തൃശൂർ: കുറ്റിച്ചാക്കു ലോന അന്തോണി സൺസ് ഉടമ, ഐനിക്കൽ കുറ്റിച്ചാക്കു ലോനയുടെ മകൻ ജോസ് (76) നിര്യാതനായി. ഭാര്യ: ജൂലിയറ്റ് (റിട്ട. അധ്യാപിക, സെന്റ് ജോർജ്സ് എച്ച്.എസ്.എസ് പുറ്റേക്കര). മക്കൾ: ജോൺ (പ്രൊപ്രൈറ്റർ, കുറ്റിച്ചാക്കു ലോന അന്തോണി സൺസ്), റോസ്മോൾ (അധ്യാപിക, സെന്റ് റാഫേൽസ് എച്ച്.എസ്.എസ് ഒല്ലൂർ). മരുമക്കൾ: സുജ ജോൺ, ഡോ. സുനിൽ സണ്ണി (പ്രഫസർ, സെന്റ് തോമസ് കോളജ് തൃശൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക സെമിത്തേരിയിൽ.