വേലൂർ: വെള്ളാറ്റഞ്ഞൂർ അരീക്കരെ തെക്കേ പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പീശെൻറ മകൻ സതീശൻ നമ്പീശൻ (88) നിര്യാതനായി. മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എ.എസ്.എൻ. നമ്പീശെൻറ സഹോദരനാണ്. മദ്രാസ് ഐ.ഐ.ടിയിൽ സീനിയർ ടെക്നിക്കൽ ഓഫിസറായി വിരമിച്ച ശേഷം 10 വർഷം വെള്ളാറ്റഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. ഭാര്യ: ലീല ബ്രാഹ്മണി അമ്മ. മക്കൾ: ശശി നമ്പീശൻ (എൻജിനീയർ, യു.എസ്), ദിനേശ് (എൻജിനീയർ, ട്രിച്ചി), ഡോ. രാധാകൃഷ്ണൻ (അപ്പോളോ ആശുപത്രി, ചെന്നൈ). മരുമക്കൾ: പ്രീതി, ലത, ഡോ. രോഷ്നി. മറ്റു സഹോദരങ്ങൾ: ദേവകി ബ്രാഹ്മണി അമ്മ, കൃഷ്ണൻ, ദിവാകരൻ, പരേതരായ എ.എസ്. ശ്രീദേവി ബ്രാഹ്മണി അമ്മ, രാമചന്ദ്രൻ, രാധ. സംസ്കാരം തിങ്കളാഴ്ച തറവാട്ടുവളപ്പിൽ.