, ജാസ്മിൻ റഹീം, നിഷാദ്. മരുമക്കൾ: പരേതനായ കരീം, റഹീം, സുഹറ, ഷീജ.
പെരുമ്പാവൂർ: മൗലൂദ് പുര നെടുംതോട് മൈത്രി നഗർ പള്ളിക്കവല കോന്നംകുടി അസീസിന്റെ ഭാര്യ ജമീല (65) നിര്യാതയായി. മക്കൾ: ഷീബ, ഷൈല, ഷാജു, ഷീന, ഷെബീന. മരുമക്കൾ: ഹബീബ്, ശംസുദ്ദീൻ, പരീത്, റിയാസ്, സുധീന.
ആലുവ: എടത്തല എൻ.എ.ഡി ലക്ഷ്മി വിലാസത്തിൽ ഗോവിന്ദൻ നായരുടെ മകൻ സന്തോഷ് കുമാർ (52, ലക്ഷ്മി ഹോസ്പിറ്റൽ ഡ്രൈവർ, എറണാകുളം) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഗോപിക, ഗോകുല, ശ്രീനാഥ്. മരുമകൻ: അനീഷ്.
പള്ളിക്കര: പറക്കോട് മലയിൽ വാസുദേവൻ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മകൾ: സുനിത. മരുമകൻ: ശ്രീകണ്ണൻ.
കൊടുവഴങ്ങ: ചെമ്പേരവീട്ടിൽ രാജൻ (90, കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ) നിര്യാതനായി. എളങ്കുന്നപ്പുഴ ഐക്കര കുടുംബാംഗമാണ്. ഭാര്യ: സാവിത്രിയമ്മ. മക്കൾ: ഉഷ (കെ.എസ്.ഇ.ബി), ശ്രീകുമാർ, ശ്രീദേവി, ഹരികുമാർ. മരുമക്കൾ: ജയകുമാർ, സോമശേഖരൻ, ലേഖ ശ്രീകുമാർ.
കൊച്ചി: പ്രശസ്ത സാമ്പത്തിക വിദഗ്ധൻ പ്രഫ. കെ.കെ. ജോർജ് (82) അന്തരിച്ചു. കൊച്ചി ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) ചെയർമാനാണ്. പബ്ലിക് ഫിനാൻസിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ധരിൽ ഒരാളായിരുന്നു. ദേശീയ അന്തർദേശീയ തലത്തിൽ വിവിധ ജേണലുകളിലും മാസികകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനമാതൃക സംബന്ധിച്ച അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയമാണ്. ആലുവ യു.സി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. കൊച്ചി സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി നേടിയത്. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ചു. എസ്.ബി.ഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലും പ്രവർത്തിച്ചു. പിന്നീട് കൊച്ചി സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ചേർന്ന് ഡയറക്ടറായി 2020ൽ വിരമിച്ചു. ഭാര്യ: ഷേർളി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജസ്റ്റിൻ (ബിസിനസ്), ജീൻ (അബൂദബി), ഡോ. ആൻ ജോർജ് (യു.സി കോളജ് ആലുവ). മരുമക്കൾ: പ്രഫ. സുമി (സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബൂദബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളജ്, പാളംകോട്ട). മരണാനന്തര ശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലെ സ്വവസതിയിൽ ആരംഭിക്കും.
കളമശ്ശേരി: പ്രമുഖ ഗൈനക്കോളജിസ്റ്റ് കളമശ്ശേരി രാജഗിരി റോഡ് കൊളഞ്ഞികൊമ്പില്‍ ഡോ. ത്രേസ്യ തോമസ് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡോ. തോമസ് ജോണ്‍ (കളമശ്ശേരി സാലീസ് ആശുപത്രി ഉടമ). മക്കള്‍: ഡോ. ജോണ്‍ ബോബി (യു.കെ), ഡോ. ജോണ്‍ നോബിള്‍ (ലൂര്‍ദ് ആശുപത്രി). മരുമകള്‍: റെനിന് എലിസബത്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കളമശ്ശേരി മാര്‍ത്തോമ പള്ളിയുടെ തെങ്ങോട്ടെ സെമിത്തേരിയില്‍.
ചെങ്ങമനാട്: വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. കുറുമശേരി ചെറുപറമ്പിൽ വീട്ടിൽ ഉദയനാണ്(60) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെ ചെങ്ങമനാട്-കുറുമശ്ശേരി റോഡിൽ പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ഷിദ, ലിദ. മരുമക്കൾ: ഷിബു, ബിജു.
അങ്കമാലി: അങ്കമാലി നഗരസഭ മുൻ ഉപാധ്യക്ഷയും മഹിള കോൺഗ്രസ് നേതാവുമായ എയർപോർട്ട് നഗറിൽ അരീയ്ക്കൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ലിസി (റിട്ട. അധ്യാപിക, കറുകുറ്റി സെന്റ് ജോസഫ്സ് ഹൈസ്കൂൾ- 78) നിര്യാതയായി. നെടുമ്പാശ്ശേരി വാപ്പാലശ്ശേരി കയ്യാല കുടുംബാംഗമാണ്. മക്കൾ: നൈജോ (കൊളംബിയ സ്റ്റുഡിയോ, അങ്കമാലി), നൈസി, നൈറ്റോ (പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: സോണിയ, പരേതനായ ബാബു, സ്മിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.
കൊച്ചി: പാലാരിവട്ടം ചക്കുങ്കൽ റോഡ് പ്രതീക്ഷയിൽ രവീന്ദ്രനാഥ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ഡി -74) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അമ്പിളി, അർച്ചന (ബഹ്റൈൻ). മരുമക്കൾ: അനിൽകുമാർ (സെക്യൂരിറ്റി ഓഫിസർ, എസ്.ബി.ഐ), മനു എം. മേനോൻ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.
കളമശ്ശേരി: മഞ്ഞുമ്മൽ മാച്ചേരി വീട്ടിൽ ദേവകി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരപ്പത്ത് വീട്ടിൽ പരേതനായ പരമേശ്വര പിള്ള. മക്കൾ: പി.പി. മാലതി, എം.വി. രാധാകൃഷ്ണൻ (റിട്ട. ഫാക്ട്), എം.വി. സുകുമാരി, എം.പി. ബേബി (റിട്ട. എസ്.ഐ, കേരള പൊലീസ്). മരുമക്കൾ: പങ്കജാക്ഷൻ, സതീദേവി, ജനാർദനൻ, വിജയമ്മ.