Obituary
തിരൂർ: വെട്ടം നാളൂപറമ്പിൽ സൈനുദ്ദീന്റെ മകൻ നജ്മുദ്ദീൻ (21) നിര്യാതനായി. മാതാവ്: സുലൈഖ.
പുത്തൻചിറ: പറയൻകുന്ന് ഒലൂക്ക പറമ്പിൽ ചാത്തൻ (ഉണ്ണി ചെക്കൻ - 68) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: ഗോപൻ, പ്രവീൺ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
മാള: മാള പള്ളിപ്പുറം മേലേടത്ത് ജോണിയുടെ ഭാര്യ ത്രേസ്യാമ (80) നിര്യാതയായി. മക്കൾ: സുനിൽ, അനിൽ, അജിത്ത്. മരുമക്കൾ: പോപ്പി, ഷൗമീറ.
പഴഞ്ഞി: പട്ടിത്തടം വെളുത്താട്ടിൽ ഹംസ (62) നിര്യാതനായി. പട്ടിത്തടം ജുമാ മസ്ജിദ് സെക്രട്ടറിയാണ്. ഭാര്യ: ഐഷ. മക്കൾ: നിഷ, പരേതനായ അബ്ദുൽ ഗഫൂർ . മരുമകൻ: ഹൈദർ (അബൂദബി).
പീച്ചി: പായക്കണ്ടം വട്ടത്തുരുത്തേല് ഔസേപ്പ് (87) നിര്യതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: സണ്ണി, തങ്കച്ചന്, ഡെയ്സി, പരേതനായ ബെന്നി. മരുമക്കള്‍: സാലി, ലില്ലി, എണസ്റ്റ്, എല്‍സി.
ഗുരുവായൂർ: പേരകം കണ്ണച്ചാംവീട്ടിൽ സോമസുന്ദരൻ (73) നിര്യാതനായി. ഭാര്യ: പ്രഭാവതി (റിട്ട. പോസ്റ്റൽ അസിസ്റ്റൻറ്). മക്കൾ: വിഷ്ണു, മനീഷ. മരുമക്കൾ: ശരണ്യ, രഞ്ജികുമാർ.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സഹകരണ ബാങ്ക് ഡയറക്ടറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മുരിങ്ങത്തറ ശിവരാമൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്തോഷ്, ബിന്ദു. മരുമകൻ: വിജയൻ.
പുത്തൂര്‍: തിണ്ടിയില്‍ രാജന് (75) നിര്യാതനായി. ഭാര്യ: കോമളം. മക്കള്‍: ഷാജു, ഷിബു, ഷിനോജ്. മരുമക്കള്‍: ഷിനി, നീനു, സന്ധ്യ. സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പില്‍.
കൊടുങ്ങല്ലൂർ: മഹിള കോൺഗ്രസ് പ്രവർത്തക പുല്ലൂറ്റ് കോഴിക്കട പുഞ്ചപ്പറമ്പിൽ മണി (57) നിര്യാതയായി. പുല്ലൂറ്റ് പ്രിയദർശിനി മഹിള സമാജത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ ഹെൽപറായിരുന്നു.
അയ്യന്തോള്‍: കാർത്യായനി ക്ഷേത്രത്തിന് സമീപം പട്ടത്ത് പരേതയായ ദേവകി ടീച്ചറുടെയും ടി.പി.ഡി. ഉണ്ണിയുടെയും മകന് പട്ടത്ത് വിജയന് (74) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പരേതയായ വത്സലകുമാരി. മകള്‍: ലക്ഷ്മി. മരുമകന്: പയസ്. സഹോദരങ്ങള്‍: രവീന്ദ്രന് (റിട്ട. കെ.എസ്.ഇ.ബി), രമാദേവി, പരേതനായ ഗോപാലകൃഷ്ണന്.
മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കര കോവാത്ത് അമ്മു (67) നിര്യാതയായി. റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: സിന്ധു (അംഗൻവാടി മടവാക്കര), ബിന്ദു (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, തൃശൂർ), രാജി. മരുമക്കൾ: വിജയൻ, മുരളീധരൻ, സുകുമാരൻ.
മാള: പുത്തൻവേലിക്കര കൈമാതുരുത്തി ജോസിന്റെ ഭാര്യ പൗളി (83) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മകൻ: ജോസി. മരുമകൾ: റാണി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ.