ചാലക്കുടി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പൂലാനി ഞാറ്റുവെട്ടി ഗംഗാധരൻ മാസ്റ്റർ (91) നിര്യാതനായി. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. സി.പി.എം മേലൂർ, കൊരട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയ സെക്രട്ടറി, മേലൂർ ഗ്രാമപഞ്ചായത്ത്, മേലൂർ സർവിസ് സഹകരണ ബാങ്ക് മെംബർ, ബി.ഡി.സി, ഡി.ഡി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ.കെ. നാരായണി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.യു.പി സ്കൂൾ, കുന്നപ്പിള്ളി). മക്കൾ: സുരേഷ് കുമാർ (റിട്ട. അധ്യാപകൻ, സെൻറ് ജോസഫ്സ് ഹൈസ്കൂൾ മേലൂർ), സുലേഖ, സതീഷ് കുമാർ (മേലൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്), സുനിൽ (റിട്ട. അധ്യാപകൻ, ബി.എച്ച്.എസ്.എസ് കാലടി), സന്തോഷ് കുമാർ (റിട്ട. അധ്യാപകൻ, ഗവ. ടി.ടി.ഐ ചാലക്കുടി), സനിൽ കുമാർ (സെക്രട്ടറി, കൊരട്ടി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ആശ, പുഷ്കരൻ, (ഡി.ആർ.ഡി.ഒ, ബംഗളൂരു), മിനി സതീഷ്, മിനി സുനിൽ (അധ്യാപിക എസ്.എൻ.യു.പി സ്കൂൾ കുന്നപ്പിള്ളി), ബീന (അധ്യാപിക, യു.എച്ച്.എസ്.എസ് മാമ്പ്ര), നീന (അധ്യാപിക, എസ്.എൻ.എച്ച്.എസ്.എസ് നോർത്ത് പറവൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂലാനിയിലെ വീട്ടുവളപ്പിൽ.