Obituary
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് സമീപം പരേതനായ ചെറിയ അയ്യപ്പെൻറ മകൻ താവേറ്റി ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: തങ്ക. മകൻ: ദിനേഷ്. മരുമകൾ: നിഷ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് കടപ്പുറം പൊതു ശ്മശാനത്തിൽ.
ചെറുതുരുത്തി: പന്നിയടിയിലെ പുനരധിവാസ കോളനിയിൽ താമസിക്കുന്ന കുളഞ്ചേരി പടി വീട്ടിൽ കുഞ്ഞാടിയെ (76) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പരേതയായ മാലതി, മക്കൾ: മനോജ്, ജലജ. മരുമക്കൾ: ബാലൻ, ഷൈലജ.
അതിരപ്പിള്ളി: കണ്ണന്‍കുഴി എഴുപുറത്ത് വേലായുധെൻറ ഭാര്യ കമലാക്ഷി (67) നിര്യാതയായി. മക്കള്‍: സജീവന് (കാലടി പ്ലാേൻറഷന്‍), സന്തോഷ്, സ്മിത (കാലടി പ്ലാേൻറഷന്‍). മരുമക്കള്‍: സൗമ്യ (കാലടി പ്ലാേൻറഷന്‍), ജെയ്ഷ (ചാലക്കുടി താലൂക്ക് ആശുപത്രി), പരേതനായ അശോകന്.
പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം പരേതനായ ആലേക്കാരൻ ചന്ദ്രശേഖരെൻറ മകൻ ഷാജി (57) നിര്യാതനായി. ഭാര്യ: ബിന്ദു (പ്രധാനധ്യാപിക, നഫീസ സ്കൂൾ കാതിക്കോട്). മക്കൾ: ശരത്ചന്ദ്രൻ, നിഹാര.
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പുളിഞ്ചോട് മൂഞ്ഞേലി ഞെരിഞ്ഞാംപിള്ളി തോമസ് (69) നിര്യാതനായി. ഭാര്യ: ടെസി. മക്കള്‍: സിന്‍സി, സിമി, സിബിന്. മരുമക്കള്‍: ബിനോയ്, വിനീഷ്. സംസ്കാരം ഞായറാഴ്ച രണ്ടിന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.
മനക്കൊടി: കിഴക്കുംപുറം ഏലോത്ത് റോഡിൽ പാറക്കൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശാരദ (68) നിര്യാതയായി. മക്കൾ: രൂപേഷ് (ഫുജൈറ), രാജേഷ് (ഖത്തർ), രമേഷ് (പിക്സൽമീഡിയ ഗ്രാഫിക്സ്). മരുമക്കൾ: വിദ്യ, സൗമ്യ, വർഷ. സംസ്കാരം പിന്നീട്.
കയ്പമംഗലം: പെരിഞ്ഞനം പൊൻമാനിക്കുടം മതിലകത്തു വീട്ടിൽ പരേതനായ സീതിയുടെ ഭാര്യ ഉമ്പാത്തു (103) നിര്യാതയായി. മക്കൾ: ഫാത്തിമ, സുഹറ, റുഖിയ്യ, ഷംസുദ്ദീൻ, അസ്മ, മുഹമ്മദലി, അബ്ബാസ്, അസീസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പൊൻമാനിക്കുടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പുന്നയൂർ: അകലാട് അഞ്ചാംകല്ല് രാജ ബീച്ച് പരേതനായ കൊട്ടിലിങ്ങൽ ഖാലിദിെൻറ മകൻ അഷ്റഫ് (45) നിര്യാതനായി. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: റംഷി. മക്കൾ: അഫ്ലം, അൻസിൽ.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മറ്റത്തി വീട്ടിൽ മറിയാമ്മ വറീത് (84) നിര്യാതയായി. മക്കൾ: ആലീസ് ഷിബു (ചാലക്കുടി നഗരസഭ അംഗം), ജോസി ബെൻറി, അൽഫോൻസ ബിനോയ്. മരുമക്കൾ: ഷിബു വാലപ്പൻ (ചാലക്കുടി നഗരസഭ അംഗം), ബെൻറി ജോസ്, ബിനോയ് സെബാസ്റ്റ്യൻ.
ചാഴൂർ: കളത്തുംപറമ്പിൽ പരേതനായ ശേഖരെൻറ ഭാര്യ കല്യാണി (89) നിര്യാതയായി. മക്കൾ: കാഞ്ചന, ഉണ്ണിരാജൻ, സുമന. മരുമക്കൾ: ബീന, ശ്രീനിവാസൻ, പരേതനായ രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: കോട്ടപ്പടി കുറ്റിക്കാട്ട് ലൂയിസിെൻറ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: മാത്യൂസ്, ജയിംസ്, സൈമൻ, തോംസൺ, ഫിലോമിന. മരുമക്കൾ: ട്രീസ, പ്രിൻസി, ജോസി, വിൻസി, ചാൾസ്.
ആലപ്പാട്: കൊല്ലാറമ്പത്ത് മോഹനെൻറ (ശിൽപി) മകൻ അനൂപ് കുമാർ (49) നിര്യാതനായി. മാതാവ്: പുഷ്പാർജിനി. സഹോദരി: ഷിന്നി സുനിൽകുമാർ.