Obituary
എടവിലങ്ങ്: അൻസില ടൈലേഴ്സ് ഉടമ പരേതനായ കോഴിക്കാട്ടിൽ അമ്മുക്കുഞ്ഞിയുടെ മകൻ സിദ്ദീഖ് (50) നിര്യാതനായി. ഭാര്യ: ഐഷാബി. മാതാവ്: പരേതയായ കൊച്ചാമി. മക്കൾ: ആഷിഫ്, അൻസില. മരുമകൻ: സിറാജൂദ്ദീൻ.
തൃശൂർ: ചൂണ്ടൽ വലിയവളപ്പിൽ വി.കെ. മോഹൻദാസ് (70) നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ കുടുംബസമേതം പാലക്കാട് വടക്കഞ്ചേരിയിലെ വീട്ടിലാണ് താമസം. ഭാര്യ: സുമം മോഹൻദാസ് (ചൂണ്ടൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഹയർ ഗ്രേഡ് പ്രൂഫ് റീഡർ ദേശാഭിമാനി തൃശൂർ). മക്കൾ: ശ്രീജിത്, സുജിത് (ഇരുവരും കുവൈത്ത്). മരുമകൾ: സോണി.
ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലി മോന്റെ മകളുമായ ഹാഫിസയെ (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഒരുമനയൂർ ഒറ്റത്തെങ്ങിലെ വീട്ടിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹാഫിസ ഭർത്താവും രണ്ടു മക്കളുമൊന്നിച്ച് അബൂദബിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്. മകളുടെ മരണത്തിനു പിന്നിൽ ഭർത്താവ് നിസാറിന്റെ പീഡനമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുംതാസ് പാവറട്ടി പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: അറഫാത്ത്, അൻഫാസ്.
എരുമപ്പെട്ടി: നെല്ലുവായ് തറയിൽ വീട്ടിൽ പരേതനായ പറിഞ്ചുകുട്ടിയുടെ മകൻ ജോസഫ് (58) നിര്യാതനായി. ഭര്യ: ബിൻസി. മക്കൾ: ജിതിൻ, ഷിന്റോ, അലക്സ് (ഇരുവരും ദുബൈ).
വരവൂർ: പ്രശസ്ത അയ്യപ്പൻ തിയ്യാട്ട് കലാകാരൻ വരവൂർ തിയ്യാടി വീട്ടിൽ നാരായണൻ നമ്പ്യാർ (മണിയൻ - 71) നിര്യാതനായി. വിവിധ ക്ഷേത്രകല അവാർഡുകൾ നേടിയിട്ടുണ്ട്. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം വടക്കാഞ്ചേരി പ്രാദേശിക സഭ അംഗമാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിൽ, സ്വപ്ന. മരുമക്കൾ: കല, രമേഷ്.
തൃപ്രയാർ: കഴിമ്പ്രം പാട്ടുകുളങ്ങര പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ മൂത്തേരി ശങ്കരന്റെ മകൻ പ്രദീപ് (59) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: വിഷ്ണുശങ്കർ, പ്രലേഖ.
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ വെണ്ടോര്‍ കൊട്ടേക്കാടന്‍ ഡേവീസിന്റെ മകന് ജോസ് (64) നിര്യാതനായി. ഭാര്യ: ലൂസി. മക്കള്‍: ജസ്റ്റിന്, മേഘ. മരുമക്കള്‍: അശ്വതി, ലിജോ.
അഷ്ടമിച്ചിറ: ഉരുണ്ടോളി ദയാനന്ദന് (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സ്മിഷ, ജിഷ. മരുമക്കള്‍: ഷാജു, അജു.
കാണിപ്പയൂർ: കണ്ടിയൂർ കളരിക്കൽ കറുത്തടത്ത് ഭാസ്കര പണിക്കർ (90) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: പ്രദീപ്കുമാർ, ലത, പ്രകാശൻ. മരുമക്കൾ: സുമിത, പുരുഷോത്തമൻ, ബിന്ദു.
അരിമ്പൂർ: പരയ്ക്കാട് കായൽ റോഡിൽ കുന്നത്തേരി രാജൻ (62) ഷാർജയിൽ നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: രോഷ്നി, രാഹുൽ. സംസ്കാരം വെള്ളിയാഴ്ച ഷാർജയിൽ.
കാട്ടൂർ: പൊഞ്ഞനം പെരുമ്പടപ്പിൽ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാജൻ, ശ്യാമള, രാജീവ്. മരുമക്കൾ: ബിന്ദു, സതീഷ്, ഷിബിലി.
പഴുവിൽ വെസ്റ്റ്: വെങ്കിട്ടായി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കൾ: സനൂപ്, അനൂപ്.