വടക്കേക്കാട്: എഴുത്തുകാരൻ വി.എസ്. ഹാഷിം (70) നിര്യാതനായി. ‘ഗൾഫ് വോയ്സ്’ മുൻ സബ് എഡിറ്ററാണ്. പ്രവാസകാലത്ത് മനോരമ വാരികയിൽ ഹാസ്യഭാവന പരമ്പരയും ചിത്രകാർത്തിക മാസികയിൽ ‘കള്ളലോഞ്ച് കയറി ഗൾഫിലേക്ക്’ യാത്രാ വിവരണവും എഴുതിയിട്ടുണ്ട്.
‘തൊഴിയൂർ സർവകലാശാല’, ‘മായാത്ത മുദ്രകൾ’ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ, ‘മാറുന്ന കുന്നംകുളം’ ലേഖനത്തിന് കുന്നംകുളം കഥാ കമ്പനി അവാർഡ് ലഭിച്ചു. ഞമനേങ്ങാട് ദേശചരിത്രം എഴുതി വരുകയായിരുന്നു. ഞമനേങ്ങാട് വീട്ടിപ്പറമ്പിൽ പരേതരായ ഡോ. ശൈഖ് മദനി തങ്ങളുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുബൈദ.
മക്കൾ: സുഷിം, ഫെമിന, ഫുവാദ്, ഫവാസ്. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മുബശ്ശിർ ഉസ്മാൻ (ദുബൈ), നബീല.