Obituary
എരുമപ്പെട്ടി: കടങ്ങോട് വടക്കുമുറി കണ്ണേങ്ങത്തുവളപ്പിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. കോൺഗ്രസ് കടങ്ങോട് മണ്ഡലം മുൻ പ്രസിഡന്റ്, കടങ്ങോട് ക്ഷീര സംഘം മുൻ പ്രസിഡന്റ്, മൈത്രി നിറമാല ആഘോഷ കമ്മിറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു.
പുത്തൻപീടിക: വടക്കുംമുറി സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്ക് സമീപം ചിറയത്ത് ദേവസി (80) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: പ്രിയ, പ്രിന്റോ. മരുമക്കൾ: സൈമൺ, ആൻഷി. സംസ്കാരം ശനിയാഴ്ച നാലിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
വെളപ്പായ: ആക്കോടിക്കാവ് താഴേക്കാടൻ ജോണിയുടെ മകൻ വർക്കി (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ലിജോ, സിജോ. മരുമകൾ: പരേതയായ ജോഫി. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് പരിശുദ്ധ വ്യാകുല മാതാവിൻ പള്ളി സെമിത്തേരിയിൽ.
എറിയാട്: എറിയാട് പള്ളിപറമ്പിൽ പരേതനായ ബാവയുടെ മകൾ ഐശു (67) നിര്യാതയായി. മാതാവ്: പരേതയായ കുഞ്ഞിബീവാത്തു. സഹോദരങ്ങൾ: അമ്മുകുഞ്ഞി, അബ്ദുറഹിമാൻ, അബ്ദുൽ കരീം, മുഹമ്മദ് റാഫി (സിവിൽ സപ്ലൈസ്, കൊടുങ്ങല്ലൂർ), ഫാത്തിമ, ആമി, ബീവി, കൊച്ചലു.
മണലൂർ: പുത്തനങ്ങാടി കാരയിൽ സുഗുണദാസ് (63) നിര്യാതനായി.
അന്തിക്കാട്: വലിയപറമ്പിൽ ജയൻ (72) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: കാവ്യ (അബൂദബി), കിരൺ. മരുമകൻ: ലിതിൻ (അബൂദബി).
കരുവന്നൂർ: പനകുളം അന്തികാട്ടിൽ ശങ്കരനാരായണൻ (78) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സാലി, സലിൽ (സി.പി.ഐ പനംകുളം ബ്രാഞ്ച് സെക്രട്ടറി), ബിന്ദു. മരുമകൻ: ശശിധരൻ.
കണ്ടശ്ശാംകടവ്: പടിയം തട്ടിൽ പല്ലൻ പരേതനായ ജോസിന്റെ ഭാര്യ ജോസ്ഫീന (73) നിര്യാതയായി. മക്കൾ: ബാസ്റ്റിൻ, ക്ലീറ്റസ്, ജെയിൻ, പരേതനായ ജോഷി. മരുക്കൾ: ഷിന്നി, ഷാലി.
മാള: വട്ടക്കോട്ടയിൽ നമ്പൂരിമഠം ഖാലിദ് (73) നിര്യാതനായി. നേരത്തേ മാളയിൽ സൈക്കിൾ ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: നബീസ. മക്കൾ: ശരീഫ്, ഷെഫീർ, ദിൽഷ, ഷെക്കീല. മരുമക്കൾ: ഷൈല, റിയ, നൗഷാദ്, ബഷീർ.
ചെറുതുരുത്തി: പാഞ്ഞാൾകുന്നത്ത് വീട്ടിൽ വിമുക്തഭടൻ രാധാകൃഷ്ണൻ നായരുടെ ഭാര്യ കരങ്ങാടത്ത് രാധ (64) നിര്യാതയായി. മക്കൾ: രതിദേവി, രാജി. മരുമക്കൾ: രാജൻ, പ്രമോദ്.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി കിഴക്ക് വാര്യങ്കുളം പള്ളിക്ക് സമീപം കൂളിയാട്ടയിൽ കല്ലാത്തയിൽ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: ഉമ്മുകുത്സു. മക്കൾ: ഗഫൂർ (ദുബൈ), ജിഫ്ന, ജാഫർ (അബൂദബി). മരുമക്കൾ: രിഫ്നി, ഷഫീർ (അബൂദബി), മുനീറ.
വേലൂർ: കുറുമാൽ വേപ്പിൽ വീട്ടിൽ (തയ്യൂർ) ഭാസ്കരൻനായർ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഗിരിജ, സുരേഷ് ബാബു, ശ്രീലത, സുമേഷ് (ദുബൈ). മരുമക്കൾ: ചന്ദ്രൻ, ദിവാകരൻ (സുധ സ്റ്റോഴ്സ്-തയ്യൂർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.00ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.