കൊടകര: നൂറ്റിയാറാം വയസ്സിലും ചുറുചുറുക്കോടെ കൊടകരയിലെ ടൗണില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന വഴിയമ്പലം വലിയകത്ത് ഖാദര്‍ ഓര്‍മയായി. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. കഴിഞ്ഞ 14ന് കൊടകര നോബിള്‍ നഗറില്‍ വെച്ച് ബൈക്കിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി കൊടകരയില്‍ മല്‍സ്യം കച്ചവടം നടത്തി വന്നിരുന്ന ഖാദര്‍ നാട്ടില്‍ എല്ലാവര്ക്കും പരിചിതനായിരുന്നു. ആദ്യം കൊടകരയിലെ മാര്‍ക്കറ്റിലും ഏതാനും വര്‍ഷമായി മേല്‍പ്പാലം ജങ്ഷനിലെ ആളൂര്‍ റോഡരികിലുമായിരുന്നു കച്ചവടം. ഖബറടക്കം പിന്നീട്. ഭാര്യ: പരേതയായ ആമിന. മക്കള്‍: ആലി, പാത്തുമ്മ, നബീസ, പരീത്, സുലൈഖ, ലൈല, സൈനബ, പരേതരായ കുഞ്ഞുമോന്, സലീം. മരുമക്കള്‍: കുഞ്ഞുമോള്‍, സുബൈദ, സുലൈമാന്‍, ഐഷാബി, അഷറഫ്, സൈനബ, മുഹമ്മദ്, പരേതരായ ഹമീദ്, ജബ്ബാര്‍.