തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച അജ്ഞാത മൃതദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഏകദേശം 62 വയസ്സുണ്ട്.
മാനസികാസ്വാസ്ഥ്യതോടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി കണ്ടെത്തിയ ഇദ്ദേഹത്തെ തൃശൂർ പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ചുവരുന്നതിനിടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. വിവരം ലഭിച്ചാൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ 94979 87131, 0487 2363608 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.