Obituary
കയ്പമംഗലം: പെരിഞ്ഞനം പഞ്ചാരവളവിൽ ചെറുവട്ടത്ത് പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ ഗഫൂർ, ബഷീർ, സുലൈഖ. മരുമക്കൾ: ജമീല, സുബൈദ, ഐഷാബി, സഗീർ.
തൃശൂർ: എലുവത്തിങ്കൽ മുട്ടിക്കൽ പരേതനായ ഇഗ്നേഷ്യസിെൻറ ഭാര്യ ഏല്യാകുട്ടി (84) നിര്യാതയായി. മകൾ: ഡെയ്സി. മരുമകൻ: ജോസ് പി. ലാസർ.
കയ്പമംഗലം: പെരിഞ്ഞനം ഗണപതി അമ്പലത്തിന് സമീപം മാളിയേക്കൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ രമണിയമ്മ (72) നിര്യാതയായി. മക്കൾ: മുരളീധരൻ (ദുബൈ), ശ്രീജിത്ത് (ഫോട്ടോഗ്രാഫർ). മരുമക്കൾ: ജയന്തി, ഷീബ.
ചാവക്കാട്: ദേശീയപാതയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അകലാട് എം.ഐ.സി സ്കൂളിനു പടിഞ്ഞാറ് പരേതനായ കാക്കനകത്ത് അബ്ദുറഹ്മാെൻറ മകൻ ഫഖ്റുദ്ദീനാണ് (33) മരിച്ചത്. വെള്ളിയാഴ്ച രാത്രി എടക്കഴിയൂരിൽ ഫഖ്റുദ്ദീനും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയുടെ സ്കാന്‍ ചെയ്യാന്‍ പണം ഇല്ലാത്തതിനാല്‍ സ്വന്തം തീരുമാന പ്രകാരം ഫഖ്റുദ്ദീന്‍ വീട്ടിലേക്ക് പോകുകയായിരുന്നുവത്രെ. ഞായറാഴ്ച രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫഖ്റുദ്ദീൻ കൂലിപ്പണിക്കാരനായിരുന്നു. മാതാവ്: മൈമൂന. ഭാര്യ: മൈമൂന. മക്കള്‍: ഫഹദ്, ഫിദ, ഫര്ഹാന്.
പുള്ള്: ആലപ്പാട് പള്ളിപ്പുറം റോഡിൽ പുത്തൻതോട് പാലത്തിന് സമീപം കാർ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന പുള്ള് സ്വദേശി മരിച്ചു. പുള്ള് ചിറമ്മൽ ജേക്കബിെൻറ മകൻ ജസ്റ്റിൻ (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വടൂക്കരയിലെ ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കു ശേഷം പൊറത്തൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: എൽസി. ഭാര്യ: സിന്ധു. മക്കൾ: ആൻസി, സാന്ദ്ര, രാഹുൽ. മരുമക്കൾ: ഡോൺ, അജീഷ്.
ഒല്ലൂര്‍: ദേശീയപാത മരത്താക്കരയില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികനായ റിട്ട. എൻജിനീയര്‍ മരിച്ചു. ആറാട്ടുപുഴ ഞെരുവ്ശ്ശേരി ഞെരുവക്കാവ് വാരിയത്ത് കൃഷ്ണവാരിയരുടെ മകന് ബാലഗോപാലന് (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30നായിരുന്നു അപകടം.സൈക്ലിങ്ങ് താരമായിരുന്ന ബാലഗോപാലന് രാവിലെ സൈക്കിളില്‍ പോകുമ്പോഴാണ് അപകടം. നിർത്താതെ പോയ കണ്ടെയ്നര്‍ ലോറി ഒല്ലൂര്‍ പൊലീസ് എറണാകുളത്ത് വെച്ച് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ: സുധ (വിദ്യ അക്കാദമി ഡീന്‍). മക്കള്‍: സോണിയ, അശ്വതി. സംസ്കാരം പിന്നീട്.
കൊരട്ടി: കൊരട്ടി ദേശീയപാതയിലെ റോഡപകടത്തിൽ യുവാവ് മരിച്ചു. നാലുകെട്ട് -കൊറ്റംചിറ സ്വദേശി കുന്നിലപറമ്പിൽ വിജയെൻറ മകൻ വിഷ്ണു (29) ആണ് മരിച്ചത്. കൊരട്ടി ശരവണഭവെൻറ സമീപത്ത് ശനിയാഴ്ച രാത്രി പത്തോടെയാണ് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: വിജയൻ. മാതാവ്: ഉഷ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: ഇഷൻ, 60 ദിവസം പ്രായമായ ശിശു. സഹോദരിമാർ: സന്ധ്യ, വിന്ധ്യ.
എറിയാട്: പേബസാറിന് വടക്കുവശം അമ്മു റോഡിൽ താമസിക്കുന്ന പരേതനായ പള്ളിപ്പുറത്ത് മുഹമ്മദിെൻറ ഭാര്യ സൈനബ (70) നിര്യാതയായി. കറുകപ്പാടത്ത് കുളച്ചാളിൽ മുഹമ്മദ്കുട്ടിയുടെയും കറുകപ്പാടത്ത് ഉതുമാൻചാലിൽ ഫാത്തിമാബിയുടെയും മകളാണ്. മക്കൾ: നിഷ, ഷാനവാസ്, നൈഷ. മരുമക്കൾ: ആസാദ്, സമിയ, ഇസ്മായിൽ.
മരത്താക്കര: കനകശ്ശേരി ആലപ്പാടന്‍ പൊറിഞ്ചുവിെൻറ മകന് ബാബു (61) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: ക്ലിൻറണ്, ക്ലിയ, ആന്മരിയ, ജോനാഥ്. മരുമക്കള്‍: ജൂലി, ജിേൻറാ. സംസ്കാരം തിങ്കളാഴ്ച അഞ്ചിന് മരത്താക്കര അമലോദ്ഭവ മാതാവിെൻറ പള്ളി സെമിത്തേരിയില്‍.
അന്തിക്കാട്: ചിരിയങ്കണ്ടത്ത് ഔസേപ്പ് (81) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: വർഗീസ്, ഷൈനി, പരേതനായ ബെന്നി. മരുമക്കൾ: സാലി, തോമസ്.
മരത്താക്കര: കനകശ്ശേരി ആലപ്പാടന്‍ പൊറിഞ്ചുവിെൻറ മകന് ബാബു (61) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: ക്ലിൻറണ്, ക്ലിയ, ആന്മരിയ ജോനാഥ്. മരുമക്കള്‍: ജൂലി, ജിേൻറാ. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മരത്താക്കര അമലോല്‍ഭവ മാതാവിെൻറ പള്ളി സെമിത്തേരിയില്‍.
വടക്കാഞ്ചേരി: മാരാത്ത്കുന്ന് പാറക്കൽ വീട്ടിൽ പരേതനായ മൊയ്തീെൻറ മകൻ അബ്ദുൽ സലാം (54) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സാദിഖ് പാറക്കൽ (കാമറാമാൻ, മീഡിയവൺ ചാനൽ, തൃശൂർ ബ്യൂറോ), സഫ്ന. മരുമക്കൾ: അഫ്സീന, നിസാർ (യു.എ.ഇ). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഓട്ടുപാറ ഖബർസ്ഥാനിൽ.