Obituary
കയ്പമംഗലം: പുത്തൻപള്ളിക്ക് വടക്ക് ചൂലൂക്കാരൻ ഖാലിദിന്റെ ഭാര്യ ഹാജറ (68) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹസീന, ആഷിക്, അഷറഫ്. മരുമക്കൾ: ഹംസ, ഷെമീറ, ഷെമീന, തസ്നി.
അന്തിക്കാട്: ആലിന് പടിഞ്ഞാറ് അറക്കവീട്ടിൽ ബഷീറിന്റെ ഭാര്യ ലൈല (60) നിര്യാതയായി. മക്കൾ: ഷിഹാബ്, സറീന, ഷമീറ. മരുമക്കൾ: നൗസിയ, ഫൈസൽ, റസാഖ്.
ചിറ്റിലപ്പിള്ളി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പണിക്കപറമ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സൗദാമിനി, മധുസൂദനൻ, ഉഷ, പരേതയായ സിമി. മരുമക്കൾ: രമേശൻ, ഷീജ, ശശി, ഹരീന്ദ്രനാഥ്.
എരുമപ്പെട്ടി: തോന്നല്ലൂർ മേലെകൊണ്ട പറമ്പിൽ വീട്ടിൽ പരേതയായ പാറുക്കുട്ടി അമ്മയുടെ മകൻ രാധാകൃഷ്ണൻ (രാജൻ -54) നിര്യാതനായി. സഹോദരങ്ങൾ: നളിനി, മിനി.
ചാഴൂർ: കുഞ്ഞാലുക്കൽ വാലിപറമ്പിൽ ഗോപിയുടെ മകൻ സജീവൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മാളവിക, മിഥുൽകൃഷ്ണ.
ചാവക്കാട്: ഇരട്ടപ്പുഴ കാട്ടിൽ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ ചാലിൽ അഹമ്മദ് കുഞ്ഞിയുടെ മകൻ കരീം (54) നിര്യാതനായി. ഭാര്യ: നാദിറ. മക്കൾ: തെസ്നി, നൗഷി. മരുമക്കൾ: നിയാസ്, നബീൽ.
മണലൂർ: കൊള്ളന്നൂർ കുറ്റൂക്കാരൻ കൊച്ചപ്പൻ (78) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: മെർലി, ആന്റോ, ബേബി, ബെന്നി, ജോബി. മരുമക്കൾ: വർഗീസ്, ഓമന, ജോയ്, ലിനി, മേരി.
വെള്ളാനി: വെള്ളാനി വീട്ടിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മഹേഷ്, മനോഷ്, മഞ്ജുഷ്. മരുമക്കൾ: കൃഷ്ണ, ശ്രീഷ, അഞ്ജന. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
നന്തിക്കര: രാപ്പാള്‍ ആലങ്ങാട്ടുപറമ്പില് ചാമിയുടെ ഭാര്യ കാര്‍ത്ത്യായനി (83) നിര്യാതയായി. മക്കള്‍: ഗീത, ഉഷ, പരേതനായ മോഹനന്. മരുമക്കള്‍: രുഗ്മണി, സുബ്രഹ്മണ്യന്, രാജന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍
പുന്നയൂർ: തെക്കേ പുന്നയൂർ പരേതനായ മാളിയേക്കൽ മൊയ്ദുണ്ണി ഹാജിയുടെ മകൻ കർണംകോട്ട് അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: സഫീർ, സജീർ (ഇരുവരും ഖത്തർ), മുംതാസ്, ഷമീറ. മരുമക്കൾ: മൊയ്തുട്ടി, അബൂബക്കർ (ഇരുവരും ദുബൈ), മുഹ്സിന, ഷബ്ന.
കേച്ചേരി: തൂവാനൂര്‍ മേലൂട്ട് സുകുമാര മേനോന്റെ ഭാര്യ ചെമ്പ്ര വിലാസിനിയമ്മ (80) നിര്യാതയായി. മക്കൾ: സുസ്മിത (അധ്യാപിക, വിവേകോദയം ബോയ്സ് സ്കൂൾ), സുജിത് കുമാർ. മരുമക്കൾ: രമേഷ്, ഐശ്വര്യ. സഹോദരങ്ങൾ: മാധവൻ, ലീല, പരേതനായ ഗോവിന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഏങ്ങണ്ടിയൂർ: പണിക്കശ്ശേരി വേലായുധൻ (78) നിര്യാതനായി. കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയറായിരുന്നു. ഭാര്യ: ഭവാനി. മക്കൾ: മനോജ് (ഖത്തർ), സാജൻ (ഷാർജ). മരുമക്കൾ: ജിഷ (അധ്യാപിക, തൃത്തല്ലൂർ കമല നെഹ്റു സ്കൂൾ), ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.