എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറം പുഴങ്കര ഇല്ലത്ത് വീട്ടിൽ പരേതനായ കുഞ്ഞാമുവിന്റെ മകൻ ഷംസുദ്ദീൻ (62) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റസിയ. മക്കൾ: ഫൈസൽ, റജീന, റസന. സഹോദരങ്ങൾ: കമറുദ്ദീൻ, റഷീദ്, ഉമ്മർ, സലീം ഹാജി (സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ല ട്രഷറർ, എരുമപ്പെട്ടി റേഞ്ച് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്), ഹസൻകുട്ടി, ബഷീർ, നൗഷാദ്, സുൽഫത്ത്, ഖദീജ, ബുഷറ, ഫാത്തിമ, ആബിദ, റസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ പള്ളിമേപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.